Showing posts with label ഭാരിച്ച ചിന്തകള്. Show all posts
Showing posts with label ഭാരിച്ച ചിന്തകള്. Show all posts

Wednesday, 9 March 2016

Ladies.. you are one half of the world & the reason for the other half!


വനിതാ ദിനത്തിൽ, ഒരു സ്ത്രീയുടെ അടുക്കളയിൽ കരിഞ്ഞമരുന്ന ജീവിതത്തെ കുറിച്ചുള്ള വിലാപ പൂർണമായ പോസ്റ്റ്‌ വായിച്ചപ്പോൾ ചിലത് പറയേണ്ടി വന്നു.. എന്റെ അമ്മ അടക്കമുള്ള പഴയ ജെനെറേഷൻ സ്ത്രീകൾ, കുടുംബം, മക്കളുടെ ഭാവി എന്നതിൽ കവിഞ്ഞൊരു സ്വപ്നമോ ജീവിതമോ ഉണ്ടായിരുന്നില്ല, ചിലർകെങ്കിലും മറ്റു മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഭൂരിഭാഗം എഞ്ജോയ്‌ ചെയ്തത്‌, നമ്മളെ വളർത്തുന്നത്‌ തന്നെയാകണം, പരാതികളില്ലാതെ.. കാലം മാറി പുതിയ ജെനെറേഷൻ വിദ്യാഭ്യാസം ഉള്ളവരായി, അവർക്ക്‌ കുടുംബം എന്നതിനേക്കാൾ വലിയ സ്വപ്‌നങ്ങൾ ഉണ്ടായി. ഈ ജെനെറേഷൻ ഗ്യാപ്‌ ഉള്ളവർ പരസ്പരം തങൾകെന്ത്‌ വേണം എന്ന് മനസിലാക്കാതെ വിവാഹം കഴിച്ച്‌, പാതിവഴിയിൽ ഉപേക്ഷിക്കുകയോ, കുട്ടികൾകും മറ്റുള്ളവര്കും വേണ്ടി അഡ്ജസ്റ്റ് ചെയ്ത് നീറി ജീവിക്കുകയോ ചെയ്യുന്നു. നീറി ജീവിക്കുന്നവർ ചിലർ മറ്റുള്ള ബന്ധങ്ങളിലേക്ക് നീങ്ങുകയോ, ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ ഷെയർ ചെയ്ത് മാനസികാശ്വാസം കണ്ടെത്തുകയോ ചെയ്യും. തികച്ചും സ്വാഭാവികം. ആഷിക്ക്‌ അബു, റാണി പദ്മിനിയിൽ പറഞത്‌ പോലെ ഞങ്ങൾ ആണുങ്ങൾ കണ്വീനിയൻസിന്റെ ആശാന്മാർ ആണു, തങ്ങളുടെ കടമകൾ അവരെ ഒർമിപ്പിക്കാതെ സ്വയം ചെയ്‌താൽ ഞങ്ങൾ അത് നിങ്ങളുടെ മാത്രം കടമയായി പതിച്ചു തരും. ഞാനടങ്ങുന്ന വര്ഗം, രാവിലെ എഴുന്നേറ്റില്ലെങ്കിലും, ഡിഷ്‌ വാഷിംഗ്‌, അടിക്കൽ, തുടക്കൽ, കഴുകൽ ഒക്കെ നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ. ഞാനിതൊന്നും ചെയ്യുന്നതിൽ എനിക്ക്‌ ഒരു നാണക്കേടും തോന്നിയിട്ടില്ല, ഇനി അത്രക്ക്‌ തിരക്കായി ചെയ്യാൻ കഴിയില്ല എന്നാണു എങ്കിൽ, ഇതൊക്കെ നമുക്ക്‌ വേണ്ടി ചെയ്ത്‌ തരുന്ന ആളെ വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും അപ്പ്രീഷ്യേറ്റ്‌ ചെയ്യാൻ എങ്കിലും സമയം കണ്ടെത്തുക, അവരുടെ സ്വപ്നങ്ങളെ പ്രോൽസാഹിപ്പിക്കുക. "ഞാൻ നിന്റെ കയ്യിലേൽപിക്കുന്നത്, അടുക്കളയിൽ പണിയെടുക്കാനും കുട്ടികളെ പ്രസവിച്ച് വളർത്താനുമുള്ള ഒരു യന്ത്രത്തെ അല്ല, നിന്നെക്കാൾ ശാരീരികമായി ശോഷിച്ച എന്നാൽ നിന്നെക്കാൾ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള ഒരു സ്ത്രീയെ ആണ്, നീയവളുടെ സ്വപ്നങ്ങൾക്ക് താങ്ങാകുക, അവൾ നിന്റെ ജീവിതത്തിൽ തണലാകും.." മകളെ പോലെ ഒരാൾ ഉണ്ടെനിക്ക്, അവളെ കെട്ടാൻ പോകുന്നവനോട് എനിക്കിപ്പോൾ പറയാൻ തോന്നുന്നത് ഇതാണ്! ഞാൻ കുറെ മുന്പ് എഴുതിയ ഒരു പോസ്റ്റ്‌ ഞാനവർകും, അവരെ പോലെ ഉള്ളവർക്ക് വേണ്ടി സമർപ്പിക്കുന്നു.. ഇന്നൊരു ചോദ്യമുണ്ടായിരുന്നു. ഉള്ളടക്കം ഇങ്ങനെ, സ്ത്രീകൾക്ക് സൊസൈറ്റിയിൽ ഉള്ള പങ്ക്.. ഒരു വർഷത്തെ സിലബസ് ഒരു ദിവസം കൊണ്ട് പഠിച്ചത് കൊണ്ട് ,അങ്ങനെ ഒരു ഭാഗം ടെക്സ്റ്റ് ബുക്കിൽ ഉള്ളതായി ഓർത്തത് പോലുമില്ല. എങ്കിലും അത് എഴുതാനായി ഞാൻ മാർക്ക് ചെയ്തു. ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ എന്നോട് പറഞ്ഞ കാര്യങ്ങൾ, എന്റെ കസിൻ പെങ്ങൾസ്‌ മുതൽ മനസിൽ കയറി ഇറങ്ങിയ ഓരോ സ്ത്രീകളോടും പറഞ്ഞ കാര്യങ്ങൾ, അതായിരുന്നു അതിന്റെ ഉത്തരം. അമ്മയുടെ വസ്ത്രത്തിൽ പിടിച്ച് തൂങ്ങി, അടുക്കളയിൽ കയറുന്ന കൊച്ചു കുഞ്ഞ് , ആണാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് തിരികെ പറക്കുകയും പെണ്ണാണെങ്കിൽ ജീവിതാന്ത്യം വരെ അതിനുള്ളിൽ ഉറച്ചു പോകുകയും ചെയ്യുന്നത്, എന്റെ ബാല്യത്തിലെ സ്ഥിരം കാഴ്ച ആയതിനാൽ ആകാം, വളർന്നപ്പോൾ പഠിക്കണം എന്നും ഇനിയും പഠിക്കണം എന്നും, അതില്ലെങ്കിൽ ഉള്ള കഴിവുകളെ പരിപോഷിപ്പിക്കണം എന്നും ഞാനവരോട് പറഞ്ഞത്. സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ഒരു അപകട ഘട്ടത്തിലെ അനിവാര്യത മാത്രമല്ല, ജീവിക്കുന്നു എന്ന് സ്വയം തോന്നാനും, ജീവിച്ചിരുന്നു എന്ന് വരും തലമുറയ്ക്ക് മനസിലാകാനും വേണ്ടി കൂടി ആണ്. കഴിഞ്ഞ ദിവസം പഴയ ഒരു സുഹൃത്തിന്റെ പേജിൽ അവൾ ചെയ്ത ഓർണമെന്റ്സ് കണ്ടിരുന്നു. നീ സീരിയസ് ആയി എടുക്കുന്നില്ലേ എന്ന് ചോദിച്ചു, സമയമില്ല എന്നവൾ.. സമയം കണ്ടെത്തണം എന്നതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. തലയാട്ടി സമ്മതിച്ചിട്ടുണ്ട്. എല്ലാവര്കും തുല്യ അനുപാതത്തിൽ ഒന്നും ലഭിച്ചുകാണില്ല, ചിലർ പഠിക്കും ചിലർ വരക്കും ചിലര് എഴുതും ചിലർ പാടും മറ്റു ചിലർ ഇതെല്ലാം ആസ്വദിക്കും അതുപോലും ഒരു കഴിവാണെന്നു തിരിച്ചറിയാൻ ഒരുപക്ഷെ മറ്റുള്ളവരുടെ വാക്കുകൾ വേണ്ടി വരും. ഈ ഇടെ ഞാൻ സന്തോഷത്തിലാണ്, മനസിൽ വേരുറപ്പിച്ച ചില മഹതികൾ ഇപ്പോളും പഠിക്കുന്നു, പാടുന്നു, വരയ്ക്കുന്നു മനോഹരമായ സൃഷ്ടികൾ നടത്തുന്നു ഉയർചകളിലെക്കു പറകുന്നു. ഈ നീലാകാശത്ത് സുന്ദരിമാരായ നിങ്ങൾ പാറി പറക്കുന്നത് കാണുന്നതിലും മനോഹരമായ കാഴ്ച എന്തുണ്ട്, ഹവ്വയുടെ പെണ്മക്കളെ.. അതിരാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കി, ഞങ്ങളെ റെഡി ആക്കി സ്കൂളിൽ വിട്ട്, വീടും പറമ്പും വൃത്തിയാക്കി ഉച്ചക്ക് മത്തിക്കറി മുളകിട്ട് വച്ച്, നിസ്കാരപ്പായിലിരുന്നു ഖുറാൻ ഓതി, വൈകീട്ട് സീരിയൽ കണ്ട് കറിക്കരിഞ്ഞ്, അത്താഴം കഴിഞ്ഞ് ഒരു കുന്ന് പാത്രങ്ങൾ കഴുകി വച്ച്, ഞങ്ങളെ ഉറക്കാൻ കിടത്തുമ്പോൾ മുഖത്ത് കരിയുമായി ചിരിക്കുന്ന ഉമ്മയെ പോലെ നീയും കഷ്ടപ്പാടിൽ എന്നെ നോക്കി ചിരിക്കരുത് എന്ന് ഞാനെന്റെ സഹോദരിയോട്‌ പറയണം എന്നാഗ്രഹിച്ചിരുന്നു...അവൾ ഇപ്പോൾ ചിരിക്കാറില്ല, അവളുടെ മുകളിൽ തളിർത്ത് നില്കുന്ന മൈലാഞ്ഞ്ജി ചെടി വെള്ളിയാഴ്ചകളിൽ എന്നെ നോക്കി ചിരിക്കും, അപ്പോൾ ഞാൻ കരയും !

Sunday, 15 November 2015

നവംബർ 13 / പായീസ്


നവംബർ 13
ഞങ്ങളുടെ ആനിവേഴ്സറി,

കണക്കു പുസ്തകത്തിലെ അക്കങ്ങളിൽ ബന്ധിക്കപ്പെട്ട എന്റെ തിരക്കിനിടെ വരണ്ട് പോയിരുന്ന അവളുടെ ജീവിതം എന്നെ ആശങ്കപെടുത്തിയിരുന്നു, ഇടയ്ക്കിടെ നല്കുന്ന പ്രോമിസുകൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും തകർക്കപ്പെടുമ്പോൾ അവളെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.ഈ ആനിവേഴ്സറി എങ്കിലും അവളെ സന്തോഷിപ്പിക്കണം എന്ന് കരുതിയാണ്, ബോസ് സിറിലിനോട് വഴക്കിട്ടാണെങ്കിലും പത്ത് മുതൽ ഒരാഴ്ച അവധി വാങ്ങിയത്.

എറിക് കാന്റനയെ പറ്റി അവൾ സംസാരിച്  തുടങ്ങിയാൽ ഞാൻ തടയില്ല, ഇംഗ്ലീഷ് ഫുട്ബാളിനെ പ്രണയിച്ച ഫ്രഞ്ച്കാരൻ എറിക് കാന്റനയെ അവൾക് വലിയ ഇഷ്ടമായിരുന്നു, നീയും മാർസൈയിൽ നിന്നായത് കൊണ്ടാണ് എന്ന് ഞാനെപ്പോളും കളിയാക്കും.

"കിംഗ്‌ എറിക് വരുന്നുണ്ട്, ജോ, did you know...?"
"No, I don't... but i know that you are going to see him..."

ഞാനത് പറഞ്ഞപ്പോൾ അവൾ ഞെട്ടിയതും മുഖം സന്തോഷം കൊണ്ട് ചുവന്നതും ഞാൻ നോക്കിനിന്നു. ഫ്രാൻസ് - ജെർമനി സൌഹൃദ മത്സരത്തിന്റെ ടിക്കെറ്റ്സ് ഞാനവളുടെ കൈകളിലേക്ക് കൊടുത്തു. നല്കാതെ പോയ സന്തോഷങ്ങളുടെ നഷ്ടബോധത്തിൽ എന്റെ കണ്ണുകൾ നനഞ്ഞു.

ഞങ്ങൾ ഫ്രാൻസുകാർ ഇങ്ങനെയാണ് രാജ്യം ഒരു വികാരമാണ്,
Stade de France സ്റ്റേഡിയവും അതിനു സാക്ഷി ആയിരുന്നു, തിങ്ങി നിറഞ്ഞ കാണികൾ, പൊങ്ങി പറക്കുന്ന പതാകകളും, നീലയും വെള്ളയും ചുവപ്പും ചായം തേച്ച മുഖങ്ങളും. ഞാൻ അവളെ മാത്രം നോക്കി, പോഗ്ബയും ദിയാറയും ബാളുമായി ജർമ്മൻ ബോക്സിലേക്ക് അടുക്കുമ്പോളും, ലോറിയസ്‌ പതറുംബോളും അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ ഞാൻ ഒപ്പിയെടുത്തുകൊണ്ടിരുന്നു. കുറെ നേരമായി റിംഗ് ചെയ്യുന്ന ഫോണ്‍ ഇഗ്നോർ ചെയ്യുകയായിരുന്നു ഞാൻ. ഒടുവിൽ സിറിൽ, നിർത്താൻ ഭാവമില്ല എന്ന് കണ്ടപ്പോൾ, കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാമെന്ന് പറഞ്ഞ് ഇറങ്ങി, അപ്പോളും അവളെ ഞാൻ ഒന്ന് തൊട്ടില്ല.

ആരവങ്ങൾ ഇല്ലാത്ത സ്റ്റെഡിയതിന്റെ പുറത്ത് തിരികെ വിളിക്കാൻ, ഫോണ്‍ എടുത്തതും ആദ്യം ഒരു പൊട്ടൽ മാത്രം ചെവിയിൽ,തെറിച്ചു വീണു, എവിടെയൊക്കെയോ അടിച്ചു, കടുത്ത വേദന, അനങ്ങാൻ കഴിയുന്നില്ല, ആളുകൾ പരക്കം പായുന്നു, ആരോ എന്റെ കാലിൽ ചവിട്ടികൊണ്ട് ഓടി, കാലിൽ തൊട്ടുനോക്കാൻ ഭാവിച്ചപ്പോളാണ് എനിക്ക് കൈകൾ ഇല്ല എന്ന് ഞാനറിയുന്നത്. ഇടക്കെപ്പൊളോ ബോധം നഷ്ടപ്പെട്ടു.

ഇപ്പോൾ ഒരു തണുത്ത്‌ വിറക്കുന്ന ഒരു പെട്ടിക്കകതാണ് ഞാൻ. അവളും അമ്മയും വന്നപ്പോൾ എന്നെ നോക്കി അലറിക്കരഞ്ഞു, കരയണ്ട എന്ന് പറയണം എന്ന് എനിക്കുണ്ടായിരുന്നു, അപ്പോളാണ് ഡോക്ടർ അവരോടു പറഞ്ഞത്, രക്തം വാർന്നാണ് ഞാൻ മരിച്ചത് എന്ന്. ഞാൻ മരിച്ചിരിക്കുന്നു. ഉറക്കെ കരയാനും, അവളോട്‌ ഒറ്റക്കാക്കി പോകല്ലേ എന്ന് പറയാനും തോന്നി, പേടിപ്പെടുത്തുന്ന ഒരു ഇരുട്ട് എന്നെ വന്നു മൂടി.

ഐസിസിനെതിരെ ഫ്രാൻസ് ഒരിക്കലും റഷ്യയുടെ കൂടെ കൂടരുരുതായിരുന്നു എന്നും,
സിറിയൻ അഭയാർഥികളെ സ്വീകരിക്കരുത് എന്നും സിറിൽ പറയുമ്പോൾ,
സൊലിമാനും ഞാനും അത് രണ്ടും ആവശ്യമാണ്‌ എന്ന് തർകിക്കും,
ഓഫീസിൽ ഡിബേറ്റുകൾ തുടങ്ങിയത് ഷാർലി ഹെബ്ദൊ സംഭവത്തോടെ ആണ്.

ഞാനീ ഇരുട്ടിൽ ആരോരുമില്ലാതെ വിറങ്ങലിച് കിടക്കേണ്ടി വന്നത്, എന്റെ രാജ്യം, അഭയാർഥികളെ സ്വീകരിച്ചത് കൊണ്ട് ആണ് എന്നോ, ഐസിസിനെതിരെ തിരിഞ്ഞത് കൊണ്ടാണ് എന്നോ സ്ഥിരീകരിചെക്കാം, എങ്കിലും പുറം ലോകത്ത് എന്നെ പോലെ ഉള്ള നൂരുകണക്കിന് ആളുകളുടെ മരണവും രാജ്യത്തിന്റെ കണ്ണുനീരും ഇസ്ലാമിസ്ടുകളും ഇസ്ലാമോഫോബിസ്ടുകളും ആഘോഷിക്കുകയാണ്.  ഇതും അതും രാഷ്ട്രീയം മാത്രമാണ് എന്ന് ഒന്നും നേടാനോ  നഷ്ടപ്പെടാനോ ഇല്ലാത്ത ഈ ലോകത്തിരുന്നു എനിക്ക് കാണാം.

ഇന്ന്, "ഞങ്ങൾക്ക് ഭയമില്ല" എന്ന് ഫ്രഞ്ച് ജനത വിളിച്ചു പറയുകയും തിരിച്ചടിക്കാൻ ഗവണ്മെന്റ് ഇറങ്ങിതിരിക്കുകയും ചെയ്യുന്നു, നിർവികാരത എന്നെ പൊതിഞ്ഞിരിക്കുന്നു, അവസാനമായി അവളെ ഒന്ന് തൊടാൻ കഴിയാതെ, കരയരുത് എന്ന് പറയാൻ കഴിയാതെ എന്റെ അകം നീറുന്നു,,
മരണത്തിനു ശേഷം, രാഷ്ട്രീയമില്ലല്ലോ!

Saturday, 17 May 2014

മോഡി - ആശങ്കകളും പ്രതീക്ഷകളും !


മോഡി അധികാരത്തിൽ വരുന്ന അന്ന് മുതൽ ഇന്ത്യയിലെ മുസ്ലിംകളുടെ തലകൾ തെരുവുകളിൽ കിടന്നുരുളും, തലകൾ ഹിന്ദുക്കൾ ഫുട്ട്ബാൾ ആയി തട്ടിക്കളിക്കും, വെടിയുണ്ടകളെ അതിജീവിച് ഓടി ഒളിക്കുന്നവരെ ഇന്ത്യൻ പാസ്സ്പ്പോർട്ട് റദ്ദാക്കി പാകിസ്ഥാനിലേക്ക് കയറ്റിവിടും, മുസ്ലിം സ്ത്രീകൾ ബലാല്സംഗം ചെയ്യപ്പെടും, ഗർഭിണികളെ ശൂലം കൊണ്ട് കുത്തും.

ഇങ്ങനെ വിശ്വസിക്കുന്ന ഒരു മുസ്ലിമും ഇന്ത്യാ രാജ്യത്തില്ല  പ്രിയ സംഘപരിവാർ ബീജേപി പ്രവര്ത്തകരെ അനുഭാവികളെ വോട്ടർമാരെ, എങ്കിലും ചിലതുണ്ട്. തുറന്നു പറചിലൊരു  വിലാപമായോ ഇരവാദമായൊ എടുക്കരുത് എന്ന അപേക്ഷയാണ് എനിക്കാദ്യം മുന്നോട്ടു വക്കാനുള്ളത്.

ഇന്ത്യൻ ന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് മുസ്ലിം ജനതയും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കാകുലരാണ്, തന്റെ ഭരണകാലത്ത് തന്റെ പാര്ടിക്കാരും ഉദ്യോഗസ്ഥരും നടത്തിയ കൂട്ടക്കൊലക്കും ഭവനബേദനത്തിനും മറ്റ് അക്രമങ്ങൾകും പരോക്ഷമായെങ്കിലും പങ്കാളി ആയ, അതിൽ അല്പം പോലും മനസ്ഥാപം ഇല്ലാത്ത ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി ആകാൻ പോകുന്നത് എന്ന ചിന്ത മതത്തിന് മേലെ മനുഷ്യത്തം കാണുന്ന ആർകും സങ്കല്പ്പിക്കാവുന്നതിൽ അപ്പുറമാണ്. ഇതിനു പുറമേ, രാജ്യത്തെ മുസ്ലിംകൾ തങ്ങളോ അല്ലെങ്കിൽ പൂർവികരെങ്കിലും ഹിന്ദുക്കളാണെന്നൊ സമ്മതിക്കാത്ത പക്ഷം അവരുടെ വോട്ടവകാശം നിഷേധിക്കുമെന്ന് പറഞ്ഞ ആൾ മുതൽ, മോഡിയെ അന്ഗീകരിക്കാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്തവർ വരെ ആണ് നമ്മളെ ഭരിക്കാൻ നാം തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഒരു ഭീകര യാഥാർത്യം തന്നെ ആണ്.


ഭരണത്തിന്റെ ആനുകൂല്യങ്ങൾ ഇല്ലാതെ തന്നെ കമ്മ്യൂണൽ ഇഷ്യൂസ് ഉയർത്തി വിട്ട, പള്ളി പൊളിച്ച, യുവാക്കളെ ജയിലിലടച്ച, നീതി നിഷേധം നടത്തിയ പാര്ടിയും നേതൃത്വവും ഭരണത്തിൽ കയറിയാൽ സംഭവിക്കാവുന്ന കാര്യങ്ങളിൽ ആശങ്കാകുലരാണ്, എങ്കിലും മനുഷ്യനെ മുന്നോട്ടു നയിക്കുന്ന പ്രതീക്ഷകൾ, അവയുടെ കെടാത്ത നാളങ്ങൾ ഞങ്ങളിലുണ്ട്.

മുസ്ലിംകളുടെ രക്തത്തിന് മുറവിളി കൂട്ടുന്ന, വോട്ടിനു വേണ്ടി നിങ്ങൾ തന്നെ സൃഷ്ടിച്ചെടുത്ത പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത ജനങ്ങളോട് നിങ്ങൾ എന്ത് ന്യായം പറയും എന്നറിയില്ല, അയോധ്യയിലെ അമ്പലം പ്രതീക്ഷിച് നിങ്ങള്ക്ക് വോട്ട് ചെയ്ത വിശ്വാസികളോടും നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ന്യൂനപക്ഷത്തോടും ഒരേ സമയം എങ്ങനെ നീതി പുലർത്തും എന്നുമറിയില്ല.

പക്ഷെ കഴിഞ്ഞ അഞ്ചു വര്ഷക്കാലം, തെരഞ്ഞെടുത്തയച്ച ജനതയുടെ മേല്സാധൂകരണങ്ങളില്ലാത്ത കടന്നുകയറ്റവും കറകളഞ്ഞ അക്രമവും മാത്രം തുടര്ച്ചയായി അടിച്ചേല്പ്പിച്ചു പോന്ന ഒരു വന്കവര്ച്ചാസംഘത്തിന്റെ പിടിയില്നിന്നും രക്ഷപ്പെടാന്വേണ്ടി നിങ്ങൾക്ക് വോട്ട് ചെയ്തവരും ഞങ്ങളും പ്രതീക്ഷിക്കുന്നു.

കൂട്ടക്കുരുതികളും ചോരപ്പുഴകളുമില്ലാത്ത, വംശീയതയും വര്ഗ്ഗവൈരവുമില്ലാത്ത, നഗരങ്ങളിലും ഗ്രാമങ്ങളിലും സമാധാനവും സമൃദ്ധിയും പുലരുന്ന, ന്യായവിലക്ക് ഇന്ധനവും ആഹാരവും ലഭ്യമാവുന്ന, ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് ഒന്നാം സ്ഥാനം നല്കുന്ന, ഇന്ത്യയുടെ ചരിത്രത്തില്ഉപമയില്ലാത്ത, തങ്കലിപികളില്എഴുതപ്പെടുന്ന സാര്വ്വത്രികസൗഹാര്ദ്ദത്തിന്റെ പുതുപുത്തനൊരഞ്ചു വര്ഷം.

Sunday, 22 September 2013

കണ്ണുനീരിനു പറയാനുള്ളത് !

പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയപ്പോ, ഷിയാസിക്ക പറഞ്ഞു,

"സൂക്ഷിക്കണം, ഗ്യാസ് ഉപയോഗം കഴിഞ്ഞ ഉടനെ വാല്വ്‌ പൂട്ടണം, അതവളോടും പ്രത്യേകം പറയണം. കിടക്കുമ്പോ അടുക്കളയുടെ ജനൽപാളി കുറച്ച് തുറന്നിടണം. രാവിലെ അകത്തേക്ക് കടക്കുമ്പോ ഒന്നുകൂടി നോക്കിയതിനു ശേഷം മാത്രമേ സ്റ്റവ് ഉപയോഗിക്കാവൂ .."

"ശരി ഇക്കാ.. " ഞാ മൂളിക്കേട്ടപ്പോ ഷിയാസ്ക വീണ്ടും പറഞ്ഞു, "നിങ്ങളെ കാണുമ്പോ എനിക്ക് എന്റെ സുഹൃത്തിനെയും കുടുംബത്തെയും ആണോർമ വരുന്നത്. ഒര്കാ വയ്യ അതൊന്നും." 

അത്ര നേരം സാധാരണ ഉപദേശങ്ങളെ പോലെ ശര്ധയില്ലാതെ മൂളിക്കേട്ടിരുന്ന ഞാ ചോദിച്ചു, "ആരാ അവർ.. എന്താ അവര്ക് പറ്റിയത് ..?"

"നിന്റെ പ്രായം വരും അവന്, എന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമാണ്, നാട്ടിലും വീട്ടിലും കോളിളക്കം സൃഷ്ടിച്ച പ്രണയത്തിനു ശേഷം വിവാഹം കഴിച്ചതായിരുന്നു അടുത്ത ബന്ധുവും കൂടെ ആയ അവളെ.."

ഷിയാസ്ക തുടർന്നപ്പോൾ, ആ കഥയിലെ നായകനായി ഞാനെന്നെ അവരോധിച്ചു.

"ദേ, ഈ കാണുന്ന റോഡിന്റെ അങ്ങേ അറ്റത്ത് ബർഗർ ലാന്റിന്റെ അടുത്തായിരുന്നു അവരുടെ ഫ്ലാറ്റ്,  അവന്റെ ഓഫീസും താമസവും ഒരേ ബിൽഡിങ്ങിൽ ആയിരുന്നു, സ്നേഹിച്ചു വിവാഹം കഴിച്ച്, വിവാഹത്തിന് ശേഷവും  അതിനേക്കാ സ്നേഹിച്ച് കഴിഞ്ഞ അവരുടെ സ്നേഹവല്ലരിയി എട്ടുമാസങ്ങൽക് മുന്പൊരു കുഞ്ഞു പിറന്നു. ആഹ്ലാദത്തിന്റെ ആനന്ദത്തിന്റെ നാളുക. താമസം തുടങ്ങിയപ്പോ തന്നെ അവനവളോട് പറഞ്ഞു, നീ ഒരു കാര്യത്തിനും അടുക്കളയി കയറണ്ട, എല്ലാം ഞാ തന്നെ ചെയ്തോളാം എന്ന്. എന്നും ജോലിക്ക് പോകുമ്പോ അവ തന്നെ ചോറും കറിയും വക്കും. സ്നേഹം മാത്രം നിറഞ്ഞുനിന്നിരുന്ന ആ വീട്ടില് പെട്ടന്നൊരു ദിവസം ക്ഷണിക്കാത്ത അദിതിയായെത്തിയ ഒരു നിമിഷം.. ആ ശപിക്കപ്പെട്ട നിമിഷം ..”

"പാചകമെല്ലാം കഴിഞ്ഞ് അവ ഓഫീസി പോയ സമയം, അവളൊരു ചായ ഇടാ വേണ്ടി അടുക്കളയി കയറി, ആദ്യ ശ്രമത്തി തന്നെ സ്റ്റവ് ഓണായി, വെള്ളവും വച്ചവ പുറത്ത് കടന്നു, ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ നോക്കാ പോയതാകണം, തിരിച്ചു വന്നു നോക്കുമ്പോ ബര്ണെറി തീയില്ല, കെട്ടുപോയിരിക്കുന്നു. ഉടനെ കത്തിക്കാനുള്ള ശ്രമം .. ആ നിമിഷം അവര്ക് വേണ്ടി ദൈവം കരുതിവച്ച നിമിഷം. ഒരു വലിയ ശബ്ദവും കൂടെ നീലനിറത്തിലുള്ള തീയും ഒന്ന് പൊതിഞ്ഞു അവളെ..."

"ശബ്ദം കേട്ടോടിവന്ന അവനും അവന്റെ അർബാബും പുറമേ പരിക്കുകളൊന്നും കണ്ടില്ല എങ്കിലും ബോധരഹിതയായ അവളെ എടുത്തു ആശുപത്രിയി എത്തിച്ചു. ആന്തരിക അവയവങ്ങളി 90% പൊള്ളി എന്ന് സ്ഥിരീകരിച്ചെങ്കിലും, പ്രിയ്യപ്പെട്ടവളെ കിടത്തിയിരിക്കുന്ന മുറിയുടെ പുറത്ത് പക മുഴുവ നോമ്ബെടുത്തവ കാത്തിരുന്നു. ഞങ്ങളെന്നും രാത്രി പോകും കാണാ, ഖുറാ ഓതി ഇരിക്കുന്ന അവൾകുവേണ്ടി പ്രാര്തിച്ചുകൊണ്ടിരിക്കുന്ന അവനെ കണ്ട് തകർന്ന് പോകുമായിരുന്നു...”

ഷിയാസ്ക അതുപറഞ്ഞപ്പോ എന്റെ കണ്ണി നിന്നടര്ന്നു വീണത്, കൈകളി ഖുറാനുമായി അവൾ കിടക്കുന്ന മുറിയിലേക്ക് ഏന്തി നോക്കിയ ഞാ കണ്ടത് എന്റെ ആരുടെയോ മുഖമായിരുന്നത് കൊണ്ടായിരിക്കാം, ഒരു നിമിഷം ഞാനവനായി മാറിയത് കൊണ്ടായിരിക്കാം. ഇതെഴുതുംബോ ഒരിക്കല്കൂടെ ഡെസ്കി പതിഞ്ഞ രണ്ടുതുള്ളി കണ്ണുനീ സാക്ഷി, ദൈവഹിതങ്ങ പലപ്പോളും അതിക്രൂരമായിപ്പോയി എന്ന് തോന്നാറുണ്ട്, സംഭവിക്കുന്നതും സംഭവിച്ചതും സംഭവിക്കാ പോകുന്നതും നല്ലതിന് എന്ന് വെറുതേ പറയാം. വെറും വെറുതേ..!

തിരിച്ച് ഫ്ലാറ്റിലെത്തിയ ഞാ ആദ്യം ഗ്യാസ് പൂട്ടിയിട്ടുണ്ടോ എന്ന് നോക്കി. ശേഷം അവളെ വിളിച്ചു ഷിയാസ്ക എന്നോട് ഉപദേശിച്ച പോലെ ഉപദേശിച്ചു. ഇപ്പോ എന്നും വളരെ ശ്രദ്ധാപൂർവ്വം മാത്രമേ അതിനോടടുക്കാരുള്ളൂ. നാമറിയാതെ നമ്മുടെ നിഴലായ് ഒരു ദുരന്തം കൂടെയുണ്ട്  എന്ന തിരിച്ചറിവ് അതിഭയാനകമാണ്.

"നാമനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്"
എന്ന് ബെന്യാമി പറഞ്ഞത് എത്ര സത്യം. എത്രയെത്ര കഥക നമ്മ കേള്കുന്നു പാഠം ഉൾകൊള്ളാൻ നമുക്കാകുന്നില്ല. വിധി എന്തായാലും നമ്മെ തേടിവരും.. സൂക്ഷിക്കുക എന്നത് പക്ഷെ നമ്മുടെ കര്ത്തവ്യമാണ്!

Sunday, 28 April 2013

മനുഷ്യസ്നേഹവും യുക്തിവാദികളുടെ "മദവും"

"മതം തുലയട്ടെ... മനുഷ്യത്വം വളരട്ടെ ....." പുരോഗമന യുക്തിവാദത്തിന്റെ ആപ്തവാക്യം ! (ഇസ്ലാം മനുഷ്യനെ പ്രാകൃതൻ ആക്കുന്നു എന്ന നിലയിൽ ഉള്ള വിമർശനങ്ങൾക്ക്, ഇസ്ലാമിലൂടെ തന്നെ മറുപടി പറയാൻ ഒരു ശ്രമം..മുഴുവൻ വ്യക്തതയോടെ വായിക്കുക)

മതം :- തികച്ചും... വേദഗ്രന്ഥത്തിൽ ഊന്നിയ ജീവിത ശൈലി കൈകൊള്ളുക.. അതനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുക. ((അറബി പേരുള്ളവർ എന്നല്ല)

മനുഷ്യത്വം :- സഹജീവികളുടെ വിഷമത്തിൽ അവരോടു മതവും ജാതിയും നോക്കാതെ കൂടെ നില്ക്കുക, സഹായിക്കുക, അവര്ക് നന്മ ചെയ്യുക.

മതവും - മനുഷ്യത്വവും :- സമത്വത്തിനു സഹോദര്യത്തിനും പ്രഥമ പ്രാധാന്യം നല്കിയ പ്രവാചകന് പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയേക്കാള് മഹത്വമില്ല; വെളുത്തവന് കറുത്തവനെക്കാളും. നിങ്ങളെല്ലാം ആദമില്നിന്ന്. ആദമാകട്ടെ മണ്ണില്നിന്നും.”
മനുഷ്യന്റെ മനുഷ്യത്വം എന്തായിരിക്കണം എങ്ങനെ വേണം എന്നത്തിന്റെ മകുടോധാഹരണം ആണ്, പ്രവാചകൻ. ഇവിടെ നമുക്ക് മനുഷ്യത്വം എത്രത്തോളം ജീവിതത്തിൽ വേണം എന്ന് പഠിപ്പിക്കുന്ന ഒരുപാട് ഖുറാൻ വചനങ്ങൾ ഉണ്ട്, അതിൽ ചിലത് നിങ്ങളുടെ സമക്ഷം വക്കുന്നു.

'ഹേ, മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്ന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു' (49:13).

"മതകാര്യത്തില് നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില് നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(വി.ഖു60:8)

"സത്യവിശ്വാസികളേ, നിങ്ങള് ദൈവത്തിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില് കണിശമായി നീതി നിലനിര്ത്തുന്നവരായിരിക്കണം. അത് നിങ്ങള്ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്, അടുത്ത ബന്ധുക്കള് എന്നിവര്ക്കോ പ്രതികൂലമായിത്തീര്ന്നാലും ശരി... അതിനാല് നിങ്ങള് നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പറ്റരുത്. . (വി. ഖുര്ആന് 4:135)

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില് പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനും മതത്തെ വ്യാജമാക്കുന്നവന് ആണെന്ന് ഖുറാൻ പറയുന്നു.. ഒരു പടി കൂടി കടന്നു പരോപകാര വസ്തുക്കള് മുടക്കുന്നവരുമായ നമസ്കാരക്കാർക്ക് നാശം എന്ന് കൂടെ പറയുന്നു (ഖുറാൻ :അദ്ധ്യായം 107)

ഈ സൂക്തങ്ങളിലൂടെ ഒരു മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകൾ തീര്കാനോ, അധര്മം പ്രവര്തിക്കാനോ ഇസ്ലാം പറയുന്നില്ല എന്ന് മാത്രമല്ല, നന്മയും നീതിയും പുലര്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

**ഇനി ഇസ്ലാമിലെ ഓരോ ആരധനാകർമങ്ങളിലും സാമൂഹികമായി അവൻ പാലിക്കേണ്ട മര്യാദകൽക് ഉള്ള പ്രാധാന്യം നമുക്ക് പരിശോദിക്കാം**

*നല്ലവാക്കുകളും പ്രവര്ത്തികളും ധാനധര്മങ്ങളും ചെയ്യാതെ, പകൽ മുഴുവൻ ആഹാര പാനീയങ്ങൾ വര്ജിച്ചു നോമ്പ് നോല്കുന്നത് ദൈവത്തിനൊരു നിര്ബന്ധവും ഇല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്.

*മറ്റൊരു ആരധനായ സകാത്തിന്റെ ഉദ്ദേശം വിശദീകരിക്കേണ്ടതില്ലല്ലോ .. ഇതെല്ലം മനുഷ്യരുടെ സംസ്കരണം ലക്ഷ്യം ആക്കി ഉള്ളതാണ്, വ്യക്തിപരവും സാമൂഹികവുമായ പരിശുദ്ധിക്കും സുരക്ഷക്കും വേണ്ടി കൂടിയുള്ളതാണ്. വിശ്വാസി തന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത പങ്കു ദാനമായി നൽകൽ "നിര്ബന്ധമാണ്".

*ഹജ്ജ് ചെയ്യുവാൻ ഒരാള് പുറപ്പെടുന്നതിനു മുന്പ് അയാള്ക്ക് നിർബന്ധമാക്കപ്പെട്ട കടമകൾ വളരെ പ്രസക്തമാണ്. അയാള് തന്റെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് (കടം, പെണ്മക്കളുടെ വിവാഹം തുടങ്ങി എല്ലാം) മുക്തനായിരിക്കണം. അയാള് തന്റെ സഹജീവികളോട് ചെയ്തുപോയ തെറ്റിന് അവരോട് ക്ഷമ ചോദിക്കണം.

പ്രമാണങ്ങൾ പരിശോദിച്ചാൽ കാര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും ഗുണകരവും നന്മയും മാത്രം പ്രധാനം ചെയ്യുന്നു എങ്കിലും. മതം "പണ്ഡിതന്മാർ" പറഞ്ഞതിനപ്പുറത്തേക്ക് അറിയാത്ത, പഠിക്കാത്ത ചിലരുടെ വഴികെട്ട ജീവിതം കണ്ടും വ്യക്തി താല്പര്യങ്ങൾക് വേണ്ടി വളച്ചൊടിച്ച പ്രമാങ്ങൾ കൊണ്ട് ഭീകരത വളര്ത്തുന്ന ഇത്തിക്കണ്ണികളെ കണ്ടും.. ഇസ്ലാം എന്ന ആശയത്തിന്റെ കുഴപ്പമാണ് എന്ന് തെറ്റിദ്ധരിച്ച സുഹൃത്തുക്കളോട് പറയാനുള്ളത്, മതം കളയാൻ പറയുന്നതിന് മുന്പ് മതമെന്താനു എന്ന് പഠിക്കൂ.

ഇസ്ലാം എന്ന് പറഞ്ഞു സ്വയം ചെറുതായതല്ല, മറിച്ചു മറ്റു മതങ്ങളിൽ വിപുലമായ അറിവില്ലാത്തതിനാൽ മാത്രം അതിനെ കുറിച്ച് സംസാരിച്ചില്ല, പക്ഷെ, എല്ലാ മതത്തിലും മനുഷ്യത്വതതിനെ ഉയരത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. മതങ്ങളും വേദങ്ങളും മനുഷ്യത്വതിനെതിരല്ല പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്, എന്നിരിക്കെ യുക്തിവാദി, പുരോഗമനവാദി "മനുഷ്യ സ്നേഹികൾ", പറയേണ്ടത്.. "മതവിശ്വാസികളെ നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് തിരിച്ചു പോകൂ.. മനുഷ്യത്വം ജീവിതത്തിൽ പകര്ത്തൂ .. " എന്നല്ലേ ?