കുഞ്ഞായിരുന്നപ്പോൾ നമുക്ക് കഥകൾ ഇഷ്ടമായിരുന്നു, സംഭവ കഥകളോട് നമുക്ക് ആവേശമായിരുന്നു, പിന്നീടെപ്പോഴോ, വിനോദത്തിനു മാത്രമായി കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നമ്മൾ കേള്കാൻ തുടങ്ങി, യാഥാർത്യങ്ങൾ ഇമേജിനേഷന് കീഴടങ്ങി..
സിനിമകൾ വിനോദത്തെക്കാൾ എന്തൊക്കെയോ ആണെന്ന് മനസിലാക്കിയത് മുതൽ, സംഭവകഥകളോടും ജീവിതഗന്ധി ആയ കഥകളോടും ആയി എന്റെ പ്രതിപത്തി. ഓരോ സമയത്തും ഓരോ വിഷയങ്ങളോ സ്ഥലങ്ങളോ ബേസ് ചെയ്ത് ഇറങ്ങിയിരിക്കുന്ന സിനിമകൾ ആണ് കാണുന്നത്. ആഫ്രിക്കയെ ഞാൻ തിരഞ്ഞെടുത്തതിനു കാരണവും, യാഥാർത്യങ്ങളുമായി എറ്റവും അടുത്തു നില്കുന്ന കൊണ്ടിനെന്റ് എന്നത് കൊണ്ടാണെന്നാണ് തോന്നുന്നത്.. ആഫ്രിക ബേസ് ചെയ്ത് ഇറങ്ങിയ ചില സിനിമകൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി. ഇവയുടെ പ്രത്യേകതയും മുകളിൽ പറഞ്ഞത് പോലെ, ഇതെല്ലാം നടന്ന സംഭവങ്ങളാണ് എന്നത് തന്നെയാണ് .. കാണാത്തവർ കാണുക, അഭിപ്രായം പറയുക !
Invictus (2009) :-
ഗാന്ധിജിക്ക് ശേഷം, ലോകം ബഹുമാനത്തോടെ ശ്രവിച്ച നേതാവിന്റെ പേരാണ് മണ്ടേല, രാജ്യം, വെളുത്തവനും കറുത്തവനും തമ്മിൽ കുടിപ്പക കൊണ്ട് കലാപത്തിലേക്ക് നീങ്ങിയ സമയത്താണ്, അദ്ദേഹം പ്രസിഡന്റ് ആയി സ്ഥാനമേൽകുന്നത്.
ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റ് ആകുന്നു, ഇനി നമ്മുടെ ജീവിതം തകരും എന്ന് വെളുത്തവനും, രാജ്യത്തെ എല്ലാ ജോലിയും ആനുകൂല്യങ്ങളും ഇനി മുതൽ ഞങ്ങൾക്ക് എന്ന് കറുത്തവനും സ്വപ്നം കണ്ടപ്പോൾ, മഹാനായ ആ മനുഷ്യൻ കറുത്തവനും വെളുത്തവനും ഒന്നാകണം എന്ന സ്വപ്നം കാണുകയും അതിനായി രാജ്യത്തെ റഗ്ബി ടീമിനെ ഉപയോഗിക്കുയും ചെയ്തു, അതിവിശേഷമായ ആ പ്രക്രിയയുടെ ആവിഷ്കാരമാണീ ഈ സിനിമ.
The Bang Bang Club (2010)
യുദ്ദ കാല സൌത്ത് ആഫ്രിക്കയുടെ കത്തുന്ന തെരുവോരങ്ങളിലൂടെ ആ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിത്തിരിച്ച നാൽവർ സംഗതിന്റെ കഥയാണിത് എന്ന് വേണമെങ്കിൽ പറയാം, പക്ഷെ ഇത് എനിക്ക് കെവിൻ കാർറ്റെർ എന്ന ഫോടോഗ്രാഫെറുടെ കഥയാണ്.
കഴുകൻ കുഞ്ഞിനെ റാഞ്ജാൻ ശ്രമിക്കുന്ന ചിത്രം പകർത്തി ആദ്യം പുലിറ്റ്സെർ പുരസ്കാരവും പിന്നീട് വിമർശനങ്ങളും എറ്റുവാങ്ങി, ഒടുവിൽ താൻ ചെയ്തത് ശരിയോ തെറ്റൊ എന്ന വ്യഥയിൽ നീറി ആത്മഹത്യ ചെയ്ത കെവിന്റെ കഥ. ബാങ്ങ് ബാങ്ങ് ക്ലബ് ന്റെ കഥ. കേട്ട്കേൾവി മാത്രമുള്ള യുദ്ദക്കെടുതികൾ നേരിട്ടനുഭവിച്ച അനുഭവം ആണ് പ്രേക്ഷകന് നല്കുന്നത്.
Desert Flower (2009)
1965ല സുഡാനിലെ ഒരു നാടോടി മുസ്ലിം കുടുംബത്തിൽ അവൾ ജനിച്ച,
കുട്ടിക്കാലം സോമാലിയൻ മരുഭൂമിയിലെ തണലിൽ സിംഹകുട്ടികൾ വെയിൽ
കായുന്നതും കണ്ടും ജിറാഫിനോടും സീബ്രയോടും ഓടി കളിച്ച വളര്ന്ന "വാരിസ്"
അവളുടെ ജീവിതം പരീക്ഷണത്തിലേക്ക് കടക്കുന്നത് അവൾക്ക് കേവലം അഞ്ചു വയസ് ഉള്ളപ്പോൾ ആണ് , അവൾ അവിടെ നില നില്കുന്ന അന്ധവ്ശ്വാസമായ നിര്ബന്ധിത ഫെമെയിൽ ജെനിടൽ മ്യുടിലഷന് വിധേയമായി. വാരിസ് വളര്ന്നു, അവളുടെ പിതാവ്, തനിക്കു ലഭിച്ചേക്കാവുന്ന അഞ്ചു ഒട്ടകത്തിനു വേണ്ടി അയാൾ വാരിസിനെ അവളുടെ മുത്തച്ഛന്റെ പ്രായമുള്ള ആളുമായി വിവാഹം ഉറപ്പിച്ചു, ഇത് അറിഞ്ഞ വാരിസ് എങ്ങനെയും ഇതിൽ നിന്നും രക്ഷ നേടണമെന്ന ചിന്തയുമായി, ഇന്നുവരെ കണ്ടിട്ടിലാത്ത മുത്തശിയുടെ അടുക്കലേക്ക് പുറപ്പെടുന്നു.
പിന്നീട് ഇമെജിനെഷനെ വെല്ലുന്ന യാഥാർങ്ങൾ ആണ് നടക്കുന്നത്, UN ഇൽ അന്ധവിശ്വാസത്തിനെതിരെ പ്രസങ്ങിക്കാൻ നില്കുന്നത് വരെ എത്തിപ്പെടുന്നത് കാണുമ്പോൾ ആ സ്ത്രീയുടെ ഇച്ചാശക്തിക്ക് മുൻപിൽ നമ്മൾ തലകുനിക്കും.
Blood Diamond (2006)
ഒരു മത്സ്യതൊഴിലാളി ഒരു കള്ളക്കടത്ത് കാരൻ ഒരു ബിസിനെസ്മാൻ ഇവരുടെ ജീവിതത്തെ ഒരു അമൂല്യമായ ഡയമണ്ട് എങ്ങനെ ഒക്കെ ബന്ധിപ്പിക്കുന്നു എന്നതാണ്, കാലാപ ബാധിത സിയെറ ലിയോണ്‍ അടിസ്ഥാനം ആക്കിയ ഈ സിനിമയുടെ പ്ലോട്ട്. ബന്ദങ്ങലുടെ മൂല്യമാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.
ഡി കാപ്രിയോ എന്ന അതുല്യ നടന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആണീ സിനിമ.
Hotel Rwanda (2004)
1990 റുവാണ്ട, മൂന്നു മാസക്കാലം കൊണ്ട് ഒരു മില്ല്യണിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത കലാപകാലത്തെ ഒരു ദ്രിശ്യാവിഷ്കാരം, കുടുംബത്തോട് അബേധ്യമായ സ്നേഹമുള്ള
സാധാരണക്കാരൻ ആയ പോൾ തന്റെ നിലനില്പ് അവഗണിച് സഹായിക്കാൻ ആളില്ലാത്ത ആയിരക്കണക്കിന് ആളുകളെ താൻ ജോലി ചെയ്യുന്ന ഹോട്ടെലിൽ രക്ഷ നല്കിയ, സംഭവ കഥ, ഭാവനകളെ വെല്ലുന്ന സംഭവങ്ങൾ, പര്യവസാനങ്ങൾ.
ദ്രിശ്യ ഭംഗി കൊണ്ടും രിയലിസ്റ്റിക് മൂഡ് കൊണ്ടും മനസ് കീഴടക്കുന്ന ഒരുപാട് സിനിമകൾ പിറക്കുന്ന മണ്ണാണ് ആഫ്രിക്ക. "ടിയെഴ്സ് ഓഫ് ദി സണ്‍" മുതൽ "സെല്മ" വരെ ലിസ്റ്റ് നീണ്ടു പോകുന്നു, മറ്റൊരിക്കൽ ആകാം !
Invictus (2009) :-
ഗാന്ധിജിക്ക് ശേഷം, ലോകം ബഹുമാനത്തോടെ ശ്രവിച്ച നേതാവിന്റെ പേരാണ് മണ്ടേല, രാജ്യം, വെളുത്തവനും കറുത്തവനും തമ്മിൽ കുടിപ്പക കൊണ്ട് കലാപത്തിലേക്ക് നീങ്ങിയ സമയത്താണ്, അദ്ദേഹം പ്രസിഡന്റ് ആയി സ്ഥാനമേൽകുന്നത്.
Nelson Mandela with national Rugby team captain |
ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റ് ആകുന്നു, ഇനി നമ്മുടെ ജീവിതം തകരും എന്ന് വെളുത്തവനും, രാജ്യത്തെ എല്ലാ ജോലിയും ആനുകൂല്യങ്ങളും ഇനി മുതൽ ഞങ്ങൾക്ക് എന്ന് കറുത്തവനും സ്വപ്നം കണ്ടപ്പോൾ, മഹാനായ ആ മനുഷ്യൻ കറുത്തവനും വെളുത്തവനും ഒന്നാകണം എന്ന സ്വപ്നം കാണുകയും അതിനായി രാജ്യത്തെ റഗ്ബി ടീമിനെ ഉപയോഗിക്കുയും ചെയ്തു, അതിവിശേഷമായ ആ പ്രക്രിയയുടെ ആവിഷ്കാരമാണീ ഈ സിനിമ.
The Bang Bang Club (2010)
യുദ്ദ കാല സൌത്ത് ആഫ്രിക്കയുടെ കത്തുന്ന തെരുവോരങ്ങളിലൂടെ ആ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിത്തിരിച്ച നാൽവർ സംഗതിന്റെ കഥയാണിത് എന്ന് വേണമെങ്കിൽ പറയാം, പക്ഷെ ഇത് എനിക്ക് കെവിൻ കാർറ്റെർ എന്ന ഫോടോഗ്രാഫെറുടെ കഥയാണ്.
kevin carter's picture which won the Pulitzer prize |
Desert Flower (2009)
1965ല സുഡാനിലെ ഒരു നാടോടി മുസ്ലിം കുടുംബത്തിൽ അവൾ ജനിച്ച,
കുട്ടിക്കാലം സോമാലിയൻ മരുഭൂമിയിലെ തണലിൽ സിംഹകുട്ടികൾ വെയിൽ
കായുന്നതും കണ്ടും ജിറാഫിനോടും സീബ്രയോടും ഓടി കളിച്ച വളര്ന്ന "വാരിസ്"
Real and Actress Waris |
പിന്നീട് ഇമെജിനെഷനെ വെല്ലുന്ന യാഥാർങ്ങൾ ആണ് നടക്കുന്നത്, UN ഇൽ അന്ധവിശ്വാസത്തിനെതിരെ പ്രസങ്ങിക്കാൻ നില്കുന്നത് വരെ എത്തിപ്പെടുന്നത് കാണുമ്പോൾ ആ സ്ത്രീയുടെ ഇച്ചാശക്തിക്ക് മുൻപിൽ നമ്മൾ തലകുനിക്കും.
Blood Diamond (2006)
From the movie |
ഡി കാപ്രിയോ എന്ന അതുല്യ നടന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആണീ സിനിമ.
Paul Rusesabagina, left, talks with Don Cheadle, the actor who portrayed paus's real-life story in the movie Hotel Rwanda. |
1990 റുവാണ്ട, മൂന്നു മാസക്കാലം കൊണ്ട് ഒരു മില്ല്യണിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത കലാപകാലത്തെ ഒരു ദ്രിശ്യാവിഷ്കാരം, കുടുംബത്തോട് അബേധ്യമായ സ്നേഹമുള്ള
സാധാരണക്കാരൻ ആയ പോൾ തന്റെ നിലനില്പ് അവഗണിച് സഹായിക്കാൻ ആളില്ലാത്ത ആയിരക്കണക്കിന് ആളുകളെ താൻ ജോലി ചെയ്യുന്ന ഹോട്ടെലിൽ രക്ഷ നല്കിയ, സംഭവ കഥ, ഭാവനകളെ വെല്ലുന്ന സംഭവങ്ങൾ, പര്യവസാനങ്ങൾ.
ദ്രിശ്യ ഭംഗി കൊണ്ടും രിയലിസ്റ്റിക് മൂഡ് കൊണ്ടും മനസ് കീഴടക്കുന്ന ഒരുപാട് സിനിമകൾ പിറക്കുന്ന മണ്ണാണ് ആഫ്രിക്ക. "ടിയെഴ്സ് ഓഫ് ദി സണ്‍" മുതൽ "സെല്മ" വരെ ലിസ്റ്റ് നീണ്ടു പോകുന്നു, മറ്റൊരിക്കൽ ആകാം !
ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് വെളിച്ചത്തിന്റെ പ്രവാഹം
ReplyDelete<3
Delete