മോഡി അധികാരത്തിൽ വരുന്ന അന്ന് മുതൽ
ഇന്ത്യയിലെ മുസ്ലിംകളുടെ തലകൾ ഈ തെരുവുകളിൽ
കിടന്നുരുളും, ആ തലകൾ
ഹിന്ദുക്കൾ ഫുട്ട്ബാൾ ആയി തട്ടിക്കളിക്കും,
വെടിയുണ്ടകളെ അതിജീവിച് ഓടി ഒളിക്കുന്നവരെ
ഇന്ത്യൻ പാസ്സ്പ്പോർട്ട് റദ്ദാക്കി പാകിസ്ഥാനിലേക്ക് കയറ്റിവിടും,
മുസ്ലിം സ്ത്രീകൾ ബലാല്സംഗം ചെയ്യപ്പെടും,
ഗർഭിണികളെ ശൂലം കൊണ്ട് കുത്തും.
ഇങ്ങനെ വിശ്വസിക്കുന്ന ഒരു മുസ്ലിമും
ഇന്ത്യാ രാജ്യത്തില്ല പ്രിയ
സംഘപരിവാർ ബീജേപി പ്രവര്ത്തകരെ അനുഭാവികളെ
വോട്ടർമാരെ, എങ്കിലും ചിലതുണ്ട്. ഈ
തുറന്നു പറചിലൊരു വിലാപമായോ
ഇരവാദമായൊ എടുക്കരുത് എന്ന അപേക്ഷയാണ്
എനിക്കാദ്യം മുന്നോട്ടു വക്കാനുള്ളത്.
ഇന്ത്യൻ ന്യൂനപക്ഷങ്ങളും
പ്രത്യേകിച്ച് മുസ്ലിം ജനതയും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കാകുലരാണ്, തന്റെ ഭരണകാലത്ത് തന്റെ പാര്ടിക്കാരും
ഉദ്യോഗസ്ഥരും നടത്തിയ കൂട്ടക്കൊലക്കും ഭവനബേദനത്തിനും
മറ്റ് അക്രമങ്ങൾകും പരോക്ഷമായെങ്കിലും പങ്കാളി ആയ, അതിൽ
അല്പം പോലും മനസ്ഥാപം ഇല്ലാത്ത
ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി ആകാൻ
പോകുന്നത് എന്ന ചിന്ത മതത്തിന്
മേലെ മനുഷ്യത്തം കാണുന്ന
ആർകും സങ്കല്പ്പിക്കാവുന്നതിൽ അപ്പുറമാണ്. ഇതിനു പുറമേ, രാജ്യത്തെ
മുസ്ലിംകൾ തങ്ങളോ അല്ലെങ്കിൽ പൂർവികരെങ്കിലും
ഹിന്ദുക്കളാണെന്നൊ സമ്മതിക്കാത്ത പക്ഷം അവരുടെ വോട്ടവകാശം
നിഷേധിക്കുമെന്ന് പറഞ്ഞ ആൾ മുതൽ,
മോഡിയെ അന്ഗീകരിക്കാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്തവർ
വരെ ആണ് നമ്മളെ
ഭരിക്കാൻ നാം തിരഞ്ഞെടുത്തിരിക്കുന്നത്
എന്നത് ഒരു ഭീകര
യാഥാർത്യം തന്നെ ആണ്.
ഭരണത്തിന്റെ
ആനുകൂല്യങ്ങൾ ഇല്ലാതെ
തന്നെ കമ്മ്യൂണൽ ഇഷ്യൂസ് ഉയർത്തി
വിട്ട, പള്ളി പൊളിച്ച, യുവാക്കളെ
ജയിലിലടച്ച, നീതി നിഷേധം നടത്തിയ
ഈ പാര്ടിയും നേതൃത്വവും
ഭരണത്തിൽ കയറിയാൽ സംഭവിക്കാവുന്ന കാര്യങ്ങളിൽ
ആശങ്കാകുലരാണ്, എങ്കിലും മനുഷ്യനെ മുന്നോട്ടു
നയിക്കുന്ന പ്രതീക്ഷകൾ, അവയുടെ കെടാത്ത നാളങ്ങൾ
ഞങ്ങളിലുണ്ട്.
മുസ്ലിംകളുടെ
രക്തത്തിന് മുറവിളി കൂട്ടുന്ന, വോട്ടിനു
വേണ്ടി നിങ്ങൾ തന്നെ സൃഷ്ടിച്ചെടുത്ത
പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത ജനങ്ങളോട് നിങ്ങൾ എന്ത്
ന്യായം പറയും എന്നറിയില്ല, അയോധ്യയിലെ
അമ്പലം പ്രതീക്ഷിച് നിങ്ങള്ക്ക് വോട്ട് ചെയ്ത വിശ്വാസികളോടും
നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ന്യൂനപക്ഷത്തോടും ഒരേ സമയം
എങ്ങനെ നീതി പുലർത്തും എന്നുമറിയില്ല.
പക്ഷെ കഴിഞ്ഞ അഞ്ചു വര്ഷക്കാലം, തെരഞ്ഞെടുത്തയച്ച ജനതയുടെ
മേല്‍ സാധൂകരണങ്ങളില്ലാത്ത കടന്നുകയറ്റവും കറകളഞ്ഞ അക്രമവും മാത്രം
തുടര്ച്ചയായി അടിച്ചേല്പ്പിച്ചു
പോന്ന ഒരു വന്‍
കവര്‍ച്ചാസംഘത്തിന്‍റെ
പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി
നിങ്ങൾക്ക് വോട്ട് ചെയ്തവരും ഞങ്ങളും
പ്രതീക്ഷിക്കുന്നു.
കൂട്ടക്കുരുതികളും ചോരപ്പുഴകളുമില്ലാത്ത, വംശീയതയും വര്ഗ്ഗവൈരവുമില്ലാത്ത,
നഗരങ്ങളിലും ഗ്രാമങ്ങളിലും സമാധാനവും സമൃദ്ധിയും പുലരുന്ന,
ന്യായവിലക്ക് ഇന്ധനവും ആഹാരവും ലഭ്യമാവുന്ന,
ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് ഒന്നാം
സ്ഥാനം നല്കുന്ന,
ഇന്ത്യയുടെ ചരിത്രത്തില്‍ ഉപമയില്ലാത്ത, തങ്കലിപികളില്‍ എഴുതപ്പെടുന്ന സാര്‍വ്വത്രികസൗഹാര്‍ദ്ദത്തിന്‍റെ പുതുപുത്തനൊരഞ്ചു
വര്ഷം.
No comments:
Post a Comment