Thursday, 28 November 2013

ബർസ

നെടുമ്പാശ്ശേരി എയർപോർട്ടിലെ ബുക്സ്റ്റാളിൽ ആണ് “ബര്സയെ” ഞാനാദ്യമായി കാണുന്നതും അവളെന്നെ കീഴടക്കുന്നതും. തിരക്കുകളിൽ നിന്ന് തിരക്കുകളിലെക്കുള്ള യാത്രയിൽ പലപ്പോളും കയ്യിലെടുതിട്ടും ഒരിക്കൽ പോലും തന്നെ മറിച്ചു നോക്കാത്തത്തിൽ "ബര്സ' ദുഖിതയായില്ലെങ്കിലും, അതിനു കഴിയാത്തതിൽ ഞാൻ വിഷമത്തിൽ ആയിരുന്നു. തിരക്കുകൾ ഒഴിഞ്ഞിട്ട് നമുക്കിഷ്ടമുള്ളത് ചെയ്യാം,എന്ന ചിന്ത വെറും പാഴ്ചിന്തയാണെന്നുള്ളതിരിച്ചറിവിൽ ആണ് “ബര്സയെ” വീണ്ടും ഞാൻ തിരിഞ്ഞു നോക്കിയത്.  

നാട്ടുകാരിയും (ഇരിഞ്ഞാലക്കുട, കാട്ടൂർ) കൂടെ ആയ ഡ്ര്.ഖദീജ മുംതാസിന്റെ 2010-ലെ കേരള സാഹിത്യ അക്കാദമി  അവാര്ഡ് ലഭിച്ച ഈ നോവൽ അവരുടെ ഏഴു വര്ഷത്തെ സൗദി ജീവിതകാലത്തെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് എന്ന് നമുക്കൂഹിക്കാം.  

നമുക്കെല്ലാവര്കും തീഷ്ണമായ അനുഭവങ്ങളുണ്ട്. അത് മനസ്സിൽ നിന്നും കയ്യിലൂടെ പ്രവഹിക്കണമെങ്കിൽ പ്രതിഭ വേണം. അതെല്ലാവര്കും ഉണ്ടാകില്ല, ചില അനുഗ്രഹീത ജന്മങ്ങൾക് മാത്രം ദൈവം നല്കിയ കഴിവാണത്. തന്റെ നോവലിൽ നായിക സബിതയും ഭര്ത്താവ് റഷീദും സൗദി അറേബിയയിലെ പുതിയ ആളുകളാണ്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രിയിലെ ഡോക്ടർമാർ. നായിക സബിതയിലൂടെ ആണ് നോവലിന്റെ ഗതി നീങ്ങുന്നത്.  

"ബര്സ" – “മുഖം തുറന്നിട്ടവൽ”, പുസ്തകത്തിന്റെ ഡിസ്ക്രിപ്ഷനിൽ പറയുന്നത് പോലെ മനസ് തുറന്നിട്ട്‌ തന്റെ സൗദി ജീവിതത്തിൽ ഇസ്ലാമിലൂടെ യാത്ര ചെയ്യുകയാണ് നായിക. പല ജീവിത മുഹൂര്തങ്ങളും  ഇസ്ലാമിക ചരിത്രവുമായും  വിഞ്ജാപനങ്ങളുമായും  താരതമ്യപ്പെടുത്തി നോക്കുന്നതും ഉടനീളം ദർശിക്കാം. പ്രണയിച്ച പുരുഷനെ വരിക്കാൻ മതം മാറി മുസ്ലിമായ ഒരാള്കുണ്ടാകുന്ന സാമാന്യ സംശയങ്ങളും അതിലുപരി കാലചക്രം ഉരുണ്ടപ്പോൾ പുരുഷ കേന്ദ്രീക്രുതമാക്കി നിര്വചിച്ചു വച്ചിരിക്കുന്ന ഇസ്ലാമിക പാഠങ്ങളും ആ മനസിനെ പലപ്പോളും കീഴ്പെടുതുന്നതും കാണാം.  

ആശുപത്രി, ഡോക്ടർമാർ, നഴ്സുമാർ മുതൽ കുടുംബ ജീവിതവും ഇസ്ലാമും  ഹജ്ജും വരെ കഥാപാത്രങ്ങൾ ആകുന്ന ഈ നോവൽ ഒരു സമ്പൂര്ണ കൃതി ആയി ഞാൻ വിലയിരുത്തും. ഇതിനേക്കാൾ നന്നായി അനുഭവങ്ങളെ കുരിചിടാനും അതിന്റെ പെര്ഫെക്ഷനിൽ എത്തിക്കാനും കഴിയില്ല എന്നെനിക്കു തോന്നുന്നു..

Wednesday, 20 November 2013

കൊന്ത!

കെട്ടിയാടിയ വേഷങ്ങളഴിച്ചു വച്ച് ജാതിമരങ്ങളുടെ തണലി വിശ്രമിക്കുന്ന കൊച്ചുവറീതേട്ടനും അന്നാമ ചേടത്തിയുമടക്കം ആ സെമിത്തേരിയിലെ മാർബി കുഴികളി കിടക്കുന്ന സകല മാപ്ളാരും വിളിച്ചു പറഞ്ഞിരിക്കണം. "ഡാ മക്കളെ പതുക്കെ ഓട്രാ, വീണ് കാലോ കയ്യോ പോട്ടൂടാ...”. തലയി കുമിഞ്ഞു കൂടുന്ന അറിവുകളെ ദഹിപ്പിക്കാ പള്ളിസ്കൂളി കിട്ടിയിരുന്ന ഇടവേളകളിലെന്നും ഞങ്ങളവിടെയാണ്, ഓട്ടവും ചാട്ടവും കളിയുമായി, മാര്കോസ് ചേട്ട മണിയടിക്കുന്നത് വരെ. അന്ത്യവിശ്രമം കൊള്ളാനെത്തിയ ആത്മാക്കൾക് ഒരു സമാധാനവും കൊടുക്കാതെ.

ഒറ്റയ്ക്ക് പോകാ ഭയമായിരുന്നു, സെമിത്തേരിയുടെ അരികി വലിയൊരു കുഴിയുണ്ട് അതി നിറയെ തലയോട്ടിയും അസ്ഥികൂടങ്ങളുമാണെന്നാ, ജെനി പറഞ്ഞത്. അവ കണ്ടിട്ടുണ്ടത്രേ. കുഴിച്ചിടാ സ്ഥലം തികയാതെ വരുംബോ കുഴിചിട്ടവരെ പുറത്തെടുത്ത് പുതിയ ശവങ്ങളെ അതിലടക്കുമത്രേ. പഴയ കുഴിയുടമസ്തന്റെ അസ്ഥികളാണ് പിന്നീടാ വലിയ കുഴിയി നിക്ഷേപിക്കുന്നത്, ഒളിച്ചു കളിക്കിടയി ഒരേ ജാതിമരത്തിനടിയി ഒളിച്ചപ്പോ വിടര്ന്ന കണ്ണുകളോടെ അവ പറഞ്ഞത് ഞാനവിസ്വസിച്ചില്ല, എന്നത്തേയും പോലെ.


പൊട്ടിയ ഓടിനിടയിലൂടെ സൂര്യ എന്നെ നോക്കി ചിരിച്ച ഒരു ദിവസം,
"ആറീന്നു മൂന്ന് കിഴിച്ചാ ..."
മേഴ്സി ടീച്ചറുടെ കടിച്ചാ പൊട്ടാത്ത ചോദ്യത്തിന് മുൻപിൽ മിഴിച്ച് നിൽകുവായിരുന്ന എന്നെ രക്ഷിക്കാനെന്നോണം ജെനി തളര്ന്നു വീണു. ഓടിക്കൂടിയ ആളുകള്കിടയിലൂടെ മാര്കോസ് ചേട്ട എടുത്തുയർത്തിയ ആ ശരീരത്തി നിന്ന് അവളുടെ കറുത്ത കൊന്ത തൂങ്ങിയാടുന്നതാണ്, പിന്നീടെന്റെ ദിനരാത്രങ്ങളെ വള്ളി പൊട്ടിയ പട്ടം പോലാക്കിയത്. ആ കൈകളെപ്പോളും അതിനെ ഉഴിഞ്ഞ് നിന്നിരുന്നു. സത്യ സാക്ഷ്യങ്ങളും സാഹചര്യ നുണകളും അതി പിടിച്ചായിരുന്നു. ആ ജീവ വസിചിരുന്നതാ കൊന്തയിലായിരുന്നു.

മേഴ്സി ടീച്ചറുടെ ചോക്കിന്റെ നീളം കുറഞ്ഞു വന്നു, സൂര്യന്റെ ചിരി മങ്ങി തുടങ്ങി. നിശ്വാസങ്ങ പരസ്പരം ചൂടുപകര്ന്ന് നിന്ന്, ജാതിയി നഖം കൊണ്ടെഴുതിയ പേരുമാഞ്ഞു പോയിരിക്കുന്നു. പൂത്ത് നിന്ന അവക്കിടയിലൂടെ നടന്നു ഞാ, ജെനിക്കരികി പോയിരുന്നു. കറുത്ത മാർബിളിൽ കൊത്തിവച്ച ആ പേരിനു ചുവടെ കത്തിയൊലിച മെഴുകുതിരിക അടർത്തി
മാറ്റുമ്പോ ഞാ ചോദിച്ചു, "ഇനി വരുന്നയാളുടെ പകരം നീ പുറത്ത് വരുമോ, ജെനീ...”
കേട്ട് കാണും, അവ കൊന്തയി പിടിച്ചില്ല, ഒന്നും പറഞ്ഞുമില്ല. പിണക്കമാണോ എന്ന എന്റെ സംശയവും മാർബിളിൽ തട്ടി തിരിച്ചുവന്നു.


ഒരു നനഞ്ഞ പ്രഭാതത്തി കവിഞ്ഞൊഴുകിയ കുളക്കരയി നിർത്തി അമ്മ തല തോര്തി തരുമ്പോളാണ്, പള്ളിമണി നിർത്താതെ മുഴങ്ങിയത്. മൂന്ന് B യിലെ ട്രീസയുടെ അപ്പാപ്പനാണ്. മുട്ടതോരനും തേങ്ങാ ചമ്മന്തിയും നിറച്ച ചോറ്റു പാത്രവും അമ്മയുടെ പകച്ചുള്ള നോട്ടവും ശകാരവും പിറകിലാക്കി ഞാനോടി. ഒറ്റക്കാലിലെ ചെരുപ്പുമായി വലിയ കുഴിയുടെ അരമതിലി കയറി നിന്നു. കൊന്തയില്ലാത്ത അനേകം അസ്ഥികൂടങ്ങ കണ്ടു ഏങ്ങി ഏങ്ങി കരഞ്ഞു. ആര്തിരമ്പി പെയ്ത മഴയി എന്റെ കണ്ണുനീരും തേങ്ങലും ഒലിച്ചു പോയ കഥ സ്വകാര്യമായി പറഞ്ഞ്, കവുങ്ങുകൾ കളിയാക്കി ചിരിച്ചു.