Wednesday, 24 October 2012

പണികള്‍ പലവിധം പാരില്‍ സുലഭം !


ഷവര്‍മ പരുവത്തില്‍ പുതപ്പില്‍ പൊതിഞ്ഞ് വച്ച് ഞാന്‍ എന്നെ, ഫ്രീ ആയി കിട്ടിയ വിലകൂടിയ സോഫ സെറ്റിയില്‍ കിടത്തി. ഈ റിമോട്ടിന് എന്നോട് വല്ല മുന്വ്യ്രാഗ്യവുമുണ്ടോ എന്ന് ചിന്തിച്ചു, ചാനലുകള് മാറി മാറി പരതുന്നതിനിടയില്, മോഹന്ലാല് പട്ടിയെ പേടിച്ചു തെങ്ങിന്റെ മുകളില് ഇരിക്കുന്നത് കണ്ടു ഞാന് തിരച്ചില് നിര്ത്തി.
വന്ദനം, ചിത്രം, മിഥുനം.. ഹോ ലാലേട്ടന്റെ സ്വാഭാവിക അഭിനയത്തിന് മുന്നില്എണീറ്റ്നിന്ന് ഒരു സല്യൂട്ട് അടിക്കാന്തോന്നി, പിന്നെ.. ഒരിക്കല്വിധിയെ തടുക്കാന്പറ്റില്ല എന്ന് പറഞ്ഞ പോലെ, Angel john കാണാന്ഇടയായി, അതോര്ത്ത് സല്യൂട്ട്  എടുത്തു മടക്കി തലയിണയുടെ അടിയില്വച്ചു, ങ്ങും..
കണ്ണ് മലര്കെ തുറന്നു, ചുണ്ടും കടിച്ച് കിടന്നോടത്ത് കിടന്ന് ഞാന്‍  സിനിമ കണ്ടു. ഏതാണ്ട് ക്ലൈമാക്സ്അടുത്തപ്പോള് ശക്തമായ മൂത്രശങ്ക,ഇത്തരം ശങ്കകളെ അവസാനം വരെ കൊണ്ടെത്തിക്കുന്ന ശീലം എനിക്കുണ്ട്, അതെ, നിങ്ങള്മനസ്സില്ഓര്ത്ത പോലെ, മുട്ടുമ്പോള്റിയല്എസ്റ്റേറ്റ്കാരെ വിളിക്കുന്ന പരിപാടി. വേദന നെല്ലിപലക വരെ എത്തിയപ്പോ, ഛെ അതല്ല, സഹിക്കാന്പറ്റാതായപ്പോ, കാര്യസാധ്യത്തിനായി ഓടി.
ഒന്നും രണ്ടും കഴിഞ്ഞു മൂന്നാമത്തെ പരിപാടി, കണ്ണാടി നോക്കല്‍. എന്റെ ആത്മകഥയില്പ്രതിപാതിചിട്ടുള്ളത് പോലെ പടക്കങ്ങളും കണ്ണാടികളും എന്റെ വീക്നെസ്സ് ആണ്. ബൈ ദി ബൈ, വാഷ്രൂമിലെ തിളങ്ങുന്ന കണ്ണാടിയില്‍ നോക്കി, ഇന്നലെ ഷേവ് ചെയ്തിട്ടും ദേ പിന്നേം വരുന്നു കുറ്റികള്‍, ഇനി നാളെയും ചെയ്യണമല്ലോ എന്നോര്ത്ത് വന്ന കഠിന ദേഷ്യവും വിഷമവും കടിച്ചമര്ത്തി വിഴുങ്ങി, ഇതിനുംമാത്രം താടിരോമങ്ങള്എന്റെ സൌന്ദര്യം വിഴിഞ്ഞോഴുകുന്ന മുഖത് എവിടെയാ ഒളിച്ചിരിക്കുന്നത് എന്ന് ഓര്ത്ത് അത്ഭുതപരതന്ത്രനായി (എന്താ ഞാനിപ്പോ പറഞ്ഞെ) നിന്നിരുന്ന എന്നെ ഞെട്ടിച്ചു കൊണ്ട്  കൊള്ളിംഗ് ബെല് മുഴങ്ങി.
അറുത്ത കൈക്ക് ഉപ്പു തേക്കാത്ത, മുളക് (അതും ഫ്രീ ആയി കിട്ടിയാല്‍) തേച്ചു വയ്ക്കുന്ന ഹോം ഓണര്കാരന്അറബി, റെന്റ് വാങ്ങാന് വന്നതാണ്. മേശയില്‍ വച്ച കാശ് എടുത്തു കൊണ്ട് വന്ന് കൊടുത്തു. എണ്ണി നോക്കികൊണ്ടിരിക്കുമ്പോള് അയാള് എന്നെ നോക്കി, മണിച്ചിത്രതാഴില്മോഹന്ലാല്കിണ്ടി എന്ന് വിളിച്ചു സുധീഷിനെ നോക്കിയ അതെ നോട്ടം, കുറച്ച പുച്ചം കൂടെ വാരി വിതറി അറബി ഇറങ്ങിപ്പോയി. ഇവന്റെ ഫാദര്ഖാന്വല്ല കോയിക്കോട്കാരന്ആയിരുന്നോ എന്ന് കൂലങ്ങുഷമായി ചിന്തിച്ചുകൊണ്ട് ഞാന്വീണ്ടും TV യിലേക്ക് എന്റെ കണ്ണുകളെ പറിച്ചു നട്ടു.
എന്റമ്മച്ചീ.. വെളുക്കാന്തേച്ച പടം ബോക്സ് ഓഫീസ് ഡിസാസ്റെര്ആയല്ലോ.
അയാള്നോക്കിയതിന്റെ അര്ഥം അത് തന്നെ. ലാലേട്ടന്നോക്കിയത് പോലെ തന്നെ... ടീവിയില്ഒരു ഇംഗ്ലീഷ്കാരി, അടിവസ്ത്രം മാത്രം ഇട്ടു നില്കുന്ന നാണവും മാനവും ഇല്ലാത്ത മറ്റൊരു ഇന്ഗ്ലിഷ്കാരിയോട് നല്ല പച്ച മലയാളം പറയുന്നു..
"റീന ഇതൊന്നു ധരിച്ചു നോക്കു.. ഇതാ ടെസ്സയെ   നോക്കു, ആദ്യത്തെ ബ്രാ ധരിച്ച പോലെ ഉള്ള മാര്കുകള്ഇപ്പോള്ഇല്ല, എത്ര മനോഹരം ആയിരിക്കുന്നു എന്ന് നോക്കു...വാവ്.."

ഈ Tele brands കാരെ കൊണ്ട് ജീവിക്കാന്ആകില്ലല്ലോ.. കുരിപ്പുകള്‍!!

ധരിച്ചാല്‍ മാര്‍ക്ക്‌ വീഴാത്ത ബ്രാ.. ഞാന്‍ ഇരുന്നു കണ്ടു..ഹല്ലാ പിന്നെ ..

10 comments:

  1. ഈ ഫോണ്ട് ശരിയായി വായിക്കാന്‍ ആകുന്നില്ലല്ലോ സ്നേഹിതാ. എന്താ പ്രശ്നം ?? മലയാളം എല്ലാ ഫോണ്ടും എന്റെ കയ്യില്‍ ഉണ്ട്. ഒന്ന് പരിശോദിക്കൂ

    ReplyDelete
  2. ഞാന്‍ ഗൂഗിള്‍ ട്രന്സ്ലാടര്‍ ആണ് ഉപയോഗിക്കുന്നത്.. നോക്കിയിട്ട തിരുത്താം ഭായ്. താങ്ക്സ് അല്ലോട്ട്

    ReplyDelete
  3. മഴങ്ങോടന്‍30 October 2012 at 01:49

    മോനെ കൊള്ളാട്ടോ അവസാനം ഇട്ട പടം ശരിയായില ....നിന്നില്‍ നിന്നും ഇന്നിയും പ്രദീശികുന്നു :P

    ReplyDelete
  4. നര്‍മ്മഭാവന കൊള്ളാം

    Disable word verification

    ReplyDelete
  5. തൃശ്ശൂക്കാരന്റെ നര്‍മം കൊള്ളാം.. തൃശ്ശൂക്കാരന്റെ ബുദ്ധിയും പിന്നെ കുറച്ചു നര്‍മവും ഉണ്ടെങ്കില്‍ ആരെയും ഊ........ നിനക്ക് മനസ്സിലായോ പ്രാഞ്ചി?

    ReplyDelete
  6. @jomon : നന്ദി :-) വീണ്ടും വരിക!!
    ഞാന്‍ ഗൂഗിള്‍ ട്രന്സ്ലാടര്‍ ആണ് ഉപയോഗിക്കുന്നത്.. നേരിട്ട് ഏത് ഫോണ്ട് ഉപയോഗിക്കണം എന്ന് ഞാന്‍ ശ്രമിച്ചു നോക്കിയിട്ടില്ല...!

    ReplyDelete
  7. @ajith :നന്ദി ഭായ്.. ബഹറിനില്‍ നിന്നുള്ള പ്രസിദ്ധ ബ്ലോഗ്ഗെര്മാരെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.. :-)

    ReplyDelete
  8. @manoj : ഹഹ... മനസിലായി.. ബുദ്ധി ഇച്ചിരി കുറവാ.. സൊ ആരെയും :-p
    നന്ദി :-)

    ReplyDelete
  9. well dear...
    Thudarnnum ezhuthuka.

    ReplyDelete