മാന്യമായ രീതിയില്‍ മഴയും കനാലും ബസ് സ്റ്റാന്റിലെ വായ്നോട്ടവും ഒക്കെ ആയി ഒരു വെകേഷന്‍ ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് അച്ഛന്റെ ഓര്‍ഡര്‍ എത്തിയത്. ചാലക്കുട്യില്‍ ഒരു പെണ്ണുണ്ട്, നെടുംബാശേരി എയര്‍പോര്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്നു, മാധ്യമത്തില്‍ പരസ്യം കണ്ടതാണ്, ഒന്ന് പോയി കാണ്., ഇത്രയുമായിരുന്നു ആ ക്ളിപ്പിലെ കണ്ടെന്റ്.
റൂമിലെ നീളന്‍ കണ്ണാടിയുടെ മുന്നില്‍ മുടി ചീകിയും ഫെയര്‍ ആന്‍ഡ് ലവ്ലിയുടെ ക്വാളിറ്റി പരീക്ഷിച്ചും പിന്നെ സച്ചിന്‍ സ്ട്രൈകില്‍ നില്കും പോലെ റിഹേര്‍സല്‍ ചെയ്തും രണ്ടു ദിവസം കഴിച്ചു കൂട്ടി. പിറ്റേന്ന്, അമ്മ, അമ്മായി അനിയന്‍ പിന്നെ ഒഫ്കോര്സ് ചെക്കന്‍ അതായത് ഞാനും എന്റെ ബെന്‍സ് കാറില്‍ ഛെ സ്വിഫ്റ്റ് കാറില്‍ പുറപ്പെട്ടു.
നല്ല വീട്, നല്ല അമ്മ, നല്ല ബന്ധുമിത്രാതികള്‍, ഒരു കല്യാണത്തിനുള്ള ആളുകള്‍, ഇന്ന് തന്നെ കല്യാണം കഴിപ്പിച്ചു വിടുമോ എന്ന് വരെ എനിക്ക് തോന്നി. എന്റെ പ്രതീക്ഷകള്‍ സ്വപ്നങ്ങളായി, സ്വപ്‌നങ്ങള്‍ ബങ്ങോക്, മൌറീഷ്യസ് നഗരങ്ങളില്‍ കൈകോര്‍ത് പറക്കുന്ന പൂമ്പാറ്റകളായി.
"ചെറുക്കന്‍ വന്നിട്ടില്ലല്ലേ.." എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ ഫാസ്റ്റ് rewind ആക്കി കൊണ്ട് കുട്ടിയുടെ ഉപ്പാപ്പ ചോദിച്ചു. എന്നെ ചൂണ്ടി കാണിച്ച അമ്മ, ഇതല്ലേ ചെക്കന്‍ എന്ന് പറഞ്ഞപ്പോള്‍, അവരുടെ മുഖത്ത് എന്തോ പോയ
"ചെറുക്കന്‍ വന്നിട്ടില്ലല്ലേ.." എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ ഫാസ്റ്റ് rewind ആക്കി കൊണ്ട് കുട്ടിയുടെ ഉപ്പാപ്പ ചോദിച്ചു. എന്നെ ചൂണ്ടി കാണിച്ച അമ്മ, ഇതല്ലേ ചെക്കന്‍ എന്ന് പറഞ്ഞപ്പോള്‍, അവരുടെ മുഖത്ത് എന്തോ പോയ
എന്നെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചില നിമിഷങ്ങള്ക്‍ ശേഷം ചായ കുടിക്കാന്‍ വിളിച്ചു. ഒബ്വിയസ്ലി, പെണ്ണ് കാണല്‍ സമയം, കൈകള്‍ കൂട്ടിതിരുമ്മി, പടച്ചോനും കെട്ട്യോളും കുട്ട്യോളും കൂടെ സ്വപ്നത്തില്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ ഒന്നുകൂടെ ഓര്‍ത്ത് നടന്നു.
ഞാന്‍ ചായ കുടിക്കാറില്ല, അത്തരം ദുശീലങ്ങള്‍ ഒന്നുമില്ല എന്ന് അമ്മ അവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാ പിന്നെ പഫ്സ് കഴിക്ക് എന്ന് കുട്ടിടെ അമ്മ, അതൊരെണ്ണം എടുത്ത് പണി തുടങ്ങാന്‍ നില്‍കുമ്പോ കുട്ടി മന്ദം മന്ദം വന്നു. ഭൂമി ഒന്ന് ചെറുതായി കുലുങ്ങിയോ.. ഏയ് തോന്നിയതാകും എന്ന് കരുതി ഞാന്‍ അങ്ങോട്ട നോക്കി. ഏകദേശം എന്നെ പൊക്കി അടുക്കള സ്ലാബില്‍ വക്കാന്‍ മാത്രം പൊക്കം, അതിനൊത്ത തടി. അവര്‍ക്കും ഞങ്ങള്‍കും ഒറ്റ നോട്ടത്തില്‍ സംഭവം ഗുദ ഗവാ ആണെന്ന് തിരിച്ചരിഞ്ഞെങ്കിലും, പെണ്ണ് കാണലിലെ നാട്ടു നടപ്പുകളെ ഒരു പരിഷ്കാരി ആയിട്ട് എറിഞ്ഞുടക്കണ്ട എന്ന് കരുതി ഞാന്‍ പഫ്സ് കടിച്ചു കൊണ്ട് ചോദിച്ചു.. "എന്താ ഷാഹിനാടെ പേര്‍"
കലക്കിട്ടോ !!
ReplyDeletenammude christ pennukaanal azhuthiyilae,,..;)
ReplyDelete@maneesh താങ്ക്സ് ഇണ്ട് ട്ടാ :-)
ReplyDelete@sarath അത്.. ഓരോന്നായി എഴുതി വരുന്നേ ഉള്ളൂ :-P
ReplyDeleteപഴം കഥകളുടെ ഭാണ്ടാക്കെട്ടില്‍ നിന്നും അടര്‍ന്നു വീണ മറ്റൊരു മുത്തുമണി...കുടോസ് അവതരണം ഷ്ടാ
ReplyDeleteനന്ദി അഭിയെട്ടാ ..
Delete:-)
ReplyDeleteKallakitta
ReplyDeletethanks ttaa ;)
Deleteപെണ്ണ് കാണലിനു തയ്യരെടുക്കുന്ന ഒരു യുവ കോമളനായ എനിക്ക് ഇത് ഇഷ്ടായി
ReplyDeletethanks indu ;-)
Deleteപൊളിച്ചനിയാ....
ReplyDeletethanks ttaa ;)
Delete