Showing posts with label ചെറുകഥകൾ. Show all posts
Showing posts with label ചെറുകഥകൾ. Show all posts

Monday, 21 July 2014

ഞാൻ എന്ന റസൂൽ !

"അന്നയും റസൂലും" ആറാമത്തെ തവണ കണ്ടു.

എന്റെ പ്രണയത്തിൽ ഒരു റസൂലായിരുന്നില്ല ഞാൻ,
എങ്കിലും ഞാൻ ഒരിക്കൽ ഒരാൾക്‌ വേണ്ടി റസൂൽ ആയിട്ടുണ്ട്‌..

കരിഷ്മ കപൂറിന്റെ ലുക്കുണ്ടവൾക്‌ എന്നു പറഞ്ഞു കാണിച്ച്‌ കൊടുത്തപ്പോ,
ഏത്‌ ഭാഗം കൊണ്ടെന്നു ചോദിച്ച പ്രിയ സുഹൃത്ത് പ്രിയൻ ആദ്യമെന്നെ നിരുത്സാഹപ്പെടുത്തി..

പിറകെ ദാ അബുവും കോളും വരുന്നു, അവളുടെ പിറകെ നടക്കുന്ന സ്കൂളിലെ പ്രസിദ്ദരുടെ  ലിസ്റ്റുമായി.. ഞാൻ തളരുമോ.. ലോകത്ത്‌ തളരാത്ത ഒരു തൊഴിലാളി വർഗ്ഗമുണ്ടെങ്കിൽ അത്‌ കാമുകന്മാരാകും..

എന്റെ പ്രേമം കൂടുതൽ ശക്തിയാർജ്ജിച്ച്‌ ഓടിത്തുടങ്ങി..
അവൾ കയറുന്ന ബസ്സിൽ,
ഇറങ്ങുന്ന സ്റ്റോപിൽ,
നടക്കുന്ന വഴിയിൽ,
വീടിനു മുന്നിലെ കാസറ്റ്‌ കടയിൽ,
കോളേജിനു മുന്നിലെ സ്റ്റുഡിയോയിൽ..

ആ കണ്ണുകളിൽ നോക്കിയത്‌ പറയാനുള്ള ധൈര്യം എന്നിലെ റസൂലിനുണ്ടായില്ല..
ഈ കഥയിലെ റസൂലിന്റെ കൂട്ടുകാരൻ അബു, നിസാമിനോട്‌ ഞാൻ കാര്യം പറഞ്ഞു..

വെട്ടൊന്നു മുറി രണ്ട്‌ എന്ന ഫിലോസഫി കൊണ്ട്‌ നടക്കുന്നവനെ
ആണല്ലോ അബു എന്നു വിളിക്കപ്പെടുന്നത്‌..


കൂടൽമാണിക്യം അംബലനടയിൽ വച്ചായിരുന്നു ആ മംഗള കർമ്മം നടന്നത്‌..

ഗാനമേളയുടെ പിരിവിനു വിൻസെന്റ്‌ ചേട്ടന്റെ സൈക്കിൾ കടയിൽ നിൽകുകയായിരുന്നു ഞങ്ങൾ രണ്ടും, താഴോട്ട്‌ നോക്കി വേഗത്തിൽ നടക്കുകയായിരുന്ന അവളെ കണ്ടതും, ഒരു പ്രകോപനവും ഇല്ലാതെ അവൻ ചാടി കുറുകെ നിന്നു.. അംബരന്നു നിന്ന എന്നെ ചൂണ്ടിക്കാണിച്ച്‌ അവൻ പറഞ്ഞു..

"ടീ, അവനു നിന്നെ ഇഷ്ടമാണെന്നു.."

നിർവ്വികാരതയോടെ എന്നെ ഒന്നു നോക്കിയിട്ടവൾ നടന്നകന്നു..
നേരിട്ട്‌ പറയാൻ ധൈര്യമില്ലാത്ത കാമുകന്റെ മനോവേദനയുമായി ഞാൻ അത്‌ നോക്കി ഞാൻ നിന്നു..

എതോ യുദ്ദം ജയിച്ച യോദ്ദാവിനെ പോലെ നിസാം എന്നോട്‌ പറഞ്ഞു..

"പോരെ..?? .. നീ നോക്കിക്കോ മോനെ.. ഇന്നവൾക്‌ ഉറക്കമുണ്ടാകില്ല..
ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത്‌ കേട്ട്‌ കോരിത്തരിച്ച്‌ ഞാനന്നു ഉറങ്ങാതെ സ്വപ്നം കണ്ടു.. അന്നു രാത്രി,
ഞങ്ങളൊരുമിച്ച്‌ മാസിൽ മാറ്റിനിക്ക്‌ പോയി, അവിടെ വച്ച്‌ ഞാനവൾകെന്റെ പ്രണയം കൈമാറി.. ആ ചുരുൾമുടിക്കെട്ടിൽ നിന്നാ തട്ടം പിടിച്ചിറക്കിയിട്ടു, കാണാൻ ആഗ്രഹിച്ച ആ ജുംക കമ്മലിൽ ഞാനൊന്ന് തൊട്ടു. ഒരു ഇലെക്റ്റ്രിക് ഷോക്ക് കയ്യിലൂടെ കടന്നു പോയി.. ആ ഷോക്കിൽ ഞെട്ടിയെണീറ്റ്‌ നിസാമിനെ വിളിച്ചു..

സീൻ പതിനാറ്,
സ്കൂൾ അങ്കണം,
ആലിന്റെ ചുവട്ടിൽ ...

"നീ കളിക്കല്ലേ, കാര്യം എന്താച്ചാ പറ..."

വെള്ളിയാഴ്ച വെട്ടിയ നഖം വീണ്ടും കടിച്ച് കടിച്ച് വിരലിൽ കടിച്ചിട്ടും അവൻ മിണ്ടിയില്ല..

"അവൾക് വേറെ ലൈൻ ഇണ്ടാ.. ഇണ്ടെങ്കിൽ പറഞ്ഞോ .. എനിക്ക് വിഷമം ഒന്നുല്ല്യ.. അവൾ സന്തോഷായിട്ട് ഇരുന്നാ മതി"

ഒരാവേശതിനു, അടുത്തിടെ കണ്ട ഏതോ തമിഴ് പടത്തിൽ വിജയ്‌ പറഞ്ഞ ഡയലോഗിന്റെ കഷണം തിരുകി ഞാൻ ഒരു ശ്രമം നടത്തി.

"അളിയാ എന്നോടൊന്നും തോന്നരുത്, എനിക്കിഷ്ടം ഇണ്ടായിട്ടല്ല, പിന്നെ നീ പറഞ്ഞ പോലെ അവൾ സന്തോഷം ആയിരുന്നോട്ടെ എന്ന് കരുതിയാണ്.. അവൾക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ തടയാൻ നില്കാഞ്ഞത്.."

എന്റെ ആവേശം എടുത്തെന്റെ തലക്കടിച്ച, അവൻ മിണ്ടാതെ നടന്നു പോയി..
അവിടെ അടുത്ത് ഒരു കുളമോ, കിണറോ ഉണ്ടായിരുന്നെങ്കിൽ എന്റെ ലവ് സ്റ്റോറി അതിൽ അവസാനിച്ചേനെ.. ആ ആൽമരത്തിൽ നിന്നെവിടെന്നോ അവന്റെ ആ മഹദ് വചനങ്ങൾ അശരീരിയായി എന്റെ കാതിൽ വന്നടിച്ചു ..

"ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത് തന്നെ സംഭവിച്ചു!
പിന്നീടാ കാട്ടിൽ റസൂലിനെ ആരും കണ്ടിട്ടേയില്ല!

Wednesday, 20 November 2013

കൊന്ത!

കെട്ടിയാടിയ വേഷങ്ങളഴിച്ചു വച്ച് ജാതിമരങ്ങളുടെ തണലി വിശ്രമിക്കുന്ന കൊച്ചുവറീതേട്ടനും അന്നാമ ചേടത്തിയുമടക്കം ആ സെമിത്തേരിയിലെ മാർബി കുഴികളി കിടക്കുന്ന സകല മാപ്ളാരും വിളിച്ചു പറഞ്ഞിരിക്കണം. "ഡാ മക്കളെ പതുക്കെ ഓട്രാ, വീണ് കാലോ കയ്യോ പോട്ടൂടാ...”. തലയി കുമിഞ്ഞു കൂടുന്ന അറിവുകളെ ദഹിപ്പിക്കാ പള്ളിസ്കൂളി കിട്ടിയിരുന്ന ഇടവേളകളിലെന്നും ഞങ്ങളവിടെയാണ്, ഓട്ടവും ചാട്ടവും കളിയുമായി, മാര്കോസ് ചേട്ട മണിയടിക്കുന്നത് വരെ. അന്ത്യവിശ്രമം കൊള്ളാനെത്തിയ ആത്മാക്കൾക് ഒരു സമാധാനവും കൊടുക്കാതെ.

ഒറ്റയ്ക്ക് പോകാ ഭയമായിരുന്നു, സെമിത്തേരിയുടെ അരികി വലിയൊരു കുഴിയുണ്ട് അതി നിറയെ തലയോട്ടിയും അസ്ഥികൂടങ്ങളുമാണെന്നാ, ജെനി പറഞ്ഞത്. അവ കണ്ടിട്ടുണ്ടത്രേ. കുഴിച്ചിടാ സ്ഥലം തികയാതെ വരുംബോ കുഴിചിട്ടവരെ പുറത്തെടുത്ത് പുതിയ ശവങ്ങളെ അതിലടക്കുമത്രേ. പഴയ കുഴിയുടമസ്തന്റെ അസ്ഥികളാണ് പിന്നീടാ വലിയ കുഴിയി നിക്ഷേപിക്കുന്നത്, ഒളിച്ചു കളിക്കിടയി ഒരേ ജാതിമരത്തിനടിയി ഒളിച്ചപ്പോ വിടര്ന്ന കണ്ണുകളോടെ അവ പറഞ്ഞത് ഞാനവിസ്വസിച്ചില്ല, എന്നത്തേയും പോലെ.


പൊട്ടിയ ഓടിനിടയിലൂടെ സൂര്യ എന്നെ നോക്കി ചിരിച്ച ഒരു ദിവസം,
"ആറീന്നു മൂന്ന് കിഴിച്ചാ ..."
മേഴ്സി ടീച്ചറുടെ കടിച്ചാ പൊട്ടാത്ത ചോദ്യത്തിന് മുൻപിൽ മിഴിച്ച് നിൽകുവായിരുന്ന എന്നെ രക്ഷിക്കാനെന്നോണം ജെനി തളര്ന്നു വീണു. ഓടിക്കൂടിയ ആളുകള്കിടയിലൂടെ മാര്കോസ് ചേട്ട എടുത്തുയർത്തിയ ആ ശരീരത്തി നിന്ന് അവളുടെ കറുത്ത കൊന്ത തൂങ്ങിയാടുന്നതാണ്, പിന്നീടെന്റെ ദിനരാത്രങ്ങളെ വള്ളി പൊട്ടിയ പട്ടം പോലാക്കിയത്. ആ കൈകളെപ്പോളും അതിനെ ഉഴിഞ്ഞ് നിന്നിരുന്നു. സത്യ സാക്ഷ്യങ്ങളും സാഹചര്യ നുണകളും അതി പിടിച്ചായിരുന്നു. ആ ജീവ വസിചിരുന്നതാ കൊന്തയിലായിരുന്നു.

മേഴ്സി ടീച്ചറുടെ ചോക്കിന്റെ നീളം കുറഞ്ഞു വന്നു, സൂര്യന്റെ ചിരി മങ്ങി തുടങ്ങി. നിശ്വാസങ്ങ പരസ്പരം ചൂടുപകര്ന്ന് നിന്ന്, ജാതിയി നഖം കൊണ്ടെഴുതിയ പേരുമാഞ്ഞു പോയിരിക്കുന്നു. പൂത്ത് നിന്ന അവക്കിടയിലൂടെ നടന്നു ഞാ, ജെനിക്കരികി പോയിരുന്നു. കറുത്ത മാർബിളിൽ കൊത്തിവച്ച ആ പേരിനു ചുവടെ കത്തിയൊലിച മെഴുകുതിരിക അടർത്തി
മാറ്റുമ്പോ ഞാ ചോദിച്ചു, "ഇനി വരുന്നയാളുടെ പകരം നീ പുറത്ത് വരുമോ, ജെനീ...”
കേട്ട് കാണും, അവ കൊന്തയി പിടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. പിണക്കമാണോ എന്ന എന്റെ സംശയവും മാർബിളിൽ തട്ടി തിരിച്ചുവന്നു.


ഒരു നനഞ്ഞ പ്രഭാതത്തി കവിഞ്ഞൊഴുകിയ കുളക്കരയി നിർത്തി അമ്മ തല തോര്തി തരുമ്പോളാണ്, പള്ളിമണി നിർത്താതെ മുഴങ്ങിയത്. മൂന്ന് B യിലെ ട്രീസയുടെ അപ്പാപ്പനാണ്. മുട്ടതോരനും തേങ്ങാ ചമ്മന്തിയും നിറച്ച ചോറ്റു പാത്രവും അമ്മയുടെ പകച്ചുള്ള നോട്ടവും ശകാരവും പിറകിലാക്കി ഞാനോടി. ഒറ്റക്കാലിലെ ചെരുപ്പുമായി വലിയ കുഴിയുടെ അരമതിലി കയറി നിന്നു. കൊന്തയില്ലാത്ത അനേകം അസ്ഥികൂടങ്ങ കണ്ടു ഏങ്ങി ഏങ്ങി കരഞ്ഞു. ആര്തിരമ്പി പെയ്ത മഴയി എന്റെ കണ്ണുനീരും തേങ്ങലും ഒലിച്ചു പോയ കഥ സ്വകാര്യമായി പറഞ്ഞ്, കവുങ്ങുകൾ കളിയാക്കി ചിരിച്ചു.

Tuesday, 14 May 2013

രണ്ടു തരം വിയര്പ്പ് !


 വൃത്തിയില് വിരിച്ചിട്ട വെള്ളയില് ചുവന്ന പൂക്കള് ഉള്ള കിടക്കവിരി രണ്ടുടലുകളുടെ ആവേശതാളത്തിനൊത്ത് ഞെങ്ങിയും ഞെരുങ്ങിയും ചുരുങ്ങികൊണ്ടിരുന്നു. പുറത്ത് വര്ഷക്കാലം അതിന്റെ വരവറിയിച്ചു തകര്ത്തു പെയ്യുമ്പോള്, ഇരുട്ട് വീണ മുറിയില്
അവള് അവന്റെ മാറില് മയങ്ങി കിടന്നു. വിയര്പ്പ് തുള്ളികള് സ്വയം തീര്ത്ത ചാലിലൂടെ ഒഴുകി ഇറങ്ങി." സ്നേഹം എനിക്കെന്നും തരുമോ.." പാതിമയക്കത്തില് അവള്  ചോദിച്ചു. "നിനക്കല്ലാതെ പിന്നെ ആര്കാ ഞാന് കൊടുക്കാ... നീ എന്റെ മുത്തല്ലേ..." അവന് അവളെ ഇറുക്കി പിടിച്ചു കൊണ്ട് മൊഴിഞ്ഞു. "വേറെ ആരുടെയെങ്ങിലും അടുത്ത് പോകുമോ.." പരിഭവത്തിന്റെയും കൊഞ്ജലിന്റെയും സ്വരം ഉണ്ടായിരുന്നു അവളുടെ ചോദ്യത്തിന്. അവന്‍, ഇല്ല എന്ന് തലയാട്ടി നെറ്റിയില് ഒരുമ്മ കൂടെ കൊടുത്തു. ചുരുണ്ട് പോയ വിരിക്കിടയില് എവിടെയോ ശ്വാസം മുട്ടി കിടന്ന മൊബൈല് ഫോണിന്റെ ഞെരക്കം കേട്ടാണ്, അവര് ഞെട്ടി എഴുന്നേറ്റത്. തപ്പിയെടുത്തവള് മിന്നി മറയുന്ന സ്ക്രീനിലേക്ക് നോക്കി, തല തിരിച്ചവനോട് പറഞ്ഞു.. "ചേട്ടന് ആണ്... ഇപ്പൊ ജോലി കഴിഞ്ഞു റൂമില് എത്തിയതാകും... കസേരയില് നിന്റെ ഷര്ട്ട് ഉണ്ട് എടുത്തിട്ട് പുറകിലെ വാതില് തുറന്നു പൊയ്കോളൂ.." അവനെഴുന്നേറ്റ് പോയതും അവള്, പച്ച ഞെക്കി ചെവിയില് വച്ചു പറഞ്ഞു.. "എന്റെ മുത്തേ എവിടെ ആയിരുന്നു എത്ര നേരമായി ഞാന് കാത്തിരിക്കുന്നു  ..."

Thursday, 2 May 2013

ഭൂമിക്കന്ന്യനായാവന്റെ സ്വന്തം ഭൂമി !!

പറമ്പിന്റെ തെക്കേ മൂലയില്‍ നില്‍കുന്ന മൂവാണ്ടന്‍ മാവില്‍, പുളിയനുറുമ്ബ് കൂട് കൂട്ടിയിരിക്കുന്നു. മുഖത്തേക്കടിച്ച സൂര്യനെ വലത് കൈ കൊണ്ട് മറച്ചു പിടിച്ചമ്മാവന്‍, മാവിലേക്ക്‌ നോക്കി നിന്നു.  “പണ്ടച്ചന്,‍ അന്തോണി മാപ്ളയുടെ അവിടെന്നു കൊടുത്ത പഴുത്ത മാങ്ങ കൊണ്ട് തന്നതാ.. അതാ ഇന്നിങ്ങനെ വളര്‍ന്ന് പന്തലിച്.. ” അമ്മാവന്‍ എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു. ഇന്നീ മാവും അത് നില്‍കുന്ന ഈ ഇരുപത് സെന്റ്‌ സ്ഥലവും ഇളയ മകന് തീറ് കൊടുക്കുകയാണ് അദ്ദേഹം.


കഴിഞ്ഞ വെള്ളിയാഴ്ച ഷാജിയേട്ടന്‍ വീട്ടില്‍ വന്നിരുന്നു, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മദ്യഗന്ധം കലത്ര്തി കുറെ നേരം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കിടെ എന്റെ തോളില്‍ പിടിച്ചു പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു  "നീ മാത്രം.. നിനക്ക് മാത്രമേ കഴിയൂ, ശിവാ.. ആ കിളവന്, ആ സ്ഥലവും കെട്ടിപ്പിടിച്ച് ഇരിക്ക്യാ..ചാവുംബൊ കൂടെ കൊണ്ടോവാന്‍.. നീ പറഞ്ഞാ കേള്‍ക്കും ശിവാ..” നാമം ജപിച് ഉമ്മറപ്പടിയില്‍ ഇരുന്ന മകള്‍ ശില്പ, ജപം നിര്‍ത്തി ചേട്ടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, “നമുക്ക് ശരിയാക്കാം ഷാജയേട്ടാ..”

വെത്തില മുറുക്കി, കഞ്ഞിപ്പശയുടെ മണം വരുന്ന നീലയും വെള്ളയും ഇട കലര്‍ന്ന ചാരുക്കസേരയുടെ ശീലയില്‍ മലര്‍ന്നു കിടന്ന്, എല്ലാം കേട്ട അമ്മാവന്‍, മുറുക്കാന്‍ തുപ്പിക്കൊണ്ട് എഴുന്നേറ്റു. കറുത്ത ചാന്തിട്ട നിലതിരുന്ന് ദൂരേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.. “ആ നില്‍കുന്ന , ആഞ്ഞിലി മരം കാണുന്നുണ്ടോ ശിവാ.. എന്റെ മുത്തച്ഛന്റെ കാലത്ത് ആ സ്ഥലം മുതല്‍ വടക്കേ വെട്ടുവഴി വരെ നമ്മുടെ തന്നെ ആയിരുന്നു. അച്ഛൻ‍ എനിക്കും നിന്റമ്മക്കും വേണ്ടി അത് വിറ്റു.." അൽപ സമയത്തെ മൌനത്തിനു ശേഷം അമ്മാവൻ തുടര്ന്നു..  "ഷാജിക്ക് ഇതെഴുതി കൊടുക്കാം, അവന്‍ പണിയാന്‍ പോകുന്ന വീട്ടില്‍ എനിക്കിടം വേണ്ട, അതിനു പുറത്ത് ആ മാവ് നില്‍കുന്ന സ്ഥലത്ത് എന്നെ ദഹിപ്പിക്കണം എന്നവനോട് പറയണം.. അവനോര്‍മ ഇല്ലെങ്കിലും അതിനടുത്ത് കിടക്കുന്നത് അവന്റെ അമ്മയാണല്ലോ, എന്റെ വിലാസിനി…”

തോളിൽ തട്ടി തിരിഞ്ഞു നടക്കുമ്പോൾ അമ്മാവൻ ഉപദേശിച്ചു  “മോനെ ശിവാ .. ഭൂമി വെട്ടിപ്പിടിക്കാന്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.. ഇന്ന് എന്റെ കയ്യില്‍, നാളെ നിന്റെ.. പ്രധാനം ഭൂമിയില്‍ ചവിട്ടി നടക്കുക എന്നതാണ് ..”