കെട്ടിയാടിയ വേഷങ്ങളഴിച്ചു
വച്ച് ജാതിമരങ്ങളുടെ തണലിൽ വിശ്രമിക്കുന്ന കൊച്ചുവറീതേട്ടനും
അന്നാമ ചേടത്തിയുമടക്കം ആ സെമിത്തേരിയിലെ മാർബിൾ കുഴികളിൽ കിടക്കുന്ന സകല മാപ്ളാരും
വിളിച്ചു പറഞ്ഞിരിക്കണം. "ഡാ മക്കളെ പതുക്കെ ഓട്രാ, വീണ് കാലോ കയ്യോ പോട്ടൂടാ...”.
തലയിൽ കുമിഞ്ഞു കൂടുന്ന അറിവുകളെ
ദഹിപ്പിക്കാൻ പള്ളിസ്കൂളിൽ കിട്ടിയിരുന്ന ഇടവേളകളിലെന്നും
ഞങ്ങളവിടെയാണ്, ഓട്ടവും ചാട്ടവും കളിയുമായി, മാര്കോസ് ചേട്ടൻ മണിയടിക്കുന്നത് വരെ. അന്ത്യവിശ്രമം
കൊള്ളാനെത്തിയ ആത്മാക്കൾക് ഒരു സമാധാനവും കൊടുക്കാതെ.
ഒറ്റയ്ക്ക് പോകാൻ ഭയമായിരുന്നു, സെമിത്തേരിയുടെ
അരികിൽ വലിയൊരു കുഴിയുണ്ട് അതിൽ നിറയെ തലയോട്ടിയും അസ്ഥികൂടങ്ങളുമാണെന്നാ,
ജെനി പറഞ്ഞത്. അവൾ കണ്ടിട്ടുണ്ടത്രേ. കുഴിച്ചിടാൻ സ്ഥലം തികയാതെ വരുംബോൾ കുഴിചിട്ടവരെ പുറത്തെടുത്ത്
പുതിയ ശവങ്ങളെ അതിലടക്കുമത്രേ. പഴയ കുഴിയുടമസ്തന്റെ അസ്ഥികളാണ് പിന്നീടാ വലിയ കുഴിയിൽ നിക്ഷേപിക്കുന്നത്, ഒളിച്ചു
കളിക്കിടയിൽ ഒരേ ജാതിമരത്തിനടിയിൽ ഒളിച്ചപ്പോൾ വിടര്ന്ന കണ്ണുകളോടെ അവൾ പറഞ്ഞത് ഞാനവിസ്വസിച്ചില്ല,
എന്നത്തേയും പോലെ.
പൊട്ടിയ ഓടിനിടയിലൂടെ സൂര്യൻ എന്നെ നോക്കി ചിരിച്ച ഒരു
ദിവസം,
"ആറീന്നു മൂന്ന് കിഴിച്ചാൽ ..."
മേഴ്സി ടീച്ചറുടെ കടിച്ചാൽ പൊട്ടാത്ത ചോദ്യത്തിന് മുൻപിൽ മിഴിച്ച് നിൽകുവായിരുന്ന എന്നെ രക്ഷിക്കാനെന്നോണം
ജെനി തളര്ന്നു വീണു. ഓടിക്കൂടിയ ആളുകള്കിടയിലൂടെ
മാര്കോസ് ചേട്ടൻ എടുത്തുയർത്തിയ ആ ശരീരത്തിൽ നിന്ന് അവളുടെ കറുത്ത കൊന്ത
തൂങ്ങിയാടുന്നതാണ്, പിന്നീടെന്റെ ദിനരാത്രങ്ങളെ വള്ളി പൊട്ടിയ പട്ടം പോലാക്കിയത്. ആ
കൈകളെപ്പോളും അതിനെ ഉഴിഞ്ഞ് നിന്നിരുന്നു. സത്യ സാക്ഷ്യങ്ങളും സാഹചര്യ നുണകളും അതിൽ പിടിച്ചായിരുന്നു. ആ ജീവൻ വസിചിരുന്നതാ കൊന്തയിലായിരുന്നു.
മേഴ്സി ടീച്ചറുടെ ചോക്കിന്റെ
നീളം കുറഞ്ഞു വന്നു, സൂര്യന്റെ ചിരി മങ്ങി തുടങ്ങി. നിശ്വാസങ്ങൾ പരസ്പരം ചൂടുപകര്ന്ന് നിന്ന്,
ജാതിയിൽ നഖം കൊണ്ടെഴുതിയ പേരുമാഞ്ഞു
പോയിരിക്കുന്നു. പൂത്ത് നിന്ന അവക്കിടയിലൂടെ നടന്നു ഞാൻ, ജെനിക്കരികിൽ പോയിരുന്നു. കറുത്ത മാർബിളിൽ കൊത്തിവച്ച ആ പേരിനു ചുവടെ
കത്തിയൊലിച മെഴുകുതിരികൾ അടർത്തി
മാറ്റുമ്പോൾ ഞാൻ ചോദിച്ചു, "ഇനി വരുന്നയാളുടെ
പകരം നീ പുറത്ത് വരുമോ, ജെനീ...”
കേട്ട് കാണും, അവൾ
കൊന്തയിൽ പിടിച്ചില്ല, ഒന്നും പറഞ്ഞുമില്ല.
പിണക്കമാണോ എന്ന എന്റെ സംശയവും മാർബിളിൽ തട്ടി തിരിച്ചുവന്നു.
ഒരു നനഞ്ഞ പ്രഭാതത്തിൽ കവിഞ്ഞൊഴുകിയ കുളക്കരയിൽ നിർത്തി അമ്മ തല തോര്തി തരുമ്പോളാണ്,
പള്ളിമണി നിർത്താതെ മുഴങ്ങിയത്. മൂന്ന് B യിലെ
ട്രീസയുടെ അപ്പാപ്പനാണ്. മുട്ടതോരനും തേങ്ങാ ചമ്മന്തിയും നിറച്ച ചോറ്റു പാത്രവും അമ്മയുടെ
പകച്ചുള്ള നോട്ടവും ശകാരവും പിറകിലാക്കി ഞാനോടി. ഒറ്റക്കാലിലെ ചെരുപ്പുമായി വലിയ കുഴിയുടെ
അരമതിലിൽ കയറി നിന്നു. കൊന്തയില്ലാത്ത
അനേകം അസ്ഥികൂടങ്ങൾ
കണ്ടു ഏങ്ങി ഏങ്ങി കരഞ്ഞു.
ആര്തിരമ്പി പെയ്ത മഴയിൽ എന്റെ കണ്ണുനീരും തേങ്ങലും
ഒലിച്ചു പോയ കഥ സ്വകാര്യമായി പറഞ്ഞ്, കവുങ്ങുകൾ കളിയാക്കി ചിരിച്ചു.
ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല, അവയിങ്ങനെ ജീവിച്ച് മരിച്ചു ശവമായി അസ്ഥിക്കൂടമായി ഫോസിലായി...അങ്ങനെയങ്ങനെ... ഒരു മാതിരി പ്രണയം പോലെ...നല്ല സാഹിത്യം ഷ്ടാ (y)
ReplyDeleteഎല്ലാം തുറന്നു പറയുന്നവരുടെ നല്ല കമന്റ്സ് എപ്പോളും സന്തോഷിപ്പിക്കും, കൂടുതൽ എഴുതാൻ പ്രോത്സാഹിപ്പിക്കും .. ഇതതിലൊന്നാണ് അഭി :-) നന്ദി
Deleteഋതുക്കള്‍ മായുമ്പോള്‍ പിന്‍ വഴികള്‍ വിധൂരമാകുമ്പോള്‍ ബാക്കിയാവുന്നത് ഓര്‍മ്മകള്‍ മാത്രം . കാല പ്രവാഹത്തിന്റെ ഭഗ്ന ശ്രുതികള്‍ .
ReplyDeleteഅതെ ഓർമകളിൽ തട്ടിയും തടഞ്ഞും മുന്നോട്ടു പോകുന്നു വീണ്ടും ഓർമ്മകൾ സൃഷ്ടിച്ചു കൊണ്ട് :-)
DeleteThis comment has been removed by the author.
Deleteവാക്കുകൾ വളരുന്നു ...നീ അറിയാതെ. എല്ലാ നന്മകളും...
ReplyDeleteഈ വാക്കുകൾ ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു .. വാ അലൈകും :-)
Deleteഭാഷെണ്ട്... പ്രയോഗങ്ങളും കൊള്ളാം... വിഷയം അത്ര പിടിച്ചില്ല... ഇനീം പോരട്ടെ...
ReplyDeleteസന്തോഷം ജലീൽ ഭായ് :-) വിഷയം ഒരു വിഷയമല്ല , അടുതതത്തിൽ നോക്കാം :-)
Deleteത്രിശ്ശൂര്‍ക്കാരാ...കൊള്ളാം കേട്ടോ!
ReplyDeleteനന്ദ അജിത്തേട്ടാ .. എല്ലാ ബ്ളോഗിനും അഭിപ്രായങ്ങൾ പറയുന്നതിന്..
Deletewow good to read Malayalam :) good job done here :) lakshmi
ReplyDelete