Tuesday, 14 May 2013

രണ്ടു തരം വിയര്പ്പ് !


 വൃത്തിയില് വിരിച്ചിട്ട വെള്ളയില് ചുവന്ന പൂക്കള് ഉള്ള കിടക്കവിരി രണ്ടുടലുകളുടെ ആവേശതാളത്തിനൊത്ത് ഞെങ്ങിയും ഞെരുങ്ങിയും ചുരുങ്ങികൊണ്ടിരുന്നു. പുറത്ത് വര്ഷക്കാലം അതിന്റെ വരവറിയിച്ചു തകര്ത്തു പെയ്യുമ്പോള്, ഇരുട്ട് വീണ മുറിയില്
അവള് അവന്റെ മാറില് മയങ്ങി കിടന്നു. വിയര്പ്പ് തുള്ളികള് സ്വയം തീര്ത്ത ചാലിലൂടെ ഒഴുകി ഇറങ്ങി." സ്നേഹം എനിക്കെന്നും തരുമോ.." പാതിമയക്കത്തില് അവള്  ചോദിച്ചു. "നിനക്കല്ലാതെ പിന്നെ ആര്കാ ഞാന് കൊടുക്കാ... നീ എന്റെ മുത്തല്ലേ..." അവന് അവളെ ഇറുക്കി പിടിച്ചു കൊണ്ട് മൊഴിഞ്ഞു. "വേറെ ആരുടെയെങ്ങിലും അടുത്ത് പോകുമോ.." പരിഭവത്തിന്റെയും കൊഞ്ജലിന്റെയും സ്വരം ഉണ്ടായിരുന്നു അവളുടെ ചോദ്യത്തിന്. അവന്‍, ഇല്ല എന്ന് തലയാട്ടി നെറ്റിയില് ഒരുമ്മ കൂടെ കൊടുത്തു. ചുരുണ്ട് പോയ വിരിക്കിടയില് എവിടെയോ ശ്വാസം മുട്ടി കിടന്ന മൊബൈല് ഫോണിന്റെ ഞെരക്കം കേട്ടാണ്, അവര് ഞെട്ടി എഴുന്നേറ്റത്. തപ്പിയെടുത്തവള് മിന്നി മറയുന്ന സ്ക്രീനിലേക്ക് നോക്കി, തല തിരിച്ചവനോട് പറഞ്ഞു.. "ചേട്ടന് ആണ്... ഇപ്പൊ ജോലി കഴിഞ്ഞു റൂമില് എത്തിയതാകും... കസേരയില് നിന്റെ ഷര്ട്ട് ഉണ്ട് എടുത്തിട്ട് പുറകിലെ വാതില് തുറന്നു പൊയ്കോളൂ.." അവനെഴുന്നേറ്റ് പോയതും അവള്, പച്ച ഞെക്കി ചെവിയില് വച്ചു പറഞ്ഞു.. "എന്റെ മുത്തേ എവിടെ ആയിരുന്നു എത്ര നേരമായി ഞാന് കാത്തിരിക്കുന്നു  ..."

5 comments:

  1. Replies
    1. ജീവിതം ആഘോഷിക്കുന്നവരും, അവര്ക് ചെലവിനു കൊടുക്കുന്നവരും ! ;-)

      Delete
  2. രണ്ടും അഭിനയം, ജീവിതം ഏതാണിതിൽ

    ReplyDelete
    Replies
    1. ജീവിതം ആ ഫോണിന്റെ മറുതലക്കൽ ആണ് സുഹൃത്തേ, അല്ലെ ?

      Delete
  3. എഴുത്തുകാരീ, നെല്ലായീന്നു തൃശൂര് വരെ വന്നതിനു നന്ദി ഇണ്ടുട്ടാ.. :-)

    ReplyDelete