മെമ്മറി കാർഡുകൾ ഉള്ള
മൊബൈൽ ഫോണുകൾ ഇറങ്ങിയ
കാലം, BPL കമ്പനി
പൂട്ടിപ്പോകുന്നതിനു മുന്‍പ്
ആളിക്കത്തിയിരുന്ന ആ
കാലം. ഏകദേശം
ഒരു ഉച്ച
ഉച്ചര ആയിക്കാണും,
കനാൽ ബണ്ടിൽ
"മിസ്സ്ഡ്
കോളും പ്രണയവും"
എന്ന വിഷയത്തിൽ,
ഏകദേശം ഒരിഷ്ടികയുടെ
കനമുള്ള അല്കാട്ടെൽ ഫോണിന്റെ ഉടമസ്തൻ ആയ ശ്രീ എനിക്ക്,
കേമറയും മെമ്മരികാർഡും ഉള്ള
സോണിയുടെ പുതിയ
മൊബൈൽ ഉടമസ്തൻ ആയ അക്ഷയ് ക്ളാസെടുക്കുകയാണ്.
ഞാനും അവനും
|
മിസ്ഡ് കോളുകളുടെ
അനന്ത സാധ്യത
കേട്ട് കോരിത്തരിച്
ഞാനും എന്റെ
കോരിത്തരിപ്പ് കണ്ട്
ആവേശം മൂത്ത്
വാചാലനായ അവനും,
പതിവില്ലാതെ
ആ
വഴി
ചീറിപ്പാഞ്ഞു
വന്ന
പോലീസ്
ജീപ്പ് കണ്ട്
ഒരു
കാര്യവും
ഇല്ലാതെ
ബണ്ടിനു
താഴേക്കു
ഒറ്റ
വലിച്ചിൽ.
അതിന്റെ അനന്തര
ഫലമായി
ജീപ്പ്
സഡൻ
ബ്രേക്ക്
ഇട്ടു
നിരത്തുകയും
എത്തി
നോക്കിയ
ഞങ്ങളെ,
എസ്സൈ,
ചകിരി
നാര്
നനച്ചുവച്ചപോലെയുള്ള മീശ
തടവിക്കൊണ്ട്
അടുത്തേക്ക്
വിളിക്കുകയും
ചെയ്തു.
"എന്താടാ ഞങ്ങളെ കണ്ടപ്പോ ഒരു പരുങ്ങൽ...?"
അങ്ങനെ ഒന്നുമില്ല, ഒരു ബഹുമാനത്തിന്റെ പേരില്‍ എന്ന് പറയാൻ തുനിഞ്ഞെങ്കിലും എന്റെ ശബ്ദം പുറത്തേക്കു വന്നില്ല. ബഹുമാന്യ പണ്ടിതനും നാവിട്ടടി വിദഗ്ദനുമായ അക്ഷയ്, തന്റെ പ്രധാന ആയുധമായ നാവ് രണ്ടര കിലൊമീറ്റെർ അകതോട്ടിറക്കി പെണ്ണ്കേസ് പ്രതിയെ പോലെ തലകുനിച്ച് നിന്നു.
"എന്താടാ ഞങ്ങളെ കണ്ടപ്പോ ഒരു പരുങ്ങൽ...?"
അങ്ങനെ ഒന്നുമില്ല, ഒരു ബഹുമാനത്തിന്റെ പേരില്‍ എന്ന് പറയാൻ തുനിഞ്ഞെങ്കിലും എന്റെ ശബ്ദം പുറത്തേക്കു വന്നില്ല. ബഹുമാന്യ പണ്ടിതനും നാവിട്ടടി വിദഗ്ദനുമായ അക്ഷയ്, തന്റെ പ്രധാന ആയുധമായ നാവ് രണ്ടര കിലൊമീറ്റെർ അകതോട്ടിറക്കി പെണ്ണ്കേസ് പ്രതിയെ പോലെ തലകുനിച്ച് നിന്നു.
കള്ളലക്ഷണം മണത്തിട്ടാണോ അതോ ഇരയെ കിട്ടിയ സന്തോഷത്തിലാണോ എന്നറിയില്ല. അക്ഷയുടെ ഷർട്ടിന്റെ
പോക്കറ്റിൽ പൊങ്ങി
നിന്ന മൊബൈൽ നോക്കി,
എസ്സൈ അലറി "എടുക്കെടാ രണ്ടിന്റേം മൊബൈൽ..”
ഞാൻ പ്രത്യേക
ഭാവമാറ്റമൊന്നുമില്ലാതെ കരാട്ടെ
പഠിക്കാൻ പോയപ്പോൾ
ദക്ഷിണ കൊടുത്ത
പോലെ, രണ്ടു
കൈ കൊണ്ടും
ഭവ്യതയോടെ എടുത്തു കൊടുത്തു. "ഇതെന്തിനാടാ കൊണ്ട്
നടക്കുന്നെ, പട്ടിനെ
എറിയാനാ.." എന്റെ നീലക്കളർ
അല്കാട്ടെലിന്റെ മേൽ
ഒരുലോഡ് പുച്ഛം
വാരി വിതറി,
എസ്സൈ സാർ
അക്ഷയ്ക്ക് നേരെ
കൈനീട്ടി.
“സാറേ,
അതേ.. ഈ
മൊബൈൽ ആര്‍ക്കും
കൊടുക്കരുതെന്ന് അച്ഛൻ
പറഞ്ഞിട്ടുണ്ട്..” അവന്റെ
"അതിവിദഗ്ദ"
ബുദ്ധി എസ്സൈയുടെ
കട്ടിമീശയിൽ തട്ടി
നിലത്തു വീണുടഞ്ഞു.
തെങ്ങ് കയറുന്ന
ഭാസ്കരേട്ടന് സ്ഥലത്തെ
ജന്മി അബുക്ക
കൂലി കൊടുക്കുന്ന
പോലെ അവൻ അറചറച്ചു എടുത്ത് കൊടുത്തു.
പിന്നീട്
എല്ലാം പെട്ടെന്നായിരുന്നു.
ഫോണ്‍ തിരിച്ചും മറിച്ചും നോക്കി.. "നല്ല ഫോണ്‍.." എന്നൊരു കമ്മെന്റും ഇട്ട് ഒരു ലൈകും കൊടുത്ത് ജീപ്പിൽ കേറി,
വിട്രോ വണ്ടി എന്ന് പറഞ്ഞ്, ഫോണും കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ ഒറ്റപ്പോക്ക്.
ജീപ്പ് കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്ന്, അക്ഷയ് അവിടെത്തന്നെ ഇരുന്നുപോയി. സമാദാന ശ്രമങ്ങളുമായി ഞാൻ അടുത്തിരുന്നു. "സാരമില്ല, അച്ഛനോട് ഇപ്പോൾ പറയണ്ട.." എന്നൊക്കെയുള്ള എന്റെ വാക്കുകൾ കേൾകുമ്പോൾ, വിങ്ങിപ്പൊട്ടിയിരുന്ന അവൻ കരച്ചിലിന്റെ വോളിയം കൂട്ടി. ആളുകള്‍ കാണും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഒരുവിധേനെ ഞാൻ ബണ്ടിൽ കൊണ്ട് പോയി ഇരുത്തി. കരഞ്ഞു ശ്വാസം പോയ അവന്റെ നെഞ്ജുഴിയുന്ന എെന്ന നോക്കി അടക്കിപ്പിടിച്ചൊരു രഹസ്യം പറഞ്ഞു. ശേഷം മുഖം പൊത്തി കരഞ്ഞു,അതുകേട്ടു മനസ് മടുത്തു പോയ ഞാനും ഭൂമിക്കു ദാനമായി കൊടുത്തു ഒരിറ്റു കണ്ണുനീർ.
മൊബൈൽ അച്ഛൻ വേറെ വാങ്ങിത്തരും, പക്ഷെ ഈ ഫോണ്‍ തന്നപ്പോൾ മെമ്മറികാർഡിൽ ഉണ്ടായിരുന്ന, നിറഞ്ഞു കവിഞ്ഞു കിടക്കുന്ന എണ്ണപ്പാടങ്ങളും അതിൽ അധിനിവേശം നടത്തുന്ന സായിപ്പന്മാരുടെയും രഹസ്യ ഡോക്കുമെന്ററികൾ അവനെവിടെ കിട്ടും..
നടുറോഡിൽ മലര്‍ന്നു കിടന്നു കരഞ്ഞതിൽ അവനെ കുറ്റം പറയാൻ പറ്റില്ല. താങ്ങി പിടിച്ചവനെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുമ്പോൾ ഞാനോർത്തു.
അതുംകൊണ്ടുപോയ എസ്സൈ ആ രഹസ്യവിവരങ്ങൾ കണ്ടുപിടിക്കുമോ...?
അതുകണ്ട് ഞെട്ടി ഞങ്ങളെ അന്വേഷിച്ചു വരുമോ..?
കോടതിയിലേക്ക് കയ്യാമം വച്ച് കൊണ്ടുപോകുമോ..?
പോകുന്ന വഴിക്ക് വടയും ചായയും വാങ്ങിത്തരുമോ..?
ഇരിഞ്ഞാലക്കുട സബ്ജയിലിൽ ഗവര്മെന്റ്റ് ആശുപത്രിയുടെ
മണമടിച്ചു കിടക്കേണ്ടി
വരുമോ?
എണ്ണപ്പാടം നഷ്ടമായ അവന്റെ വിഷമത്തേക്കാൾ എന്നെ അലട്ടിയ പ്രശ്നങ്ങൾ ഇതൊക്കെ ആയിരുന്നു. പിന്നീട് ജോസേട്ടന്റെ പെട്ടിക്കടയിൽന്നു നാരങ്ങ സോഡാ കുടിക്കുമ്പോൾ, ശാന്തിനികേതന്‍ സ്കൂളിന്റെ ഗേറ്റിൽ വന്നുനിന്ന പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയ പത്താം ക്ളാസുകാരന്റെ പോക്കറ്റിൽ ആ സോണി കണ്ട അന്ന് ഞാൻ മനസമാധാനത്തോടെ കിടന്നുറങ്ങി.
എണ്ണപ്പാടം നഷ്ടമായ അവന്റെ വിഷമത്തേക്കാൾ എന്നെ അലട്ടിയ പ്രശ്നങ്ങൾ ഇതൊക്കെ ആയിരുന്നു. പിന്നീട് ജോസേട്ടന്റെ പെട്ടിക്കടയിൽന്നു നാരങ്ങ സോഡാ കുടിക്കുമ്പോൾ, ശാന്തിനികേതന്‍ സ്കൂളിന്റെ ഗേറ്റിൽ വന്നുനിന്ന പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയ പത്താം ക്ളാസുകാരന്റെ പോക്കറ്റിൽ ആ സോണി കണ്ട അന്ന് ഞാൻ മനസമാധാനത്തോടെ കിടന്നുറങ്ങി.
നോട്ട് : എന്റെ
അച്ഛന് സോണി
വാങ്ങാനുള്ള കാശൊക്കെ
അന്നുണ്ടായിരുന്നു, എന്നോട്
സ്നേഹത്തിനും കുറവില്ലായിരുന്നു.