നെടുമ്പാശ്ശേരി എയർപോർട്ടിലെ ബുക്സ്റ്റാളിൽ ആണ് “ബര്സയെ” ഞാനാദ്യമായി കാണുന്നതും അവളെന്നെ കീഴടക്കുന്നതും. തിരക്കുകളിൽ നിന്ന് തിരക്കുകളിലെക്കുള്ള യാത്രയിൽ പലപ്പോളും കയ്യിലെടുതിട്ടും ഒരിക്കൽ പോലും തന്നെ മറിച്ചു നോക്കാത്തത്തിൽ "ബര്സ' ദുഖിതയായില്ലെങ്കിലും, അതിനു കഴിയാത്തതിൽ ഞാൻ വിഷമത്തിൽ ആയിരുന്നു. തിരക്കുകൾ ഒഴിഞ്ഞിട്ട് നമുക്കിഷ്ടമുള്ളത് ചെയ്യാം,എന്ന ചിന്ത വെറും പാഴ്ചിന്തയാണെന്നുള്ളതിരിച്ചറിവിൽ ആണ് “ബര്സയെ” വീണ്ടും ഞാൻ തിരിഞ്ഞു നോക്കിയത്.
നാട്ടുകാരിയും (ഇരിഞ്ഞാലക്കുട, കാട്ടൂർ) കൂടെ ആയ ഡ്ര്.ഖദീജ മുംതാസിന്റെ 2010-ലെ കേരള സാഹിത്യ അക്കാദമി അവാര്ഡ് ലഭിച്ച ഈ നോവൽ അവരുടെ ഏഴു വര്ഷത്തെ സൗദി ജീവിതകാലത്തെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞതാണ് എന്ന് നമുക്കൂഹിക്കാം.
നമുക്കെല്ലാവര്കും തീഷ്ണമായ അനുഭവങ്ങളുണ്ട്. അത് മനസ്സിൽ നിന്നും കയ്യിലൂടെ പ്രവഹിക്കണമെങ്കിൽ പ്രതിഭ വേണം. അതെല്ലാവര്കും ഉണ്ടാകില്ല, ചില അനുഗ്രഹീത ജന്മങ്ങൾക് മാത്രം ദൈവം നല്കിയ കഴിവാണത്. തന്റെ നോവലിൽ നായിക സബിതയും ഭര്ത്താവ് റഷീദും സൗദി അറേബിയയിലെ പുതിയ ആളുകളാണ്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രിയിലെ ഡോക്ടർമാർ. നായിക സബിതയിലൂടെ ആണ് നോവലിന്റെ ഗതി നീങ്ങുന്നത്.
"ബര്സ" – “മുഖം തുറന്നിട്ടവൽ”, പുസ്തകത്തിന്റെ ഡിസ്ക്രിപ്ഷനിൽ പറയുന്നത് പോലെ മനസ് തുറന്നിട്ട് തന്റെ സൗദി ജീവിതത്തിൽ ഇസ്ലാമിലൂടെ യാത്ര ചെയ്യുകയാണ് നായിക. പല ജീവിത മുഹൂര്തങ്ങളും ഇസ്ലാമിക ചരിത്രവുമായും വിഞ്ജാപനങ്ങളുമായും താരതമ്യപ്പെടുത്തി നോക്കുന്നതും ഉടനീളം ദർശിക്കാം. പ്രണയിച്ച പുരുഷനെ വരിക്കാൻ മതം മാറി മുസ്ലിമായ ഒരാള്കുണ്ടാകുന്ന സാമാന്യ സംശയങ്ങളും അതിലുപരി കാലചക്രം ഉരുണ്ടപ്പോൾ പുരുഷ കേന്ദ്രീക്രുതമാക്കി നിര്വചിച്ചു വച്ചിരിക്കുന്ന ഇസ്ലാമിക പാഠങ്ങളും ആ മനസിനെ പലപ്പോളും കീഴ്പെടുതുന്നതും കാണാം.
ആശുപത്രി, ഡോക്ടർമാർ, നഴ്സുമാർ മുതൽ കുടുംബ ജീവിതവും ഇസ്ലാമും ഹജ്ജും വരെ കഥാപാത്രങ്ങൾ ആകുന്ന ഈ നോവൽ ഒരു സമ്പൂര്ണ കൃതി ആയി ഞാൻ വിലയിരുത്തും. ഇതിനേക്കാൾ നന്നായി അനുഭവങ്ങളെ കുരിചിടാനും അതിന്റെ പെര്ഫെക്ഷനിൽ എത്തിക്കാനും കഴിയില്ല എന്നെനിക്കു തോന്നുന്നു..