Sunday, 2 June 2013

ഗുണ്ടബിനുവിന്റെ കല്ല്യാണം!


മനസിനും ശരീരത്തിനും ഒരേ താളമായിരുന്ന കാലത്ത് എന്റെ നാട്ടിലെ "ഗുണ്ടബിനു" ആയിരുന്നു ഷിജാസ്. നര സിനിമ കണ്ട നാട്ടിലെ അമ്മമാ കുട്ടികക്ക് അവനെ കാണിച്ചു പേടിപ്പിച്ച്  ചോറ് കഴിപ്പിക്കുന്ന അവസ്ഥ സംജാതമായപ്പോ  വീട്ടുകാ ചേന്ന് ഗള്ഫിലേക്ക് പാക്ക് ചെയ്തു വിട്ടു. അല്ല, അതങ്ങനെ ആണല്ലോ.
നരനിലെ ലാലേട്ടൻ!
ഗുണ്ട ബിനു ഷിജാസിന്റെ മാതൃക !
പഴയകാല സിനിമകളികാണുന്നത് പോലെ, ഗള്ഫിലെ പച്ചയായ ജീവിതം അവനെ മറ്റൊരു മനുഷ്യനാക്കി, രണ്ടു മൂന്നു ഷങ്ങകൊണ്ടവവീടിനും കുടുംബക്കാര്കും വേണ്ടപ്പെട്ടവനായി മാറി. "മോനെ നീ വേഗം ലീവ് എടുത്തു വാ, നിനക്ക് പെണ്ണ് കെട്ടണ്ടേ... നിനക്കും വേണ്ടേഡാ ഒരു കുടുംബവും ജീവിതവുമൊക്കെ...” കേറ്റി വിടാ മുന്കൈ എടുത്തു പ്രവര്ത്തിച്ച ഉമ്മ തന്നെ സ്നേഹത്തി പൊതിഞ്ഞ  ഉപദേശം തുടങ്ങി. അവന്റെ മൌന സമ്മതത്തോടെ ആലോചനകളും തുടങ്ങി. 

നിബന്ധങ്ങക് വഴങ്ങി ഷിജാസ് നാട്ടിലേക്ക് മടങ്ങി. പെണ്ണ് കാണാപോയിടത്ത് നിന്നൊക്കെ  സുന്ദരനും മാന്യനുമായ ഷിജാസിനെ ബോധിച്ച പെണ് വീട്ടുകാർ, പിന്നീട് ഒരു കാരണവും പറയാതെ ഒഴിഞ്ഞു മാറി. ഇതൊരു തുടര്കഥ ആകുകയും ലീവ് കഴിയുകയും ചെയ്തതോടെ പെണ്ണ് കിട്ടാതെ അവനു തിരിച്ചു പോകേണ്ടി വന്നു. എങ്കിലും, പെണ്ണന്വേഷണവും മുടങ്ങലും ആവര്ത്തിച്ചു കൊണ്ടിരുന്നു.

കുറച്ച് നാളുകള്ക്ക് ശേഷം, കവലയി ഇസുസു എഞ്ചി ഘടിപ്പിച്ച ഒരു അമ്ബാസ്സിട  കാര് വന്നു നിന്നു, അതിനിന്നിറങ്ങിയ ഒരു കദവേഷധാരി പലചരക്കു കട നടത്തുന്ന രാമേട്ടനോട്‌, ഷിജാസിനെ കുറിച്ച് തിരക്കുന്നത് കേട്ട് ഞാചെവിയോത്തു. കച്ചവടം ഒന്നുമില്ലാതെ ചെവിയിതൂവതിരുകി കൊണ്ടിരുന്ന രാമേട്ടഇത് കേട്ടപ്പോഉഷാറായി എഴുന്നേറ്റ് നിന്നു

"ങാ..കല്ല്യാണാലോചനയാകും ല്ലേ, നല്ല കാര്യാട്ടാ... അവനെ പോലെ നല്ലൊരു പയ്യന് ഭാഗതില്ല, ചെറുപ്പത്തിന്റെ ചില കുരുത്തക്കേടുകഉണ്ടായിരുന്നു, അതിപ്പോ എല്ലാര്കും ഉണ്ടാകൊല്ലോ.. എന്നാലും ഇപ്പൊ ദേ ഫിലൊക്കെ പോയി സമ്പാദിച്ചു കുടുംബം നോക്കുന്നു...” വന്നയാസന്തോഷത്തോടെ പോകാഇറങ്ങുമ്പോരാമേട്ടപിറകിനിന്നും.. "പിന്നേയ്.. എന്നോടഭിപ്രായം ചോദിച്ചുന്ന്.. ചെക്കനോട് പോയി പറയണ്ട ട്ടാ, വേറെ ഒന്നല്ല, അവകള്ള് കുടിചെന്റെ മെക്കിട്ടു കേറും  ..."

കാര് വന്ന വഴി തിരിച്ചു പോയി!