റെയ്ബാൻ മൂക്കിനു മുകളിൽ ഉണ്ടായിരുന്നെങ്കിലും, അന്ന് പതിവിനു വിപരീതമായി മൂക്കിനു താഴെ ആഷിക് അബു മീശവചിരുന്നു. സണ്ണി ലിയോണിന്റെ ഫോട്ടോയിൽ ലൈക് വരുന്നത് പോലെ ആളുകള്‍
ആഷിക്കിനെ പൊതിഞ്ഞുകൊണ്ടിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യുന്നതിന്റെയും ഓട്ടോഗ്രാഫ് സൈൻ ചെയ്യുന്നതിന്റെയും ഇടയിൽ എന്നെ കണ്ടപ്പോൾ, കൈ പൊക്കി കാണിച്ച് കൊണ്ട് പറഞ്ഞു, "തിരക്കാണ്
ഭായ്, പിന്നെ കാണാം.." ഇതൊക്കെ
കഴിഞ്ഞ് കറുത്ത കണ്ണട അഴിച്ചു വച്ച് വരുന്നത് നമ്മുടെ അടുതാണല്ലോ എന്നോര്‍ത്ത് ചിരിച്ച് ഞാൻ തിരിഞ്ഞ് നടന്നു. സമയം നോക്കാൻ മൊബൈൽ തപ്പിയപ്പോൾ എന്റെ നെഞ്ജിൽ പൊട്ടി, ലഡ്ഡുവും
ജിലേബിയുമല്ല മുഴുത്ത ഒരു കദന. മൊബൈൽ കാണുന്നില്ല ഒപ്പം പേഴ്സും.
ആദ്യമായി ന്യൂജെനരേഷൻ സിനിമ പിടുത്തക്കാരൻ ആഷിക്കിനെ ഞാൻ ശപിച്ചു, അല്ല, അവനു ഈ നേരത്തിവിടെ വരേണ്ട വല്ല കാര്യവുമുണ്ടോ, ആ തിരക്കിനിടയിൽ ആരോ എന്റെ വിലകൂടിയ മൊബൈലും ഒരു കെട്ട് നോട്ടുകൾ ഉള്ള പേഴ്സും മോഷ്ടിച്ചിരിക്കുന്നു എന്ന സത്യം എന്നെ തളര്‍ത്തി. അടുത്ത കടയിൽ ഉള്ളിക്കച്ചവടം ചെയ്തുകൊണ്ട് നിന്ന സുഹൃത്ത് ജിജിനോട് ഇത് പറഞ്ഞു കഴിഞ്ഞപ്പോളെക്കും ഞാൻ നിലത്തിരുന്നുപോയി.
നാരങ്ങാ സോഡയും കൂടെ കുറച്ചു സമദാനപ്പെടുത്തലും ഉണ്ടായിരുന്നു അവന്റെ വക, എന്ത് ചെയ്യും എന്ന് ആലോചിച്ച് തലക്ക് കൈ കൊടുത്തിരിക്കുന്ന എന്നോടവൻ പറഞ്ഞു, 'ഇങ്ങൾ ആ നമ്പറിൽ ഒന്ന് വിളിച്ചു നോക്ക്.. ഇങ്ങടെ നംബെറിലെയ്.. " അവന്റെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ റിംഗ് ഉണ്ടെന്നു കണ്ടു ഞാൻ ആകാംഷാപൂർവ്വം കാത്തിരുന്നു, അങ്ങേ തലക്കൽ ഒരു ബംഗാളി ആയിരുന്നു.
സങ്കടവും ദേഷ്യവും അടക്കി, കാര്യം നടക്കാൻ കഴുതക്കാലും
പിടിക്കണം എന്നാ
തിയറി വച്ച്, ഞാൻ പറഞ്ഞു,
ഭായ്, നിങ്ങള്കുമില്ലേ അച്ഛനും
ആങ്ങളമാരും.. ആകെ ഉള്ള സമ്പാദ്യമാണ്, എടുത്തതൊക്കെ
തിരിച്ചു തരണം.."
എന്റെ സ്വരത്തിലെ ദയനീയത
ഏറ്റു എങ്കിലും അവൻ
പറഞ്ഞു... "തിരിച്ചു
തരാൻ ആയിരുന്നെങ്കിൽ ഞാൻ കഷ്ടപ്പെട്ട് മോഷ്ടിച്ചതെന്തിനാ.." ന്യായമായ ചോദ്യം.
"എങ്കിൽ നിന്റെ കഷ്ടപ്പാടിന്റെ കൂലി എടുത്തിട്ട്
ബാക്കി തരൂ..." എന്നായി ഞാൻ. എന്റെ സത്യസന്ധതയിൽ ആകൃഷ്ടനായ
ആ ബംഗാളി സഹോദരൻ,
മൊബൈലും ബാക്കി
പൈസയും കൈമാറാനായി മാര്കെറ്റിന്
അടുത്തുള്ള ആ
പഴയ ബംഗ്ളാവിലേക്ക് ക്ഷണിച്ചു.
സ്ഥലം ബംഗ്ളാവ് പരിസരം, കുറ്റാ കൂരിരുട്ട്, ആഞ്ഞു വീശുന്ന കാറ്റ്, വിനയന്റെ പുതിയ സിനിമ "ഡ്രാകുളയെ സ്നേഹിച്ച യക്ഷി" യുടെ സെറ്റിലാണോ എന്നൊരുനിമിഷം ശങ്കിച്ച് പോയെങ്കിലും ഏകാഗ്രതയോടെ ഞാൻ മുന്നോട്ടു നീങ്ങി. ബംഗ്ളാവിന്റെ നാലാമത്തെ വാതിലിനു അടുത്തൊരു നിഴൽ, ഇതവനാകും, "കൌൻ, ഭായ് ആപ് ഭായ് ഹേ..?" ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു. അവൻ എന്റെ നേരെ നോക്കി പറഞ്ഞു.. "ഹാ ഭായ്.. മേ.. മേ ഹും.." ശേഷം, പേഴ്സെടുത്ത് കാശെണ്ണി അവന്റെ ഭാഗം തിട്ടപ്പെടുത്തുമ്പോൾ, ഞാൻ കുതിച്ചു ചെന്ന് കൈയ്യിലിരുന്ന മൊബൈലും പേഴ്സും കാശും തട്ടിയെടുത്, സകല ശക്തിയും സംഭരിച്ചു തിരിഞ്ഞു നോക്കാതെ ഓടി, ആളും ബഹളവും വെളിച്ചവും വെള്ളവും ഉള്ള ഒരിടം എത്തുന്നത് വരെ.

കണ്ണ് തിരുമ്മി എഴുന്നേറ്റപ്പോൾ, പേഴ്സും കാശും
(കണ്ടതിലും കുറച്ചു കുറവാണെങ്കിലും) മൊബൈലും
എല്ലാം
സൈഡ്
ടേബിളിൽ സുരക്ഷിതമായിരിക്കുന്നു, കൂടാതെ ആഷിക് അബു കാണാൻ വരാമെന്നും പറഞ്ഞു, നല്ല സ്വപ്നം .. പക്ഷെ "മോഷണം പാപമാണ്.. എങ്കിൽ വലിയ പാപി, ബംഗാളി ഭായ് ആണോ അതോ അയാള്കര്ഹതപ്പെട്ടത്, ഞാൻ സമ്മതിച്ചത്, പിടിച്ചു പറിച്ചോടിയ ഈ ഞാനോ? " ഫ്രഷ് ആകാൻ ബാത്ത്റൂമിൽ കയറി ഇറങ്ങും വരെ ഈ ചിന്ത എന്നെ വല്ലാതെ അലട്ടി.. ഓരോരോ
ജീവിത പ്രതിസന്ധികളേയ് .. ഹോ !!
വല്ലാത്ത പ്രതിസന്ധി
ReplyDeleteഎന്താ ചെയ്യാ അജിത്തേട്ടാ ഇങ്ങനെയൊക്കെ ആയാൽ ;-)
Delete'പ്രതിസന്ധികള്‍' എന്നതാണ് ശരി...
ReplyDeleteനന്നി സുഹ്രുത്തേ.. തെറ്റുകൾ തിരുത്തി എഴുതാൻ ശ്രമിക്കാം :-)
Deletenice
ReplyDelete