Showing posts with label സിനിമ എന്നെ കണ്ടപ്പോൾ. Show all posts
Showing posts with label സിനിമ എന്നെ കണ്ടപ്പോൾ. Show all posts

Sunday, 11 October 2015

Incendies - ചുറ്റും രക്തം !!



അവൾ നടക്കുകയാണ്.
ഷെല്ലുകൾ തകർത്ത വീടുകളുടെ ചുവരുകൾകിടയിലൂടെ 
കത്തിയമർന്ന അവയുടെ കരി പിടിച്ച അവശേഷിപ്പിലൂടെ 
പഴയ ടെൽ അവീവെന്ന യുദ്ദഭൂമിയുടെ ബാകിപത്രത്തിലൂടെ..
അവൻ മുൻപത്തെ പോലെ അസ്വസ്ഥൻ ആണ്. അവനെന്നും അസ്വസ്ഥൻ ആയിരുന്നു, അമ്മയുടെ ചില ഭ്രാന്തൻ ബിഹേവിയറുകൾ അവനു തീരെ പിടിച്ചിരുന്നില്ല, അച്ഛൻ എവിടെയെന്ന ചോദ്യത്തിന്റെ ഉത്തരമായി എപ്പോളും അവർ നൽകാറുള്ള മൌനം അവനെ ചൊടിപ്പിച്ചിരുന്നു.
മരിച്ചതിനു ശേഷം, വിൽ പത്രത്തിന്റെ കൂടെ എഴുതി വച്ച കത്തിൽ, തന്നെ നഗ്നയായി കമിഴ്ത്തി മറവ് ചെയ്യണം എന്ന ആഗ്രഹം കേട്ടപ്പോൾ, "തള്ളക്ക് മുഴുത്ത വട്ടായിരുന്നു.." എന്നവൻ പിറുപിറുത്തു. അച്ഛനെയും അവരറിയാത്ത സഹോദരനേയും കണ്ടു പിടിക്കണം എന്ന ആവശ്യവും അവൻ നിഷ്കരുണം തള്ളി.
സ്ത്രീകൾ എപ്പോളും ക്ഷമയുള്ളവർ ആയിരുന്നു, ചരിത്രാതീത കാലം മുതൽ കേട്ട് കേൾവിയുള്ള എല്ലാ കഥകളിലും സ്ത്രീകൾ സാധുക്കളും ദയയും ഉള്ളവരായിരുന്നു, അല്ലെങ്കിൽ സ്ത്രീകളുടെ മാനുഷിക ഭാവം തന്നെ അങ്ങനെ ആണ്.
അവൾ അമ്മയെ അനുസരിക്കാൻ തീരുമാനിച്ചു.
അവൾ നടക്കുകയാണ്.
ഷെല്ലുകൾ തകർത്ത വീടുകളുടെ ചുവരുകൾകിടയിലൂടെ
കത്തിയമർന്ന അവയുടെ കരി പിടിച്ച അവശേഷിപ്പിലൂടെ
പഴയ ടെൽ അവീവെന്ന യുദ്ദഭൂമിയുടെ ബാകിപത്രത്തിലൂടെ..
ഇരുപത്തഞ്ഞ്ജ് കൊല്ലങ്ങൾക്ക് ഇപ്പുറം ടെൽ അവിവിലെ അയൽവാസികൾക് പിഴച്ച് പോയവളും, മറ്റുള്ളവർക്ക് രാജ്യത്തിന്റെ നന്മക്ക് യുദ്ദതിനെതിരെ പോരാടിയ വിപ്ലവകാരി ആയ ഒരു യൂണിവേഴ്സിറ്റി സ്റ്റുഡെന്റും ആയിരുന്നു തന്റെ അമ്മ എന്ന തിരിച്ചറിവ് അവൾക് ലഭിക്കുന്നതോടെ സഹോദരനെ അറിയിക്കുന്നു.
തങ്ങളുടെ പിതാവ് ആരാണെന്നും സഹോദരൻ എവിടെയാണ് എന്നുമുള്ള അന്വേഷണത്തിന്റെ ഒടുവിൽ ആ ഇരട്ട സഹോദരി സഹോദരങ്ങൾ തിരിച്ചറിയുന്ന സത്യങ്ങൾ, ഒരു അലറിക്കരച്ചിൽ മാത്രമേ നമ്മളിൽ അവശേഷിപ്പിക്കൂ.
"ഇന്സെന്ടിസ്" എന്ന സിനിമ എന്നിൽ അവശേഷിപ്പിച്ച മുറിവുകൾ വച്ച് കെട്ടി ജീവിക്കുക എന്നത് ശ്രമകരമാണ്, തെരണ്ടി വാലിന്റെ പ്രഹരമേറ്റ്‌ ഉണങ്ങാതെ നില്കുന്ന മുറിവ് പോലെ ഓർകുമ്പോൾ രോമകൂപങ്ങൾ പോലും കണ്ണുനീർ വാർകുന്ന ചില ജീവിതങ്ങൾ, സിനിമകൾ.

പിന്നീടെന്റെ ജീവിതം Incendies-ന് മുന്പും ശേഷവും എന്ന് വിഭജിക്കപ്പെട്ടു!

Tuesday, 8 September 2015

Funny Games.. നതിംഗ് ഫണ്ണി എബൌട്ട്‌ ഇറ്റ്‌ !!

എന്തിന് വേണ്ടിയാണവർ ഈ ക്രൂരത ചെയ്തതെന്ന് ആരും പറഞ്ഞില്ല,
മാനസിക വൈകല്യമുള്ളവർ ഇത്തരത്തിൽ കൃത്യമായി പെരുമാറുമോ
എന്ന സംശയവും മനസ്സിൽ തൂങ്ങിയാടി നിന്നു..
കഴിഞ്ഞ ദിവസം കണ്ട സിനിമ, ഫണ്ണി ഗെയിംസ്,
അതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

പതിവുള്ള സിനിമാ സമയത്ത് ഇന്നലത്തെ നറുക്ക് വീണത് Michael Haneke യുടെ Funny Games നു. സൌണ്ട് സിസ്റ്റെം മൂളി തുടങ്ങി, കണ്ണടയുടെ ലെൻസ്‌ തുടച്ച് ഞാൻ പില്ലോയിലേക്ക് ചാഞ്ഞു.

വെക്കേഷൻ ആസ്വദിക്കാൻ തയ്യാറെടുക്കുന്ന ഭാര്യയും ഭർത്താവും മകനുമടങ്ങുന്ന
ആ കുടുംബത്തിലേക്ക്, മുട്ട കടം ചോദിച്ചുകൊണ്ട് വരുന്ന ഒരു യുവാവ്, ശേഷം
അവനെ തേടി വരുന്ന മറ്റൊരുവൻ. രണ്ടുപേരും ചേർന്ന് പതിയെ അവരെ
സ്വന്തം വീട്ടിൽ ബന്ധികൾ ആക്കുകയാണ്.

ശബ്ദകൊലാഹലങ്ങളൊ ആയുധങ്ങളുടെ കൂട്ടപ്പൊരിചിലൊ രക്തം ചിന്തലൊ ഇല്ലാതെ തന്നെ, പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞു എന്ന് എന്നിലെ സിനിമാ പ്രേമി വിലയിരുത്തുമ്പോളും, അവർകൊന്നെഴുന്നെറ്റ് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ, ആർകെങ്കിലും
ഫോണ്‍ ചെയ്യാൻ കഴിഞ്ഞെങ്കിൽ, അടിച്ച് വീഴ്ത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
നവോമി വാട്സ് അവതരിപ്പിച്ച വീട്ടമ്മയുടെ കണ്ണുകൾ എന്നെ പീടിപ്പിച്ചുകൊണ്ടിരുന്നു, മകന്റെ മുൻപിൽ വസ്ത്രാക്ഷേപയാക്കുന്ന ആ നിമിഷം ഭൂമി പിളര്ന്നു താഴൊട്ട് പോയെങ്കിൽ എന്നാശിച്ചു.കാലിൽ ഏല്പിച്ച മുറിവ് മൂലം അനങ്ങാൻ കഴിയാത്ത ഭർത്താവിന്റെ നിസ്സഹായതയിൽ ഞാൻ തേങ്ങി.
 ഇടക്ക് മകൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാനെന്റെ കാലുകൾ അവനു കടം നല്കി. ഒടുവിൽ അവന്റെ രക്തം ടീവിയിലേക് ചീറ്റിയപ്പൊൾ, ഒരുനിമിഷം ഞാൻ കണ്ണടച്ച് പിടിച്ചു.
എന്നിട്ടും ഞാൻ ആശ്വസിച്ചു, I Spit On Your Grave എന്ന സിനിമയും ഒരിക്കലെന്നെ ഇതുപോലെ ശിക്ഷിച്ചതാണ്, പക്ഷെ അക്രമികൾക്ക് തക്ക ശിക്ഷ നല്കിയ ക്ളൈമാക്സ് എന്നെ ഏറെ ആശ്വസിപ്പിചച്ചിരുന്നു. അങ്ങനെ ഒരു ഭാഗം ഇല്ലാത്ത കഥകൾ ഉണ്ടാകാറില്ല എന്ന വിശ്വാസം അവസാനം വരെ എന്നെ പിടിച്ചിരുത്തി.

ഒരു ഭാവമാറ്റവും ഇല്ലാതെ അവർ അടുത്ത വീട്ടിൽ മുട്ട ചോദിച്ചു ചെല്ലുംബോൾ, കുപ്പിയിലെ തണുത്ത വെള്ളം മുഴുവൻ ഞാൻ കുടിച്ചു വറ്റിച്ചു.


സിനിമകൾ ജീവിതത്തെക്കാൾ വേദനിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഡൽഹിയിലെ പെണ്‍കുട്ടിയും സൌമ്യയും മറ്റനേകം മുഖങ്ങളും മനസിലേക്കോടിയെത്തി ചോദിച്ചു, "അപ്പോൾ ഞങ്ങളോ ...?"

കണ്ണടച്ചിരിക്കുമ്പോൾ ബിരുദത്തിനു പഠിപ്പിക്കുന്ന മകൾ ചോദിച്ചു,
"ഇതെന്ത് സിനിമയാ എന്നെ കാണിക്കുന്നത്, തിന്മ ജയിക്കോ,
തിന്മ ജയിക്കാൻ പാടുണ്ടോ..?"

കണ്ണുതുറക്കാതെ ഞാനെന്റെ ഫിലോസഫി കെട്ടഴിച്ചു, "നന്മയുടെ ജയം നടക്കുന്നത് രണ്ടു ഇടങ്ങളിലാണ്, കഥകളിലും ദൈവസന്നിധിയിലും..പിന്നെ..." പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ തൊണ്ട ഇടറി ..

നടുനിവർത്തി കിടന്നിട്ടും ഉറക്കം തിരിഞ്ഞ് നോക്കാതെ ദൂരേക്ക് നടന്നകന്നു, അതിനിന്നലെ ആ സിനിമയിലെ സൈക്കോപാത്തിന്റെ കണ്ണ്കൾ ആയിരുന്നു, ദയയെന്ന വികാരം തോട്ടുതീണ്ടാത്തവ !

JOHN Q.. പിതാവും പുത്രനും !!



2002-ൽ പുറത്തിറങ്ങിയ "JOHN Q"എന്ന ഈ സിനിമ രണ്ടു ദിവസം മുന്പാണ് കണ്ടത്, 
ഹൃദയസ്പർശിയായ ഒരു സീനുണ്ട് അതിൽ, ഒരു പിതാവും പുത്രനും തമ്മിലുള്ള അത്യപൂർവ നിമിഷം !
ഡെൻസൽ വാഷിങ്ങ്റ്റണ്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന  ഭാവങ്ങൾ..
ഹൃദയം മാറ്റിവെക്കാൻ ഡോക്ടർ റെഡി ആകുമ്പോൾ ചേരുന്ന ഡോണർ ഇല്ല എന്ന് കണ്ട് ആത്മഹത്യ ചെയ്ത് സ്വന്തം ഹൃദയം മകന് നല്കാൻ ജോണ്‍ തീരുമാനിക്കുന്നു, ശേഷം മകനെ അവസാനമായി കാണാൻ പോകുന്ന സീൻ ആണ് ഞാൻ പറഞ്ഞുവരുന്നത്.
ജോണ്‍, മകന് നല്കുന്ന ഉപദേശം പ്രേക്ഷകരുടെ കണ്ണുകൾ നിറയ്ക്കും എന്ന് കണ്ടവർക്ക് സംശയമുണ്ടാകില്ല, മാത്രമല്ല, ഒരാൾ തന്റെ മകന് നല്കേണ്ട ഏറ്റവും നല്ല ഉപദേശങ്ങൾ ആണെന്നും എനിക്ക് അഭിപ്രായമുണ്ട്.
സീനിലേക്ക് :
ജോണ്‍, മകന്റെ മുഖത്ത് നോക്കി അടുത്തിരിക്കുന്നു.
"ഹേയ് മൈക്ക്, (നിഷ്കളങ്കമായി ചിരിക്കുന്നു) ഒരു നിമിഷം നീ ഉറങ്ങി പോകാതെ ഇരിക്കണം, എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്.
നീ എപ്പോഴും നിന്റെ അമ്മ പറഞ്ഞതനുസരിക്കണം ..മനസിലായോ..? 
അവർ പറയുന്നത് ചെയ്യണം.. അമ്മയാണ് നിന്റെ ബെസ്റ്റ് ഫ്രെണ്ട്.. 
നീ അമ്മയെ സ്നേഹിക്കുന്നു എന്ന് എന്നും അവരോടു പറയണം.
(ചിരിച്ചുകൊണ്ട്) നീ ഇപ്പോൾ വളരെ ചെറുതാണ്, പെണ്‍കുട്ടികളുടെ വിഷയത്തിൽ... പക്ഷെ ഒരു സമയം വരും.. അന്ന് നീ അവരെ രാജകുമാരിയെ പോലെ ട്രീറ്റ് ചെയ്യണം..കാരണം അവർ രാജകുമാരിമാർ ആണ്..
മോനെ, നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, (കണ്ണ് നിറയുന്നു ) 

നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, നീ അത് ചെയ്യണം...
കാരണം, വാക്കാണ്‌ നിന്റെ എല്ലാം, അതാണ്‌ നിന്നെ നീ ആക്കുന്നത്..
ആ.. പിന്നെ,, (മുഖം മുറുകുന്നു) നീ പൈസ ഉണ്ടാക്കണം, നിനക്ക് ചാൻസ് കിടുമ്പോളൊക്കെ പൈസ ഉണ്ടാക്കണം..നിന്റെ അച്ഛനെ പോലെ സ്റ്റുപിഡ് ആകരുത്.. ജീവിതത്തിൽ, പൈസയുള്ളവർക് എല്ലാം ഈസിയാണ് മോനെ..
നീ സിഗരറ്റ് വലിക്കരുത്, മനുഷ്യരോട് ദയവുള്ളവൻ ആകണം, 
നിന്നെ ആർകെങ്കിലും ആവശ്യം വന്നാൽ, നീ എഴുന്നേറ്റ് നില്കണം ..
ആണുങ്ങളെ പോലെ ..
പിന്നെ മോനെ .. നീ ചീത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനില്കണം, പ്ലീസ്..
ദയവായി, ചീത്ത കാര്യങ്ങളുമായി നീ ഇടപഴകരുത്..
ഒരുപാട് മഹത്തായ കാര്യങ്ങൾ നിനക്ക് ചെയ്യാനുണ്ട്... (കരയുന്നു)
ഞാൻ നിന്റെ കൂടെ ഉണ്ട് ..! (ഹൃദയത്തിൽ കൈ വക്കുന്നു)
ഐ ലവ് യൂ, മോനെ ... (നെറുകയിൽ ചുംബിച് തിരിഞ്ഞ് നടക്കുന്നു )

Sunday, 30 August 2015

Africa Calling! ആഫ്രിക്ക ബേസ്ഡ് സിനിമകളിലൂടെ ഒരു യാത്ര

കുഞ്ഞായിരുന്നപ്പോൾ നമുക്ക് കഥകൾ ഇഷ്ടമായിരുന്നു, സംഭവ കഥകളോട് നമുക്ക് ആവേശമായിരുന്നു, പിന്നീടെപ്പോഴോ, വിനോദത്തിനു മാത്രമായി കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നമ്മൾ കേള്കാൻ തുടങ്ങി, യാഥാർത്യങ്ങൾ ഇമേജിനേഷന് കീഴടങ്ങി..


സിനിമകൾ വിനോദത്തെക്കാൾ എന്തൊക്കെയോ ആണെന്ന് മനസിലാക്കിയത് മുതൽ, സംഭവകഥകളോടും ജീവിതഗന്ധി ആയ കഥകളോടും ആയി എന്റെ പ്രതിപത്തി. ഓരോ സമയത്തും ഓരോ വിഷയങ്ങളോ സ്ഥലങ്ങളോ ബേസ് ചെയ്ത് ഇറങ്ങിയിരിക്കുന്ന സിനിമകൾ ആണ് കാണുന്നത്. ആഫ്രിക്കയെ ഞാൻ തിരഞ്ഞെടുത്തതിനു കാരണവും, യാഥാർത്യങ്ങളുമായി എറ്റവും അടുത്തു നില്കുന്ന കൊണ്ടിനെന്റ് എന്നത് കൊണ്ടാണെന്നാണ് തോന്നുന്നത്.. ആഫ്രിക ബേസ് ചെയ്ത് ഇറങ്ങിയ ചില സിനിമകൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി. ഇവയുടെ പ്രത്യേകതയും മുകളിൽ പറഞ്ഞത് പോലെ, ഇതെല്ലാം നടന്ന സംഭവങ്ങളാണ് എന്നത് തന്നെയാണ് .. കാണാത്തവർ കാണുക, അഭിപ്രായം പറയുക !

Invictus (2009) :-

ഗാന്ധിജിക്ക് ശേഷം, ലോകം ബഹുമാനത്തോടെ ശ്രവിച്ച നേതാവിന്റെ പേരാണ് മണ്ടേല, രാജ്യം, വെളുത്തവനും കറുത്തവനും തമ്മിൽ കുടിപ്പക കൊണ്ട് കലാപത്തിലേക്ക് നീങ്ങിയ സമയത്താണ്, അദ്ദേഹം പ്രസിഡന്റ്‌ ആയി സ്ഥാനമേൽകുന്നത്.
Nelson Mandela with national Rugby team captain



ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റ്‌ ആകുന്നു, ഇനി നമ്മുടെ ജീവിതം തകരും എന്ന് വെളുത്തവനും, രാജ്യത്തെ എല്ലാ ജോലിയും ആനുകൂല്യങ്ങളും ഇനി മുതൽ ഞങ്ങൾക്ക് എന്ന് കറുത്തവനും സ്വപ്നം കണ്ടപ്പോൾ, മഹാനായ ആ മനുഷ്യൻ കറുത്തവനും വെളുത്തവനും ഒന്നാകണം എന്ന സ്വപ്നം കാണുകയും അതിനായി രാജ്യത്തെ റഗ്ബി ടീമിനെ ഉപയോഗിക്കുയും ചെയ്തു, അതിവിശേഷമായ ആ പ്രക്രിയയുടെ ആവിഷ്കാരമാണീ ഈ സിനിമ.





The Bang Bang Club (2010)

യുദ്ദ കാല സൌത്ത് ആഫ്രിക്കയുടെ കത്തുന്ന തെരുവോരങ്ങളിലൂടെ ആ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിത്തിരിച്ച നാൽവർ സംഗതിന്റെ കഥയാണിത്‌ എന്ന് വേണമെങ്കിൽ പറയാം, പക്ഷെ ഇത് എനിക്ക് കെവിൻ കാർറ്റെർ എന്ന ഫോടോഗ്രാഫെറുടെ കഥയാണ്.
kevin carter's picture which won the Pulitzer prize  
കഴുകൻ കുഞ്ഞിനെ റാഞ്ജാൻ ശ്രമിക്കുന്ന ചിത്രം പകർത്തി ആദ്യം പുലിറ്റ്സെർ പുരസ്കാരവും പിന്നീട് വിമർശനങ്ങളും എറ്റുവാങ്ങി, ഒടുവിൽ താൻ ചെയ്തത് ശരിയോ തെറ്റൊ എന്ന വ്യഥയിൽ നീറി ആത്മഹത്യ ചെയ്ത കെവിന്റെ കഥ. ബാങ്ങ് ബാങ്ങ് ക്ലബ് ന്റെ കഥ. കേട്ട്കേൾവി മാത്രമുള്ള യുദ്ദക്കെടുതികൾ നേരിട്ടനുഭവിച്ച അനുഭവം ആണ് പ്രേക്ഷകന് നല്കുന്നത്.




Desert Flower (2009)

1965ല സുഡാനിലെ ഒരു നാടോടി മുസ്ലിം കുടുംബത്തിൽ അവൾ ജനിച്ച,
കുട്ടിക്കാലം സോമാലിയൻ മരുഭൂമിയിലെ തണലിൽ സിംഹകുട്ടികൾ വെയിൽ
കായുന്നതും കണ്ടും ജിറാഫിനോടും സീബ്രയോടും ഓടി കളിച്ച വളര്ന്ന "വാരിസ്"
Real and Actress Waris 
അവളുടെ ജീവിതം പരീക്ഷണത്തിലേക്ക് കടക്കുന്നത്‌ അവൾക്ക് കേവലം അഞ്ചു വയസ് ഉള്ളപ്പോൾ ആണ് , അവൾ അവിടെ നില നില്കുന്ന അന്ധവ്ശ്വാസമായ നിര്ബന്ധിത ഫെമെയിൽ ജെനിടൽ മ്യുടിലഷന് വിധേയമായി. വാരിസ് വളര്ന്നു, അവളുടെ പിതാവ്, തനിക്കു ലഭിച്ചേക്കാവുന്ന അഞ്ചു ഒട്ടകത്തിനു വേണ്ടി അയാൾ വാരിസിനെ അവളുടെ മുത്തച്ഛന്റെ പ്രായമുള്ള ആളുമായി വിവാഹം ഉറപ്പിച്ചു, ഇത് അറിഞ്ഞ വാരിസ് എങ്ങനെയും ഇതിൽ നിന്നും രക്ഷ നേടണമെന്ന ചിന്തയുമായി, ഇന്നുവരെ കണ്ടിട്ടിലാത്ത മുത്തശിയുടെ അടുക്കലേക്ക് പുറപ്പെടുന്നു.

പിന്നീട് ഇമെജിനെഷനെ വെല്ലുന്ന യാഥാർങ്ങൾ ആണ് നടക്കുന്നത്, UN ഇൽ അന്ധവിശ്വാസത്തിനെതിരെ പ്രസങ്ങിക്കാൻ നില്കുന്നത് വരെ എത്തിപ്പെടുന്നത് കാണുമ്പോൾ ആ സ്ത്രീയുടെ ഇച്ചാശക്തിക്ക് മുൻപിൽ നമ്മൾ തലകുനിക്കും.

Blood Diamond (2006)

From the movie
ഒരു മത്സ്യതൊഴിലാളി ഒരു കള്ളക്കടത്ത് കാരൻ ഒരു ബിസിനെസ്മാൻ ഇവരുടെ ജീവിതത്തെ ഒരു അമൂല്യമായ ഡയമണ്ട് എങ്ങനെ ഒക്കെ ബന്ധിപ്പിക്കുന്നു എന്നതാണ്, കാലാപ ബാധിത സിയെറ ലിയോണ്‍ അടിസ്ഥാനം ആക്കിയ ഈ സിനിമയുടെ പ്ലോട്ട്. ബന്ദങ്ങലുടെ മൂല്യമാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.
ഡി കാപ്രിയോ എന്ന അതുല്യ നടന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആണീ സിനിമ.


Paul Rusesabagina, left, talks with Don Cheadle, the actor who
 portrayed paus's real-life story in the movie Hotel Rwanda.
Hotel Rwanda (2004)

1990 റുവാണ്ട, മൂന്നു മാസക്കാലം കൊണ്ട് ഒരു മില്ല്യണിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത കലാപകാലത്തെ ഒരു ദ്രിശ്യാവിഷ്കാരം, കുടുംബത്തോട് അബേധ്യമായ സ്നേഹമുള്ള
സാധാരണക്കാരൻ ആയ പോൾ തന്റെ നിലനില്പ് അവഗണിച് സഹായിക്കാൻ ആളില്ലാത്ത ആയിരക്കണക്കിന് ആളുകളെ താൻ ജോലി ചെയ്യുന്ന ഹോട്ടെലിൽ രക്ഷ നല്കിയ, സംഭവ കഥ, ഭാവനകളെ വെല്ലുന്ന സംഭവങ്ങൾ, പര്യവസാനങ്ങൾ.


ദ്രിശ്യ ഭംഗി കൊണ്ടും രിയലിസ്റ്റിക് മൂഡ്‌ കൊണ്ടും മനസ് കീഴടക്കുന്ന ഒരുപാട് സിനിമകൾ പിറക്കുന്ന മണ്ണാണ് ആഫ്രിക്ക. "ടിയെഴ്സ് ഓഫ് ദി സണ്‍" മുതൽ "സെല്മ" വരെ ലിസ്റ്റ് നീണ്ടു പോകുന്നു, മറ്റൊരിക്കൽ ആകാം ! 

Monday, 21 July 2014

ഞാൻ എന്ന റസൂൽ !

"അന്നയും റസൂലും" ആറാമത്തെ തവണ കണ്ടു.

എന്റെ പ്രണയത്തിൽ ഒരു റസൂലായിരുന്നില്ല ഞാൻ,
എങ്കിലും ഞാൻ ഒരിക്കൽ ഒരാൾക്‌ വേണ്ടി റസൂൽ ആയിട്ടുണ്ട്‌..

കരിഷ്മ കപൂറിന്റെ ലുക്കുണ്ടവൾക്‌ എന്നു പറഞ്ഞു കാണിച്ച്‌ കൊടുത്തപ്പോ,
ഏത്‌ ഭാഗം കൊണ്ടെന്നു ചോദിച്ച പ്രിയ സുഹൃത്ത് പ്രിയൻ ആദ്യമെന്നെ നിരുത്സാഹപ്പെടുത്തി..

പിറകെ ദാ അബുവും കോളും വരുന്നു, അവളുടെ പിറകെ നടക്കുന്ന സ്കൂളിലെ പ്രസിദ്ദരുടെ  ലിസ്റ്റുമായി.. ഞാൻ തളരുമോ.. ലോകത്ത്‌ തളരാത്ത ഒരു തൊഴിലാളി വർഗ്ഗമുണ്ടെങ്കിൽ അത്‌ കാമുകന്മാരാകും..

എന്റെ പ്രേമം കൂടുതൽ ശക്തിയാർജ്ജിച്ച്‌ ഓടിത്തുടങ്ങി..
അവൾ കയറുന്ന ബസ്സിൽ,
ഇറങ്ങുന്ന സ്റ്റോപിൽ,
നടക്കുന്ന വഴിയിൽ,
വീടിനു മുന്നിലെ കാസറ്റ്‌ കടയിൽ,
കോളേജിനു മുന്നിലെ സ്റ്റുഡിയോയിൽ..

ആ കണ്ണുകളിൽ നോക്കിയത്‌ പറയാനുള്ള ധൈര്യം എന്നിലെ റസൂലിനുണ്ടായില്ല..
ഈ കഥയിലെ റസൂലിന്റെ കൂട്ടുകാരൻ അബു, നിസാമിനോട്‌ ഞാൻ കാര്യം പറഞ്ഞു..

വെട്ടൊന്നു മുറി രണ്ട്‌ എന്ന ഫിലോസഫി കൊണ്ട്‌ നടക്കുന്നവനെ
ആണല്ലോ അബു എന്നു വിളിക്കപ്പെടുന്നത്‌..


കൂടൽമാണിക്യം അംബലനടയിൽ വച്ചായിരുന്നു ആ മംഗള കർമ്മം നടന്നത്‌..

ഗാനമേളയുടെ പിരിവിനു വിൻസെന്റ്‌ ചേട്ടന്റെ സൈക്കിൾ കടയിൽ നിൽകുകയായിരുന്നു ഞങ്ങൾ രണ്ടും, താഴോട്ട്‌ നോക്കി വേഗത്തിൽ നടക്കുകയായിരുന്ന അവളെ കണ്ടതും, ഒരു പ്രകോപനവും ഇല്ലാതെ അവൻ ചാടി കുറുകെ നിന്നു.. അംബരന്നു നിന്ന എന്നെ ചൂണ്ടിക്കാണിച്ച്‌ അവൻ പറഞ്ഞു..

"ടീ, അവനു നിന്നെ ഇഷ്ടമാണെന്നു.."

നിർവ്വികാരതയോടെ എന്നെ ഒന്നു നോക്കിയിട്ടവൾ നടന്നകന്നു..
നേരിട്ട്‌ പറയാൻ ധൈര്യമില്ലാത്ത കാമുകന്റെ മനോവേദനയുമായി ഞാൻ അത്‌ നോക്കി ഞാൻ നിന്നു..

എതോ യുദ്ദം ജയിച്ച യോദ്ദാവിനെ പോലെ നിസാം എന്നോട്‌ പറഞ്ഞു..

"പോരെ..?? .. നീ നോക്കിക്കോ മോനെ.. ഇന്നവൾക്‌ ഉറക്കമുണ്ടാകില്ല..
ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത്‌ കേട്ട്‌ കോരിത്തരിച്ച്‌ ഞാനന്നു ഉറങ്ങാതെ സ്വപ്നം കണ്ടു.. അന്നു രാത്രി,
ഞങ്ങളൊരുമിച്ച്‌ മാസിൽ മാറ്റിനിക്ക്‌ പോയി, അവിടെ വച്ച്‌ ഞാനവൾകെന്റെ പ്രണയം കൈമാറി.. ആ ചുരുൾമുടിക്കെട്ടിൽ നിന്നാ തട്ടം പിടിച്ചിറക്കിയിട്ടു, കാണാൻ ആഗ്രഹിച്ച ആ ജുംക കമ്മലിൽ ഞാനൊന്ന് തൊട്ടു. ഒരു ഇലെക്റ്റ്രിക് ഷോക്ക് കയ്യിലൂടെ കടന്നു പോയി.. ആ ഷോക്കിൽ ഞെട്ടിയെണീറ്റ്‌ നിസാമിനെ വിളിച്ചു..

സീൻ പതിനാറ്,
സ്കൂൾ അങ്കണം,
ആലിന്റെ ചുവട്ടിൽ ...

"നീ കളിക്കല്ലേ, കാര്യം എന്താച്ചാ പറ..."

വെള്ളിയാഴ്ച വെട്ടിയ നഖം വീണ്ടും കടിച്ച് കടിച്ച് വിരലിൽ കടിച്ചിട്ടും അവൻ മിണ്ടിയില്ല..

"അവൾക് വേറെ ലൈൻ ഇണ്ടാ.. ഇണ്ടെങ്കിൽ പറഞ്ഞോ .. എനിക്ക് വിഷമം ഒന്നുല്ല്യ.. അവൾ സന്തോഷായിട്ട് ഇരുന്നാ മതി"

ഒരാവേശതിനു, അടുത്തിടെ കണ്ട ഏതോ തമിഴ് പടത്തിൽ വിജയ്‌ പറഞ്ഞ ഡയലോഗിന്റെ കഷണം തിരുകി ഞാൻ ഒരു ശ്രമം നടത്തി.

"അളിയാ എന്നോടൊന്നും തോന്നരുത്, എനിക്കിഷ്ടം ഇണ്ടായിട്ടല്ല, പിന്നെ നീ പറഞ്ഞ പോലെ അവൾ സന്തോഷം ആയിരുന്നോട്ടെ എന്ന് കരുതിയാണ്.. അവൾക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ തടയാൻ നില്കാഞ്ഞത്.."

എന്റെ ആവേശം എടുത്തെന്റെ തലക്കടിച്ച, അവൻ മിണ്ടാതെ നടന്നു പോയി..
അവിടെ അടുത്ത് ഒരു കുളമോ, കിണറോ ഉണ്ടായിരുന്നെങ്കിൽ എന്റെ ലവ് സ്റ്റോറി അതിൽ അവസാനിച്ചേനെ.. ആ ആൽമരത്തിൽ നിന്നെവിടെന്നോ അവന്റെ ആ മഹദ് വചനങ്ങൾ അശരീരിയായി എന്റെ കാതിൽ വന്നടിച്ചു ..

"ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത് തന്നെ സംഭവിച്ചു!
പിന്നീടാ കാട്ടിൽ റസൂലിനെ ആരും കണ്ടിട്ടേയില്ല!

Saturday, 14 June 2014

ജീവിതം മണക്കുന്ന സിനിമകൾ !

അടുത്തിടെ കണ്ട സിനിമകളിൽ മറ്റുള്ളവരും
കാണണം എന്നാഗ്രഹിക്കുന്ന സിനിമകൾ ..

Extremely Loud & Incredibly Close (2011)

വേൾഡ് ട്രേഡ് സെന്റെർ ഫ്ലൈറ്റ് ഇടിച് തകർത്ത അപകടത്തിൽ പെട്ട് മരിക്കുന്ന പിതാവിന്റെ പെട്ടിയിൽ നിന്ന് കിട്ടുന്ന ഒരു കീ, അതിന്റെ രഹസ്യം തേടിയുള്ള മകന്റെ യാത്രയാണ് ഈ സിനിമ,
ഞെട്ടിച്ച്‌ കളഞ്ഞ ത്രെഡ്, കഥാഗതികൾ, അഭിനയം, സംവിധാനം.

Osama (2003)

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് എതിരെ അവരെടുക്കുന്ന കടുത്ത നിലപാടുകളുടെ ബാക്കിപത്രം ആയി വിവിധ അഫ്ഗാൻ യുദ്ദങ്ങളിൽ ആണുങ്ങൾ മരിച്ചു പോയ മൂന്നു സ്ത്രീകളുൾപെടുന്ന കുടുംബത്തിന്റെ കഥയാണ് ഈ സിനിമയുടെ അടിസ്ഥാനം, ജീവിക്കാൻ മാർഗമില്ലാതെ മകളെ ആണുങ്ങളെ പോലെ ആക്കി ജോലിക്ക് വിടാൻ തീരുമാനിക്കുകയാണ് അമ്മയും മുത്തശ്ശിയും..

Filmistaan (2012)

അഭിനേതാവാകാൻ കടുത്ത ആഗ്രഹമുള്ള സണ്ണി, അലച്ചിലിനൊടുവിൽ കിട്ടിയ സംവിധാന സഹായി എന്ന പോസ്റ്റുമായി രാജസ്ഥാനിൽ പോകുമ്പോൾ പാകിസ്താൻ തീവ്രവാദികൾ ആളുമാറി തട്ടിക്കൊണ്ടു പോകുന്നു.
താമസിപ്പിക്കുന്ന ഗ്രാമത്തിൽ ഇന്ത്യൻ സിനിമയോട് ഏറെ ഇഷ്ടം വച്ചുപുലർത്തുന്ന വീട്ടുടമസ്ഥന്റെ മകനെ കൂട്ടായി കിട്ടുന്നതോടെ സിനിമ എന്ന മാദ്യമത്തിലൂടെ രണ്ടു രാജ്യങ്ങളേയും കൂട്ടി ബന്ധിപ്പിക്കുകയാണ്, ഈ കഥ. സുഹൃത്തിനെ രക്ഷപ്പെടുത്താൻ ഉള്ള ശ്രമം ആണ് പിന്നീട് ..
"സാധാരണക്കാരന് രാഷ്ട്രീയം അറിയില്ല അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.."

Papilio Buddha (2013)

ബാറിൽ പോയി അടിച്ച്, KFC വാങ്ങിക്കഴിച്ച്‌, ആഗോളവല്കരണത്തിനെ കുറിച്ച് സംസാരിച്, തൂവൽ കിടക്കയിൽ കിടന്നുറങ്ങുന്ന നമ്മളൊക്കെ സിനിമകൾ എന്ന് പറഞ്ഞു കാണുന്ന കോപ്രായങ്ങൾ തന്നെ ആണ് നമ്മളെ ഇങ്ങനെയൊക്കെ ആക്കിയത് എന്നെനിക്കു തോന്നുന്നു... papilio buddha പോലെ ഉള്ള സിനിമകൾ കാണാത്തതിന്റെ, ഇങ്ങനെ ഉള്ള സിനിമകൾ ചെയ്യാൻ ആളില്ലാത്തതിന്റെ എല്ലാം കുറവ് ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. ജീവിതത്തോട് അല്പമെങ്കിലും സ്നേഹമുണ്ട് എങ്കിൽ ഈ സിനിമ കാണണം, ഇതുവരെ കണ്ടത്  എന്താണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും..

Wednesday, 14 August 2013

കയ്റോ 6 7 8 !! ഒരു സാമൂഹ്യപാഠം..


             സിബിഎസ് ന്യൂസ് ചാനലിന്റെ ചീഫ് ഫോറിന് കറസ്പോണ്ടന്റായ ലാറ ലോഗനെ തഹ്രീ സ്കൊയറി പ്രക്ഷോഭകാരിക മാനഭംഗപ്പെടുത്തിയപ്പോ ഈജിപ്റ്റ് എന്ന രാജ്യത്തിന്റെ വലിയൊരു ശതമാനം പുരുഷന്മാരുടെ ലൈങ്കിക ദാരിദ്ര്യം ലോകം കണ്ടറിഞ്ഞതാണ്

മുഹമ്മദ് ദിയാബ്, ഈജിപ്തെന്ന രാജ്യത്തിന്റെ പ്രവണതയുടെ കാരണവും അതിന്റെ പ്രതിവിധിയും തേടുകയാണ് തന്റെ ആദ്യ ചലച്ചിത്ര സംരംഭമായ "കയ്റോ 6 7 8" എന്ന സിനിമയിലൂടെ..
             
കയ്റോയിലെ ബസ്സുക ഒരുപറ്റം ആണുങ്ങളുടെ കളിസ്ഥലമാണ്, ഫയ്സ ആദ്യമേ മനസിലാക്കിയിരുന്നു. 6 7 8 എന്ന ലൈനി ഓടുന്ന ബസ്സി കയറേണ്ടി വരുമ്പോഴൊക്കെ  അവകതു നേരിടേണ്ടി വന്നിരുന്നു എന്നതിനാലാണത്. ബസി സ്ഥിരമായി നേരിടേണ്ടി വന്ന അതിക്രമങ്ങ, ലൈങ്കിക വൈകൃതങ്ങക് നിര്ബന്ധിക്കുന്ന തന്റെ ത്താവി നിന്നകലാ അവളെ പ്രേരിപ്പിക്കുകയാണ്.

മോഡേണ്‍ രീതിയി ജീവിതം നയിക്കുന്ന സേബ, ഫുട്ബാ മത്സരത്തിനിടെ ലാറ ലോഗനെ ഒര്മിപ്പിക്കും വിധം വലിയൊരു വിഭാഗം ആളുകളാ പീഡിപ്പിക്കപ്പെട്ട സ്ത്രീ ആണ്, ആ സംഭവത്തിന്റെ ബാക്കിപത്രമായി  ഭര്ത്താവ് അവളെ കുറ്റപ്പെടുത്തുകയും നേരിട്ടല്ലെങ്കിലും മാനസികമായി ഒറ്റപ്പെടുത്തുകയും ചെയ്തു. തനിക്കുണ്ടായ മാനസികവ്യാപാരങ്ങളി നിന്ന് മുക്തി നേടാ ഉറച്ച് സേബ, സ്ത്രീകള്ക്ക് വേണ്ടി അവരുടെ സുരക്ഷയെ കുറിച്ചു ബോധാവതികളാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ക്ളാസ് എടുക്കുന്നു, സ്വാഭാവികമായി ഫയ്സ അതി ആകൃഷ്ടയാകുകയും സേബയുടെ വിദ്യാർഥി ആകുകയും ചെയ്യുന്നു. നെല്ലി എന്ന കോമഡി ആര്ടിസ്റ്റ് കൂടെ ചേർന്ന് മൂവരും സംഗശക്തി ആയിമാറുന്നു. അവളും ഇത്തരത്തി പീടിപ്പിക്കപ്പെട്ടവളും അതിനെതിരെ  ഈജിപ്തിലെ ആദ്യത്തെ കേസ് ഫയ ചെയ്തവളുമാണ്.
 
അടുത്ത ദിനങ്ങളി ഫയ്സ തന്റെ പിറകി ചേർന്നുനിന്ന് പീഡിപ്പിക്കാ ശ്രമിച്ച ആളെ ചെറിയതെങ്കിലും മുനയുള്ള ഒരായുധം വച്ച് ആക്രമിക്കുന്നു, ഇത് രണ്ടു ദിവസം ആവര്തിച്ചതോടെ കയ്റോയിലെ ബസ്സുക ആളില്ലാതാകുകയും ഭീതിതമായ ഒരന്തരീക്ഷം ഉടലെടുക്കുകയും ചെയ്തു, ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയാണ്.
 
ഒരു പുരുഷനാ എഴുതി സംവിധാനിക്കപ്പെട്ട ഒരു സ്ത്രീ പക്ഷ സിനിമയാണ് കയ്റോ 6 7 8. സ്ത്രീകളുടെ പ്രകടിപ്പിക്കാ ആകാത്ത വികാരങ്ങളെ സമൂഹമദ്യേ തുറന്നു കാട്ടുകയും മാനുഷിക വികാരങ്ങളെ പല ആങ്കിളുകളിലൂടെയും വരച്ചുകാട്ടുകയും ചെയ്യുന്നു എന്ന പ്രത്യേകതയും   മനോഹര സൃഷ്ടിയി ഉണ്ട്.

ഫ്ളാഷ് ബാക്കുകളിലൂടെ സഞ്ചരിക്കുന്ന കഥയുടെ വിഷയം അത്രമേ സെന്സിടിവ് ആയതിനാ ആകണം, പോലീസ് ഓഫീസറുടെ കഥാപാത്രത്തെ വളരെ ആഴത്തി അറിവും ദീര്ഗവീക്ഷണവും പ്രകടിപ്പിക്കുന്ന ആ ആക്കി മാറ്റിയത്, സിനിമയുടെ ആത്മാവ്  മൂന്നു സ്ത്രീകള് തന്നെ, മൂന്നു വ്യത്യസ്ത സംസ്കാരത്തി വളര്ന്നു ജീവിക്കുന്ന ഇവ തമ്മിലുള്ള വ്യത്യസ്ത ചിന്തകള് ഇടയ്ക്കിടെ പുറത്തുചാടുന്നുന്ടെങ്കിലും, ഇവരിലൂടെ, യൂണിറ്റി ആണ് ഓരോ അപകട സന്ധിയേയും പ്രതിരോധിക്കാനുള്ള ബുദ്ധിപരമായ നീക്കം എന്ന തത്വം ദിയാബ് പറയാ ശ്രമിക്കുന്നുണ്ട്.
 

പിടിച്ചിരുത്തുന്ന കഥപറച്ചിലും അഭിനയിച്ച് വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞ പല വിഷയങ്ങ ഒരുമിച്ച് കൈകാര്യം ചെയ്ത സിനിമ സീരിയസ് സിനിമാ പ്രേക്ഷകര്ക്ക് ഒരുപാടിഷ്ടമാകും. നെല്ലി എന്ന കഥാപാത്രം പറയുന്നുണ്ട്, പുരുഷനി നിന്ന് സ്ത്രീ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണ് സുരക്ഷിതത്വം എന്ന്... ഇതാണ് ഓരോ പുരുഷനും സിനിമയി നിന്ന് പഠിക്കുക എന്നെനിക്കു തോന്നുന്നു !

Monday, 12 August 2013

A separation ! ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ..


                ആഖ്യാന ശൈലി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും എന്നെ വിസ്മയിപ്പിച്ച ഒരു അന്യഭാഷാ ചലചിത്രം, അവാർഡുകളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ ഈ ഇറാനിയൻ ചിത്രം, കുടുംബ ബന്ധങ്ങളുടെ തീഷ്ണത വരച്ചു കാണിച്ചു കാണിക്കുന്നു.

              ഡിവോഴ്സ് എന്നത് സർവ സാധാരണവും കാരണങ്ങൾ അതിവിചിത്രവുമായ ഇക്കാലത്ത്, മറവി രോഗം ബാധിച്ച പിതാവിനും മകളുടെ ഭാവിക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആകാതെ ഉഴറുന്ന ഭാര്യാ ഭർത്താക്കന്മാർ, അക്കാരണത്താൽ പിരിയാൻ തീരുമാനിക്കുന്നതും അതിനായുള്ള ശ്രമങ്ങൾകിടയിൽ മറ്റൊരു വെല്ലുവിളി വേലക്കാരിയുടെ രൂപത്തിൽ കടന്നു വരുന്നതും ആണ്  ഇറാനിയൻ സംവിധായകാൻ അഷ്ഗർ ഫർഹാദി തന്റെ "A Separation"എന്ന സിനിമയിലൂടെ, പറയുന്ന കഥയുടെ ഇതിവൃത്തം.

             മകളുടെ മുൻപിൽ തന്റെ നിരപരാദിത്തം തെളിയിക്കാൻ പെടാപാട് പെടുന്ന, പിതാവിനെ കൊച്ചു കുഞ്ഞിനെ പോലെ ശുശ്രൂഷിക്കുന്ന നാദെറും.. മകളുടെ ഭാവിക്കു വേണ്ടി ബന്ധം ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്ന സിമിനും.. മാതാപിതാക്കളുടെ അഭിപ്രായ വ്യത്യാസത്തിനിടയിൽ കഷ്ടപ്പെടുന്ന തര്മിയയും.. വേലക്കാരിയും കുടുംബവും നേരിടുന്ന കഷ്ടതകളും.. പ്രേക്ഷകരെ ചിന്തകളുടെ ആഴങ്ങളിലേക്ക് തള്ളിയിടുന്നു..

             ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിലും അവിടെനിന്നും പുറത്ത് വരുന്ന ഇത്തരത്തിൽ ഉള്ള മികച്ച കലാസൃഷ്ടികൽ അപ്പ്രീഷിയേറ്റ്‌ ചെയ്യപ്പെടെണ്ടാതാണ്.
Must watch !!!

Trailer :

Saturday, 27 April 2013

അന്നയും റസൂലും പിന്നെ ജോണും .. !

ഈ വാരാന്ത്യത്തിൽപ്രണയത്തെ പോലെ പറയാതെ കയറി വന്ന് നഷ്ടപ്രണയം സമ്മാനിച്ച് അവർ കടന്നു പോയി, ഒന്നല്ല, രണ്ടുതവണ!

Annayum Rasoolum : സധാരണക്കാരന്റെ പ്രണയവും ജീവിതവും ലളിതമായി അതിഭാവുകങ്ങൾ ഒന്നുമില്ലാതെ രാജീവ് രവി പറഞ്ഞ "അന്നയും റസൂലും". മിക്കവാറും എല്ലാവരും കണ്ടതോ... അല്ലെങ്കിൽ റിവ്യൂ വായിച്ചതോ ആയതുകൊണ്ട്, ഈ സിനിമ എനിക്കെന്തു തന്നു എന്ന് മാത്രം പറയാം..
ഓഫ്‌ ബീറ്റ് സിനിമകൾ ഒരുപാടിഷ്ടമാണെനിക്ക്, ശബ്ദകോലാഹലങ്ങൾ ഇല്ലാതെ, സാന്ദര്ഭികമായി മാത്രം ഗാനങ്ങൾ മിക്സ് ചെയ്ത, അഭിനയിച്ച് വെറുപ്പിക്കാതെ ജീവിച്ചു കാണിക്കുന്ന അത്തരം സിനിമൾ എന്റെ ആവേശമാണ്. കഥ എന്ന് പറയാൻ ഒന്നുമില്ല, എങ്കിലും കണ്ടു കഴിഞ്ഞു കണ്ണടചപ്പോൾ അന്നയുടെ നിര്വികാര മുഖവും റസൂലിന്റെ നിഷ്കളങ്കതയും ആഷ്ലിയുടെയും ഹൈദെറിന്റെയും നിസ്സഹായവസ്ഥയും എന്റെ കണ്ണ് തുറപ്പിച്ചു കൊണ്ടിരുന്നു, അബുവും ഫാസിലയും ഫോർട്ട്‌ കൊച്ചിയിൽ ഇപ്പോളും ജീവിക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കഥയ...ില്ലായ്മ എന്നൊരു പ്രതിസന്ദി ഇല്ല എന്നും, നമ്മുടെ ചുറ്റും ജീവിതങ്ങൾ ഉണ്ട് അവയിൽ ഓരോന്നിലും ഒരായിരം കഥയുണ്ട് എന്നും ഈ സിനിമ എന്നെ പഠിപ്പിച്ചു. സാധാരണക്കാരന്റെ നിസ്സഹായാവസ്ഥ സിനിമയിലുട നീളം കാണിച്ചപ്പോൾ ഈ വ്യവസ്ഥിതിയ്ടെ ഇരയായി ജീവിക്കാൻ വിധിക്കപ്പെട്ടവരായ നമ്മളെ ഓരോരുത്തരെയും ഓർത്തു ഞാൻ നെടുവീര്പ്പിട്ടു.
 
സ്വയം എഴുതി സൂപർ സ്റ്റാർ ആകാൻ ശ്രമിക്കുന്ന അനൂപ്‌ മേനോന്റെ വരുന്ന സിനിമ "ഹോട്ടൽ കാലിഫോര്ണിയ" യിൽ കറുത്ത കണ്ണടവച്ച് ആക്രോശിക്കുന്ന ഒരു വാചകം ഉണ്ട്, "ചെറിയ ശതമാനം ഇവിടെ ആയുധമെടുക്കുമബോൽ നെറിയുള്ള ഇന്ത്യൻ മുസല്മാന്റെ ദേശസ്നേഹതെയാ ഒരു രാജ്യം മുഴുവൻ സംശയിക്കുന്നത്" ഈ പറഞ്ഞ കാര്യം തന്മയത്വതോട് കൂടെ ആഷിക് അബു അവതരിപ്പിച്ച ഹൈദെർ എന്നാ കഥാപാത്രത്തിലൂടെ കാണിച്ചു എന്നത് അതിശയകരമായി നോക്കിക്കണ്ടു.


Dear John: 2010 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് "ഡിയർ ജോണ്" ഒരു US പട്ടാളക്കാരൻ ലീവിന് വരുമ്പോൾ ഒരു കോളേജ് വിദ്യാർതിനിയുമായി പ്രണയത്തിൽ ആകുകയും ശേഷം കുറെ കാലങ്ങൾ കത്തുകളിലൂടെ അവർ അടുക്കുകയും ചെയ്ത ശേഷം, ആകസ്മികമായ ഒരു ഘട്ടത്തിൽ അവള്ക്ക് മമറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്യുന്ന കഥ പറയുന്ന ഈ ചിത്രവും നഷ്ടപ്പെടലിന്റെ ആഴം വരച്ചു കാണിചെന്റെ ഹൃദയത്തെ കൊത്തി നുറുക്കി !!

- ഖിസകളില്‍ ഇഷ്കിന്റെ അജബുകള്‍ ഓതിയ ഔലിയ പറഞ്ഞില്ല -
മൌത്താണ് മുഹബത്തെന്ന്!!