കമര് ഇക്കാടെ സൈക്ളില്‍ അങ്കന്വാടിയിലെക്ക്.. വീഗലാന്ഡില് രയ്ടില് കയറിയ പോലെ, ഹാന്റ്ലില്‍ അള്ളിപ്പിടിച്ച് കാല് കൂട്ടി വച്ച ഇരുന്നുള്ള ആദ്യ
യാത്ര.. ഈര്കിലി പോലെയുള്ള രണ്ടു
ചക്രത്തില്‍ ഞങ്ങള്‍
രണ്ടു
പേര്‍,
ഇതെന്തു പണ്ടാരം ആണ്
എന്ന
ഭയം
അല്ലാതെ വേറൊരു
വികാരവും എനിക്കനുഭവിക്കാന്‍ അന്ന്
കഴിഞ്ഞിരുന്നില്ല.. (പേടി)
സ്കൂളില്‍ ചേര്‍ന്ന ദിവസം മുതല്‍,
ഓട്ടോറിക്ഷ ആയിരുന്നു എന്നെ
വഹിച്ചിരുന്നത്, ശ്വാസം എടുക്കണം എങ്കില്‍, ഒരു
പൈപ്പ്
കയ്യില്‍ വെക്കണം, അതായിരുന്നു അതിനുള്ളിലെ അവസ്ഥ.
പക്ഷെ
അതൊരു
കളര്‍
സംഭവം
ആയിരുന്നു.. (സന്തോഷം)
വല്ല്യുപ്പാടെ മോപ്പടില് ആഴ്ചയില്‍ ഒരിക്കല്‍ ഹോസ്റ്റലില്‍ നിന്ന്
വീട്ടിലേക്കുള്ള യാത്ര,
അന്നെന്റെ മനസ്
മത്സരതിന്റെതായിരുന്നു.. "ആ പോണ
കാറിനെ
വെട്ടിക്ക്, ആ
ലോറിനെ
വെട്ടിക്ക്" ഞാന്‍ പറയും..
അച്ചാച്ചന് ഇപ്പൊ
ശരിയാക്കിത്തരാം എന്ന
പോലെ
ആഞ്ഞു
കൈ
കൊടുക്കും.. പക്ഷെ
1947 മോഡല്‍
ഇരുമ്പ് തുരുമ്പിനു Isuzu എഞ്ചിന്റെ പവര്‍
കിട്ടോ..
(അത്ഭുദം)
സൈക്കിള്‍ യാത്ര
കുറവായിരുന്നു, എങ്കിലും ഉള്ളപ്പോള്‍ ഒക്കെ
ഒറ്റച്ചക്രത്തില്‍ പോകാന്‍
ആയിരുന്നു എനിക്കിഷ്ടം ആ
വഹയില്‍
കാല്,
കൈ
മുട്ടുകള്ക്ക്
കാര്യമായ രീതിയില്‍ പാച്
വര്‍ക്ക് വേണ്ടി വന്നിട്ടുണ്ട്.. (വേദന)
പിന്നീട് ഐലന്ഡ് എക്സ്പ്രസ്സ് ജീവിതത്തിന്റെ ഭാഗം
ആയി
രണ്ടു
കൊല്ലം,
തിരിച്ചു പോകുന്ന രാത്രികളില്‍ ലോക്കല്‍ കംപാട്മെന്റില്‍ രാത്രി മുഴുവന്‍ നിന്നുള്ള യാത്ര,
ഒര്കുമ്പോള് ഇപ്പോളും കാല്
വേദനിക്കുന്നു.. വീടിലേക്ക് വരുമ്പോള്‍ വെളുപ്പിന് ത്രിശൂര്‍ സ്റ്റേഷന് എതാരാകുമ്പോ വിന്ഡോ സീറ്റില്‍, ആഞ്ഞടിക്കുന്ന കാറ്റില്‍ മുഗം
വച്ചങ്ങനെ ഇരിക്കും.. ആ
മുല്ലപ്പൂവിന്റെ മണമുള്ള കാറ്റ്
മുഗതും
തട്ടതിലും ഛെ
മുടിയിലും ഒക്കെ
തഴുകിക്കൊണ്ട് പോകുമ്പോള്‍.. (ആശ്വാസം + ആനന്ദം)
2 മണിക്ക് നമ്പൂതിരീസ് കോളേജിന്റെ ഇടവഴികള്‍, 3 നു
ക്രൈസ്റ്റ് കോളേജിന്റെ ഗ്രൌണ്ട് 4നു
ഇരിഞ്ഞാലക്കുട ബസ്
സ്ടാന്റ്റ് .. ഇത്രയും കൃത്യ
നിഷ്ഠയോടെ വായ്നോക്കാന്‍ എന്നെ
കൊണ്ടെതിച്ചിരുന്ന എന്റെ
ബൈക്ക്നെയും എന്നെയും വിധി
ചതിച്ചത് ഒരാനയുടെ രൂപത്തില്‍ ആയിരുന്നു.. NH 17 ന്റെ ഒഴുക്കില്‍ അര്മാധിച് ഏതോ
ഒരു
girls സ്കൂള്‍
ലക്ഷ്യമാക്കി നീങ്ങി
കൊണ്ടിരുന്ന ഞാന്‍,
ആനയെ
കണ്ട
കൌതുകത്തില്‍ ഒന്ന്
നോക്കി
പിന്നെ
നേരെ
നോക്കുമ്പോ പാണ്ടി
ലോറിയുടെ "keep Distance " ബോര്ഡ് കണ്ണില്‍ .. (ആര്മാധം + കഷ്ടപ്പാട്)
പ്രവാസി ആയി
തിരിചെതതിയപ്പോ,പിന്നെ
കാര്യങ്ങള്‍ മുഴുവന്‍ കാറില്‍
ആയി
(ഗള്ഫ് കാരന് ആയിപ്പോയില്ലേ, കാര്‍
എടുതില്ലെങ്ങില് നാട്ടുകാര്‍ എച്ചി
എന്ന്
വിളിക്കില്ലേ എന്ന്
കരുതി
മാത്രം)
നാട്ടുകാര്‍ കാണുമ്പോ കരുതും
ഇവനെവിടെക്ക ഈ
5 മിനുട്ട് കൂടുമ്പോ വാണം
വിട്ടത് പോലെ
പോകുന്നത്.. സത്യത്തില് വീട്ടില്‍ ഇരുന്നാല്‍ അപ്പൊ
"ടാക്സിക്കാര്‍ ഒന്നും
വിളിചിട്ട്ട് കിട്ടുന്നില്ല മോനെ,
നമുക്കൊന്ന് ചേച്ചിടെ വീട്ടില്‍ പോയിട്ട വരാം"
എന്ന്
പറഞ്ഞു
അമ്മായിമാര് വരും..
അപ്പൊ
മാര്ഗം എസ്കേപ് .. കുറച്ച
കാശ്
പോയാലും വൈകുന്നേരം ശ്രേയ
ഗോഷലിന്റെ 'മധുമാസ
മൌന
രാഗവും,
നീലതമാരയിലെ, പകലൊന്നു മാഞ്ഞ
വീഥിയിലെ" യും കേട്ട്
കല്ലട
രീജെന്സി വഴി
ഒരു ലോങ്ങ് drive .. അതൊരു സുഖം
തന്നെയാണേയ്..
10 mark istaa
ReplyDelete