Sunday 21 October 2012

അനന്ദരഫലം..!


പണ്ട് ഉച്ചക്കഞ്ഞി വിളമ്പുന്ന നേരത്ത് സ്കൂളിന്റെ മതിലില്കാക്ക ഇരിക്കുന്നത് പോലെ, നാല് തലകള്അവിടെ പ്രത്യക്ഷപ്പെട്ടു.. ക്യാമ്പസ്കൊയ്ത്തു കഴിഞ്ഞ പാഠം പോലെ വിജനമാണ് എന്ന് ഉറപ്പു വരുത്തി ആ തലകള്‍ വിത്ത്‌ കാല്
നടന്നകത്തു കയറി. 

ജൂനിയേഴ്സിനെ റാഗ് ചെയ്തു എന്ന കുറ്റത്തിന് പിടിച്ചതിനു ശേഷം ആദ്യമായി ഞങ്ങള്നാല് പേരും കോളേജില്കയറുന്നതാണ് രംഗം, രോഹിത്, വിനോയ്, ഷൈന്പിന്നെ ഞാനും. മനപൂര്വം അല്ലാത്ത നരഹത്യ എന്നൊക്കെ പറയും പോലെ, മനപൂര്വം അല്ലാത്ത ഒരു കുറ്റം ആയിരുന്നു അത്.  

പത്തു വയസ്സുള്ള പാല്കാരന്‍ പയ്യന്മാരെ പീഡിപ്പിച്ച ഫ്ലാറ്റ് സമുച്ചയം!
നല്ല കിളുന്ത് പയ്യന്മാര്കയ്യില്നിറയെ കാശുമായി ഒചാനിച്ചു നില്കുന്നത് കണ്ടപ്പോള്‍, ചേട്ടന്മാര്ആകാനുള്ള ഒരു ആവേശത്തിന്റെ പുറത്ത് സംഭവിച്ചു പോയ ഒരു തെറ്റ്.. അതൊരു തെറ്റാണോ സേട്ട..? ആണെന്നാണ് വീടിന്റെ സെന്സൈടില്നിന്നും  പ്ലാവില പറക്കുന്നത് പോലെ എടുത്ത് കൊണ്ട് പോയി, കപ്പട മീശക്കാരന്പോലീസ് അണ്ണന്ബെല്റ്റ്കൊണ്ട് ചന്തിക്ക് അടിച്ചപ്പോള്എനിക്ക് മനസിലായത്.

ഒരാഴ്ചത്തെ എണ്ണതേച്ചു കുളിയ്ക്കും മൌന വ്രതത്തിനും ശേഷംവീണ്ടും കോളെജിലേക്ക്. പതിവ് പോലെ ഉള്ള അന്താക്ഷരി മത്സരങ്ങള്ചൂട് പിടിച്ച ചര്ച്ചകള്‍ "ചൈനി ഖൈനി" കൈമാറലുകള്എല്ലാം ക്ലാസ്സ്‌ ടൈമില്‍ നടക്കുമ്പോളും ഞങ്ങള്നാല് പേരും ഹാങ്ങോവര്സിനിമയിലെ പോലെ പരസ്പരം മിഴിച്ചു നോക്കി ഇരുന്നു.

ഒടുവില്വിചാരണ വേള അടുതെത്തി എന്നോര്മിപിച്ചു കൊണ്ട് പ്രിന്സി എത്തി. സൂചി വീണാല്കേള്കുന്ന നിശബ്ദതയെ ബേധിച്ചു കൊണ്ട് അവര്ഉറക്കെ വിളിച്ചു, നാല് തലകളുടെയും ഉടമസ്ഥരെ. ഇഷ്ടമില്ലാത്ത പെണ്ണ്കാണലിനു ചെറുക്കന്റെ മുന്നിലേക്ക് തള്ളി വിടുന്ന പെണ്ണിന്റെ മുഖഭാവത്തോടെ ഞങ്ങള്നാല് പേരും പ്രിന്സിയുടെ ടേബിളിനു ചുറ്റും നിരന്നു.

 കൊല്ലാം പക്ഷെ തോല്പിക്കാനാകില്ല എന്ന ഭാവത്തില്നില്കുന്ന രോഹിതിനെ തന്നെ ആദ്യം പിടികൂടി, ക്ളാസ്സിലെ നൂറ്റിഇരുപത് പേരും നോക്കി ഇരിക്കെ 501 ബാര് സോപ്പ് ഇട്ടു കുളിച്ചാലും പോകാത്ത രീതിയില്പുതിയ മോഡല്സാദനം തന്നെ പ്രിന്സി എടുത്ത് പ്രയോഗിച്ചു. അതില്വീണ രോഹിത് കണ്ണടച്ച് നിന്നേറ്റു വാങ്ങി.  

സമയം വരുമ്പോളേക്കും ഏതൊക്കെ ഭാവം വരുത്തണം എന്ന് റിഹേര്സല്എടുത്ത് നില്കുവായിരുന്ന എന്നോട്, ആദ്യത്തെ ചോദ്യം "വാട്സ് യുവര്ഫാദര്ദൂയിംഗ് ..? ഞാന്ഒരു ഞെട്ടല്ഭാവം എടുത്തണിഞ്ഞുകൊണ്ട് പറഞ്ഞു.. "ആര് പോയി..?"
ഒരു കൂട്ടച്ചിരിയുടെ അവസാനം ഞാന് വീണ്ടും പറഞ്ഞു, "ഗള്ഫില്ആണ"്. ഉടന് എവിടെയോ തയ്യാറാക്കി വച്ചിരുന്നത് പോലെ ഗള്ഫ് കാരുടെ കഷ്ടപ്പാടുകളെയും, നാട്ടിലുള്ള മക്കളുടെ തോന്നിവാസങ്ങളെയും കുറിച്ച് ഒന്നര പേജില്കവിയാതെ ഉപന്യാസം ഉറക്കെ വായിക്കല്ആയിരുന്നു അവിടെ നടന്നത്, നേരത്തെ പണിതു വച്ചതില്നിന്നു "ഇതൊക്കെ എത്ര കേട്ടതാ" എന്ന പുതിയൊരു വെറൈറ്റി ഭാവം എടുത്തു മുഖത് തേച്ചു പിടിപ്പിച്ചു ഞാന്നിന്നു.  

അല് സമയത്തെ നിശബ്ദതക്കു ശേഷം, ഇത്രേ ഉള്ളൂ എന്ന് കരുതി പോകാന് ‍ തുടങ്ങുമ്പോള്‍ , ഒപ്പിട്ട ഒരു പേപ്പര്‍ തന്നു, പറഞ്ഞു, "ഇതാ ധീരതക്കുള്ള അവാര്ഡ് ആണ്, ഇനി 6 മാസത്തേക്ക് വഴിക്ക് വരേണ്ട..വരുമ്പോ വീട്ടില്നിന്നാരെയെങ്കിലും കൂട്ടിക്കോ" സംഭരിച്ചു വച്ച എല്ലാ ഭാവങ്ങളും ഉരുകി ഒലിച്ച് കണ്ണിലൂടെ ഊര്ന്നു വീഴാന്വെമ്പി എങ്കിലും അഭിമാനം താഴെ വീണുടഞ്ഞു പോകാതിരിക്കാന്സകല ശക്തിയും സംഭരിച്, കളാസിന്റെ പിറകിലേക്ക് നടന്നു പോയ എന്നോട് ജിനി പറഞ്ഞു..
"അമ്പട കള്ളാ, ചിലവ് ചെയ്യണം, നിന്റെ അച്ഛന്ഗള്ഫില്ആയിരുന്നല്ലേ.."

5 comments:

  1. ഇന്നാ ഒരു കമന്റ്.
    ഈ പോസ്റ്റിനുള്ളൊരു അവാര്‍ഡാണ്.
    ഇനി അഞ്ചും അഞ്ചും പതിനഞ്ചും അഞ്ചും ഇരുപത്തിയഞ്ചു ദിവസത്തേക്ക് ഈ വഴി വരണ്ട.
    വരുമ്പോള്‍ രക്ഷിതാവിനേം കൂട്ടി ബ്ലോഗില്‍ കയറിയാല്‍ മതി.

    (എഴുത്ത് നന്നായി. ആശംസകള്‍ )

    ReplyDelete
  2. അനന്തരം തൃശ്ശൂർക്കാരൻ എന്ന തൃശ്ശൂക്കാരൻ ബ്ലോഗ്ഗർ, കണ്ണുവിന്റെ കമന്റ് ശിരസാ വഹിച്ച് അടുത്ത പത്തിരുപത്തഞ്ച് ദിവസത്തേക്ക് ബ്ലോഗ്ഗ് പരിസരത്ത് വന്നെത്തി നോക്കിയില്ല.
    ആശംസകൾ.

    ReplyDelete
  3. അവാര്‍ഡ് കൈപറ്റുന്നു.. സമയമില്ലാത്ത ബഹുമുഖ പ്രതിഭകള്‍ ഈ വഴിക്ക് വരണം എന്ന് ഈ പാവം ശൂര്കാരന് നിര്‍ബന്ദമില്ല .. :-) നന്ദി !!





    ReplyDelete
  4. ഇവിടുന്നു ഇനി അച്ഛനെ വിളിച്ച് കൊണ്ട് വരാന്‍ പറയിക്കരുത് അതെ എനിക്ക് പറയാനുള്ളൂ .... :)ആശംസകള്‍ ...

    ReplyDelete
    Replies
    1. lol.. നിങ്ങള്കൊക്കെ നിർബന്ധമാണെങ്കിൽ ശ്രമിക്കാം ;-)

      Delete