Saturday, 27 April 2013

അന്നയും റസൂലും പിന്നെ ജോണും .. !

ഈ വാരാന്ത്യത്തിൽപ്രണയത്തെ പോലെ പറയാതെ കയറി വന്ന് നഷ്ടപ്രണയം സമ്മാനിച്ച് അവർ കടന്നു പോയി, ഒന്നല്ല, രണ്ടുതവണ!

Annayum Rasoolum : സധാരണക്കാരന്റെ പ്രണയവും ജീവിതവും ലളിതമായി അതിഭാവുകങ്ങൾ ഒന്നുമില്ലാതെ രാജീവ് രവി പറഞ്ഞ "അന്നയും റസൂലും". മിക്കവാറും എല്ലാവരും കണ്ടതോ... അല്ലെങ്കിൽ റിവ്യൂ വായിച്ചതോ ആയതുകൊണ്ട്, ഈ സിനിമ എനിക്കെന്തു തന്നു എന്ന് മാത്രം പറയാം..
ഓഫ്‌ ബീറ്റ് സിനിമകൾ ഒരുപാടിഷ്ടമാണെനിക്ക്, ശബ്ദകോലാഹലങ്ങൾ ഇല്ലാതെ, സാന്ദര്ഭികമായി മാത്രം ഗാനങ്ങൾ മിക്സ് ചെയ്ത, അഭിനയിച്ച് വെറുപ്പിക്കാതെ ജീവിച്ചു കാണിക്കുന്ന അത്തരം സിനിമൾ എന്റെ ആവേശമാണ്. കഥ എന്ന് പറയാൻ ഒന്നുമില്ല, എങ്കിലും കണ്ടു കഴിഞ്ഞു കണ്ണടചപ്പോൾ അന്നയുടെ നിര്വികാര മുഖവും റസൂലിന്റെ നിഷ്കളങ്കതയും ആഷ്ലിയുടെയും ഹൈദെറിന്റെയും നിസ്സഹായവസ്ഥയും എന്റെ കണ്ണ് തുറപ്പിച്ചു കൊണ്ടിരുന്നു, അബുവും ഫാസിലയും ഫോർട്ട്‌ കൊച്ചിയിൽ ഇപ്പോളും ജീവിക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. കഥയ...ില്ലായ്മ എന്നൊരു പ്രതിസന്ദി ഇല്ല എന്നും, നമ്മുടെ ചുറ്റും ജീവിതങ്ങൾ ഉണ്ട് അവയിൽ ഓരോന്നിലും ഒരായിരം കഥയുണ്ട് എന്നും ഈ സിനിമ എന്നെ പഠിപ്പിച്ചു. സാധാരണക്കാരന്റെ നിസ്സഹായാവസ്ഥ സിനിമയിലുട നീളം കാണിച്ചപ്പോൾ ഈ വ്യവസ്ഥിതിയ്ടെ ഇരയായി ജീവിക്കാൻ വിധിക്കപ്പെട്ടവരായ നമ്മളെ ഓരോരുത്തരെയും ഓർത്തു ഞാൻ നെടുവീര്പ്പിട്ടു.
 
സ്വയം എഴുതി സൂപർ സ്റ്റാർ ആകാൻ ശ്രമിക്കുന്ന അനൂപ്‌ മേനോന്റെ വരുന്ന സിനിമ "ഹോട്ടൽ കാലിഫോര്ണിയ" യിൽ കറുത്ത കണ്ണടവച്ച് ആക്രോശിക്കുന്ന ഒരു വാചകം ഉണ്ട്, "ചെറിയ ശതമാനം ഇവിടെ ആയുധമെടുക്കുമബോൽ നെറിയുള്ള ഇന്ത്യൻ മുസല്മാന്റെ ദേശസ്നേഹതെയാ ഒരു രാജ്യം മുഴുവൻ സംശയിക്കുന്നത്" ഈ പറഞ്ഞ കാര്യം തന്മയത്വതോട് കൂടെ ആഷിക് അബു അവതരിപ്പിച്ച ഹൈദെർ എന്നാ കഥാപാത്രത്തിലൂടെ കാണിച്ചു എന്നത് അതിശയകരമായി നോക്കിക്കണ്ടു.


Dear John: 2010 ഇൽ പുറത്തിറങ്ങിയ ചിത്രമാണ് "ഡിയർ ജോണ്" ഒരു US പട്ടാളക്കാരൻ ലീവിന് വരുമ്പോൾ ഒരു കോളേജ് വിദ്യാർതിനിയുമായി പ്രണയത്തിൽ ആകുകയും ശേഷം കുറെ കാലങ്ങൾ കത്തുകളിലൂടെ അവർ അടുക്കുകയും ചെയ്ത ശേഷം, ആകസ്മികമായ ഒരു ഘട്ടത്തിൽ അവള്ക്ക് മമറ്റൊരാളെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്യുന്ന കഥ പറയുന്ന ഈ ചിത്രവും നഷ്ടപ്പെടലിന്റെ ആഴം വരച്ചു കാണിചെന്റെ ഹൃദയത്തെ കൊത്തി നുറുക്കി !!

- ഖിസകളില്‍ ഇഷ്കിന്റെ അജബുകള്‍ ഓതിയ ഔലിയ പറഞ്ഞില്ല -
മൌത്താണ് മുഹബത്തെന്ന്!!

6 comments:

  1. വ്യക്തിപരമായി എനിക്കീ പടത്തിലെ പ്രണയം ഇഷ്ടമല്ല . പക്ഷെ ഒരു ഓഫ്ബീറ്റ് സിനിമ എന്ന നിലയില്‍ നല്ല ഒരു മേക്ക് തന്നെയാണീ സിനിമ .

    ReplyDelete
    Replies
    1. സത്യം .. മലയാള സിനിമ വീണ്ടും ജീവിതഗന്ധിയായി മാറുന്നു അല്ലെ ??

      Delete
  2. എന്തോ ആ റസൂലിന്റെ പ്രണയം എനിക്ക് ഇഷ്ടായി

    ReplyDelete
    Replies
    1. ഷാജു, രസൂൽ നമ്മളെ പോലെ ഒരാള് എന്ന് തോന്നുമ്പോൾ പ്രണയവും നമ്മുടെതാകുന്നു .. അതാകാം അങ്ങനെ തോന്നാൻ കാരണം

      Delete
  3. കണ്ടില്ലാ സിനിമ ഈ നിരൂപണം കാണാന്‍ പ്രേരിപ്പിക്കുന്നു നോക്കട്ടെ...

    ReplyDelete
    Replies
    1. സന്തോഷം സുഹൃത്തേ .. നല്ല സിനിമകൾ കാണാൻ ഞാൻ കാരണക്കാരൻ ആകുന്നു എന്നാ തിരിച്ചറിവ് .. കൂടുതൽ എഴുതാൽ എന്നെയും പ്രേരിപ്പിക്കും :-)

      Delete