Tuesday, 14 May 2013

രണ്ടു തരം വിയര്പ്പ് !


 വൃത്തിയില് വിരിച്ചിട്ട വെള്ളയില് ചുവന്ന പൂക്കള് ഉള്ള കിടക്കവിരി രണ്ടുടലുകളുടെ ആവേശതാളത്തിനൊത്ത് ഞെങ്ങിയും ഞെരുങ്ങിയും ചുരുങ്ങികൊണ്ടിരുന്നു. പുറത്ത് വര്ഷക്കാലം അതിന്റെ വരവറിയിച്ചു തകര്ത്തു പെയ്യുമ്പോള്, ഇരുട്ട് വീണ മുറിയില്
അവള് അവന്റെ മാറില് മയങ്ങി കിടന്നു. വിയര്പ്പ് തുള്ളികള് സ്വയം തീര്ത്ത ചാലിലൂടെ ഒഴുകി ഇറങ്ങി." സ്നേഹം എനിക്കെന്നും തരുമോ.." പാതിമയക്കത്തില് അവള്  ചോദിച്ചു. "നിനക്കല്ലാതെ പിന്നെ ആര്കാ ഞാന് കൊടുക്കാ... നീ എന്റെ മുത്തല്ലേ..." അവന് അവളെ ഇറുക്കി പിടിച്ചു കൊണ്ട് മൊഴിഞ്ഞു. "വേറെ ആരുടെയെങ്ങിലും അടുത്ത് പോകുമോ.." പരിഭവത്തിന്റെയും കൊഞ്ജലിന്റെയും സ്വരം ഉണ്ടായിരുന്നു അവളുടെ ചോദ്യത്തിന്. അവന്‍, ഇല്ല എന്ന് തലയാട്ടി നെറ്റിയില് ഒരുമ്മ കൂടെ കൊടുത്തു. ചുരുണ്ട് പോയ വിരിക്കിടയില് എവിടെയോ ശ്വാസം മുട്ടി കിടന്ന മൊബൈല് ഫോണിന്റെ ഞെരക്കം കേട്ടാണ്, അവര് ഞെട്ടി എഴുന്നേറ്റത്. തപ്പിയെടുത്തവള് മിന്നി മറയുന്ന സ്ക്രീനിലേക്ക് നോക്കി, തല തിരിച്ചവനോട് പറഞ്ഞു.. "ചേട്ടന് ആണ്... ഇപ്പൊ ജോലി കഴിഞ്ഞു റൂമില് എത്തിയതാകും... കസേരയില് നിന്റെ ഷര്ട്ട് ഉണ്ട് എടുത്തിട്ട് പുറകിലെ വാതില് തുറന്നു പൊയ്കോളൂ.." അവനെഴുന്നേറ്റ് പോയതും അവള്, പച്ച ഞെക്കി ചെവിയില് വച്ചു പറഞ്ഞു.. "എന്റെ മുത്തേ എവിടെ ആയിരുന്നു എത്ര നേരമായി ഞാന് കാത്തിരിക്കുന്നു  ..."

Monday, 6 May 2013

ചില ജീവിതപ്രതിസന്ധികൾ!


റെയ്ബാ മൂക്കിനു മുകളി ഉണ്ടായിരുന്നെങ്കിലും, അന്ന് പതിവിനു വിപരീതമായി മൂക്കിനു താഴെ ആഷിക് അബു മീശവചിരുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോയി ലൈക് വരുന്നത് പോലെ ആളുകള് ആഷിക്കിനെ പൊതിഞ്ഞുകൊണ്ടിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെയും ഓട്ടോഗ്രാഫ് സൈ ചെയ്യുന്നതിന്റെയും ഇടയി എന്നെ കണ്ടപ്പോ, കൈ പൊക്കി കാണിച്ച് കൊണ്ട് പറഞ്ഞു, "തിരക്കാണ് ഭായ്, പിന്നെ കാണാം.." ഇതൊക്കെ കഴിഞ്ഞ് കറുത്ത കണ്ണട അഴിച്ചു വച്ച് വരുന്നത് നമ്മുടെ അടുതാണല്ലോ എന്നോര്ത്ത് ചിരിച്ച് ഞാ തിരിഞ്ഞ് നടന്നു. സമയം നോക്കാ മൊബൈ തപ്പിയപ്പോ എന്റെ നെഞ്ജി പൊട്ടിലഡ്ഡുവും ജിലേബിയുമല്ല മുഴുത്ത ഒരു കദന. മൊബൈ കാണുന്നില്ല ഒപ്പം പേഴ്സും.

ആദ്യമായി ന്യൂജെനരേഷൻ സിനിമ പിടുത്തക്കാരആഷിക്കിനെ ഞാശപിച്ചു, അല്ല, അവനു നേരത്തിവിടെ വരേണ്ട വല്ല കാര്യവുമുണ്ടോ, തിരക്കിനിടയിആരോ എന്റെ വിലകൂടിയ മൊബൈലും ഒരു കെട്ട് നോട്ടുകഉള്ള പേഴ്സും മോഷ്ടിച്ചിരിക്കുന്നു എന്ന സത്യം എന്നെ തളര്ത്തിഅടുത്ത കടയിഉള്ളിക്കച്ചവടം ചെയ്തുകൊണ്ട് നിന്ന സുഹൃത്ത് ജിജിനോട് ഇത് പറഞ്ഞു കഴിഞ്ഞപ്പോളെക്കും ഞാനിലത്തിരുന്നുപോയി.

നാരങ്ങാ സോഡയും കൂടെ കുറച്ചു സമദാനപ്പെടുത്തലും ഉണ്ടായിരുന്നു അവന്റെ വക, എന്ത് ചെയ്യും എന്ന് ആലോചിച്ച് തലക്ക് കൈ കൊടുത്തിരിക്കുന്ന എന്നോടവപറഞ്ഞു, 'ഇങ്ങ നമ്പറി  ഒന്ന് വിളിച്ചു നോക്ക്.. ഇങ്ങടെ നംബെറിലെയ്.. " അവന്റെ ഫോണിനിന്ന് വിളിച്ചപ്പോറിംഗ് ഉണ്ടെന്നു കണ്ടു ഞാൻ ആകാംഷാപൂവ്വം കാത്തിരുന്നു, അങ്ങേ തലക്ക ഒരു ബംഗാളി ആയിരുന്നു.
സങ്കടവും ദേഷ്യവും അടക്കി, കാര്യം നടക്കാ കഴുതക്കാലും പിടിക്കണം എന്നാ തിയറി വച്ച്, ഞാ പറഞ്ഞു, ഭായ്, നിങ്ങള്കുമില്ലേ അച്ഛനും ആങ്ങളമാരും.. ആകെ ഉള്ള സമ്പാദ്യമാണ്, എടുത്തതൊക്കെ തിരിച്ചു തരണം.." എന്റെ സ്വരത്തിലെ ദയനീയത ഏറ്റു എങ്കിലും അവപറഞ്ഞു...  "തിരിച്ചു തരാആയിരുന്നെങ്കിഞാൻ കഷ്ടപ്പെട്ട് മോഷ്ടിച്ചതെന്തിനാ.." ന്യായമായ ചോദ്യം. "എങ്കിനിന്റെ കഷ്ടപ്പാടിന്റെ കൂലി എടുത്തിട്ട് ബാക്കി തരൂ..." എന്നായി ഞാൻ. എന്റെ സത്യസന്ധതയിആകൃഷ്ടനായ ബംഗാളി സഹോദരൻ, മൊബൈലും ബാക്കി പൈസയും കൈമാറാനായി മാര്കെറ്റിന് അടുത്തുള്ള പഴയ ബംഗ്ളാവിലേക്ക് ക്ഷണിച്ചു.

സ്ഥലം ബംഗ്ളാവ് പരിസരം, കുറ്റാ കൂരിരുട്ട്, ആഞ്ഞു വീശുന്ന കാറ്റ്, വിനയന്റെ പുതിയ സിനിമ "ഡ്രാകുളയെ സ്നേഹിച്ച യക്ഷി" യുടെ സെറ്റിലാണോ എന്നൊരുനിമിഷം ശങ്കിച്ച് പോയെങ്കിലും ഏകാഗ്രതയോടെ ഞാമുന്നോട്ടു നീങ്ങി. ബംഗ്ളാവിന്റെ നാലാമത്തെ വാതിലിനു അടുത്തൊരു നിഴൽ, ഇതവനാകും, "കൌൻ, ഭായ് ആപ് ഭായ് ഹേ..?" ഞാപതിഞ്ഞ സ്വരത്തിചോദിച്ചു. അവഎന്റെ നേരെ നോക്കി പറഞ്ഞു.. "ഹാ ഭായ്.. മേ.. മേ ഹും.." ശേഷം, പേഴ്സെടുത്ത് കാശെണ്ണി അവന്റെ ഭാഗം തിട്ടപ്പെടുത്തുമ്പോൾ, ഞാകുതിച്ചു ചെന്ന് കൈയ്യിലിരുന്ന മൊബൈലും പേഴ്സും കാശും തട്ടിയെടുത്, സകല ശക്തിയും സംഭരിച്ചു തിരിഞ്ഞു നോക്കാതെ ഓടി, ആളും ബഹളവും വെളിച്ചവും വെള്ളവും ഉള്ള ഒരിടം എത്തുന്നത്വരെ

കണ്ണ് തിരുമ്മി എഴുന്നേറ്റപ്പോൾ, പേഴ്സും കാശും (കണ്ടതിലും കുറച്ചു കുറവാണെങ്കിലും) മൊബൈലും എല്ലാം സൈഡ് ടേബിളി സുരക്ഷിതമായിരിക്കുന്നു, കൂടാതെ ആഷിക് അബു കാണാ വരാമെന്നും പറഞ്ഞു, നല്ല സ്വപ്നം .. പക്ഷെ "മോഷണം പാപമാണ്.. എങ്കി വലിയ പാപി, ബംഗാളി ഭായ് ആണോ അതോ അയാള്കര്ഹതപ്പെട്ടത്, ഞാൻ സമ്മതിച്ചത്, പിടിച്ചു പറിച്ചോടിയ ഈ ഞാനോ? " ഫ്രഷ് ആകാ ബാത്ത്റൂമി കയറി ഇറങ്ങും വരെ ചിന്ത എന്നെ വല്ലാതെ അലട്ടി.. ഓരോരോ ജീവിത പ്രതിസന്ധികളേയ് .. ഹോ !!

Thursday, 2 May 2013

ഭൂമിക്കന്ന്യനായാവന്റെ സ്വന്തം ഭൂമി !!

പറമ്പിന്റെ തെക്കേ മൂലയില്‍ നില്‍കുന്ന മൂവാണ്ടന്‍ മാവില്‍, പുളിയനുറുമ്ബ് കൂട് കൂട്ടിയിരിക്കുന്നു. മുഖത്തേക്കടിച്ച സൂര്യനെ വലത് കൈ കൊണ്ട് മറച്ചു പിടിച്ചമ്മാവന്‍, മാവിലേക്ക്‌ നോക്കി നിന്നു.  “പണ്ടച്ചന്,‍ അന്തോണി മാപ്ളയുടെ അവിടെന്നു കൊടുത്ത പഴുത്ത മാങ്ങ കൊണ്ട് തന്നതാ.. അതാ ഇന്നിങ്ങനെ വളര്‍ന്ന് പന്തലിച്.. ” അമ്മാവന്‍ എന്നെ നോക്കി ചെറിയ ചിരിയോടെ പറഞ്ഞു. ഇന്നീ മാവും അത് നില്‍കുന്ന ഈ ഇരുപത് സെന്റ്‌ സ്ഥലവും ഇളയ മകന് തീറ് കൊടുക്കുകയാണ് അദ്ദേഹം.


കഴിഞ്ഞ വെള്ളിയാഴ്ച ഷാജിയേട്ടന്‍ വീട്ടില്‍ വന്നിരുന്നു, കത്തിച്ചു വച്ച ചന്ദനത്തിരിയുടെ സുഗന്ധത്തില്‍ മദ്യഗന്ധം കലത്ര്തി കുറെ നേരം എന്തൊക്കെയോ പറഞ്ഞു. ഇടയ്ക്കിടെ എന്റെ തോളില്‍ പിടിച്ചു പറഞ്ഞത് തന്നെ പിന്നെയും പറഞ്ഞു  "നീ മാത്രം.. നിനക്ക് മാത്രമേ കഴിയൂ, ശിവാ.. ആ കിളവന്, ആ സ്ഥലവും കെട്ടിപ്പിടിച്ച് ഇരിക്ക്യാ..ചാവുംബൊ കൂടെ കൊണ്ടോവാന്‍.. നീ പറഞ്ഞാ കേള്‍ക്കും ശിവാ..” നാമം ജപിച് ഉമ്മറപ്പടിയില്‍ ഇരുന്ന മകള്‍ ശില്പ, ജപം നിര്‍ത്തി ചേട്ടനെ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു, “നമുക്ക് ശരിയാക്കാം ഷാജയേട്ടാ..”

വെത്തില മുറുക്കി, കഞ്ഞിപ്പശയുടെ മണം വരുന്ന നീലയും വെള്ളയും ഇട കലര്‍ന്ന ചാരുക്കസേരയുടെ ശീലയില്‍ മലര്‍ന്നു കിടന്ന്, എല്ലാം കേട്ട അമ്മാവന്‍, മുറുക്കാന്‍ തുപ്പിക്കൊണ്ട് എഴുന്നേറ്റു. കറുത്ത ചാന്തിട്ട നിലതിരുന്ന് ദൂരേക്ക് നോക്കിക്കൊണ്ട്‌ പറഞ്ഞു.. “ആ നില്‍കുന്ന , ആഞ്ഞിലി മരം കാണുന്നുണ്ടോ ശിവാ.. എന്റെ മുത്തച്ഛന്റെ കാലത്ത് ആ സ്ഥലം മുതല്‍ വടക്കേ വെട്ടുവഴി വരെ നമ്മുടെ തന്നെ ആയിരുന്നു. അച്ഛൻ‍ എനിക്കും നിന്റമ്മക്കും വേണ്ടി അത് വിറ്റു.." അൽപ സമയത്തെ മൌനത്തിനു ശേഷം അമ്മാവൻ തുടര്ന്നു..  "ഷാജിക്ക് ഇതെഴുതി കൊടുക്കാം, അവന്‍ പണിയാന്‍ പോകുന്ന വീട്ടില്‍ എനിക്കിടം വേണ്ട, അതിനു പുറത്ത് ആ മാവ് നില്‍കുന്ന സ്ഥലത്ത് എന്നെ ദഹിപ്പിക്കണം എന്നവനോട് പറയണം.. അവനോര്‍മ ഇല്ലെങ്കിലും അതിനടുത്ത് കിടക്കുന്നത് അവന്റെ അമ്മയാണല്ലോ, എന്റെ വിലാസിനി…”

തോളിൽ തട്ടി തിരിഞ്ഞു നടക്കുമ്പോൾ അമ്മാവൻ ഉപദേശിച്ചു  “മോനെ ശിവാ .. ഭൂമി വെട്ടിപ്പിടിക്കാന്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.. ഇന്ന് എന്റെ കയ്യില്‍, നാളെ നിന്റെ.. പ്രധാനം ഭൂമിയില്‍ ചവിട്ടി നടക്കുക എന്നതാണ് ..”