Wednesday, 14 August 2013

കയ്റോ 6 7 8 !! ഒരു സാമൂഹ്യപാഠം..


             സിബിഎസ് ന്യൂസ് ചാനലിന്റെ ചീഫ് ഫോറിന് കറസ്പോണ്ടന്റായ ലാറ ലോഗനെ തഹ്രീ സ്കൊയറി പ്രക്ഷോഭകാരിക മാനഭംഗപ്പെടുത്തിയപ്പോ ഈജിപ്റ്റ് എന്ന രാജ്യത്തിന്റെ വലിയൊരു ശതമാനം പുരുഷന്മാരുടെ ലൈങ്കിക ദാരിദ്ര്യം ലോകം കണ്ടറിഞ്ഞതാണ്

മുഹമ്മദ് ദിയാബ്, ഈജിപ്തെന്ന രാജ്യത്തിന്റെ പ്രവണതയുടെ കാരണവും അതിന്റെ പ്രതിവിധിയും തേടുകയാണ് തന്റെ ആദ്യ ചലച്ചിത്ര സംരംഭമായ "കയ്റോ 6 7 8" എന്ന സിനിമയിലൂടെ..
             
കയ്റോയിലെ ബസ്സുക ഒരുപറ്റം ആണുങ്ങളുടെ കളിസ്ഥലമാണ്, ഫയ്സ ആദ്യമേ മനസിലാക്കിയിരുന്നു. 6 7 8 എന്ന ലൈനി ഓടുന്ന ബസ്സി കയറേണ്ടി വരുമ്പോഴൊക്കെ  അവകതു നേരിടേണ്ടി വന്നിരുന്നു എന്നതിനാലാണത്. ബസി സ്ഥിരമായി നേരിടേണ്ടി വന്ന അതിക്രമങ്ങ, ലൈങ്കിക വൈകൃതങ്ങക് നിര്ബന്ധിക്കുന്ന തന്റെ ത്താവി നിന്നകലാ അവളെ പ്രേരിപ്പിക്കുകയാണ്.

മോഡേണ്‍ രീതിയി ജീവിതം നയിക്കുന്ന സേബ, ഫുട്ബാ മത്സരത്തിനിടെ ലാറ ലോഗനെ ഒര്മിപ്പിക്കും വിധം വലിയൊരു വിഭാഗം ആളുകളാ പീഡിപ്പിക്കപ്പെട്ട സ്ത്രീ ആണ്, ആ സംഭവത്തിന്റെ ബാക്കിപത്രമായി  ഭര്ത്താവ് അവളെ കുറ്റപ്പെടുത്തുകയും നേരിട്ടല്ലെങ്കിലും മാനസികമായി ഒറ്റപ്പെടുത്തുകയും ചെയ്തു. തനിക്കുണ്ടായ മാനസികവ്യാപാരങ്ങളി നിന്ന് മുക്തി നേടാ ഉറച്ച് സേബ, സ്ത്രീകള്ക്ക് വേണ്ടി അവരുടെ സുരക്ഷയെ കുറിച്ചു ബോധാവതികളാക്കുന്നതിനും ശാക്തീകരിക്കുന്നതിനും ക്ളാസ് എടുക്കുന്നു, സ്വാഭാവികമായി ഫയ്സ അതി ആകൃഷ്ടയാകുകയും സേബയുടെ വിദ്യാർഥി ആകുകയും ചെയ്യുന്നു. നെല്ലി എന്ന കോമഡി ആര്ടിസ്റ്റ് കൂടെ ചേർന്ന് മൂവരും സംഗശക്തി ആയിമാറുന്നു. അവളും ഇത്തരത്തി പീടിപ്പിക്കപ്പെട്ടവളും അതിനെതിരെ  ഈജിപ്തിലെ ആദ്യത്തെ കേസ് ഫയ ചെയ്തവളുമാണ്.
 
അടുത്ത ദിനങ്ങളി ഫയ്സ തന്റെ പിറകി ചേർന്നുനിന്ന് പീഡിപ്പിക്കാ ശ്രമിച്ച ആളെ ചെറിയതെങ്കിലും മുനയുള്ള ഒരായുധം വച്ച് ആക്രമിക്കുന്നു, ഇത് രണ്ടു ദിവസം ആവര്തിച്ചതോടെ കയ്റോയിലെ ബസ്സുക ആളില്ലാതാകുകയും ഭീതിതമായ ഒരന്തരീക്ഷം ഉടലെടുക്കുകയും ചെയ്തു, ഇതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയാണ്.
 
ഒരു പുരുഷനാ എഴുതി സംവിധാനിക്കപ്പെട്ട ഒരു സ്ത്രീ പക്ഷ സിനിമയാണ് കയ്റോ 6 7 8. സ്ത്രീകളുടെ പ്രകടിപ്പിക്കാ ആകാത്ത വികാരങ്ങളെ സമൂഹമദ്യേ തുറന്നു കാട്ടുകയും മാനുഷിക വികാരങ്ങളെ പല ആങ്കിളുകളിലൂടെയും വരച്ചുകാട്ടുകയും ചെയ്യുന്നു എന്ന പ്രത്യേകതയും   മനോഹര സൃഷ്ടിയി ഉണ്ട്.

ഫ്ളാഷ് ബാക്കുകളിലൂടെ സഞ്ചരിക്കുന്ന കഥയുടെ വിഷയം അത്രമേ സെന്സിടിവ് ആയതിനാ ആകണം, പോലീസ് ഓഫീസറുടെ കഥാപാത്രത്തെ വളരെ ആഴത്തി അറിവും ദീര്ഗവീക്ഷണവും പ്രകടിപ്പിക്കുന്ന ആ ആക്കി മാറ്റിയത്, സിനിമയുടെ ആത്മാവ്  മൂന്നു സ്ത്രീകള് തന്നെ, മൂന്നു വ്യത്യസ്ത സംസ്കാരത്തി വളര്ന്നു ജീവിക്കുന്ന ഇവ തമ്മിലുള്ള വ്യത്യസ്ത ചിന്തകള് ഇടയ്ക്കിടെ പുറത്തുചാടുന്നുന്ടെങ്കിലും, ഇവരിലൂടെ, യൂണിറ്റി ആണ് ഓരോ അപകട സന്ധിയേയും പ്രതിരോധിക്കാനുള്ള ബുദ്ധിപരമായ നീക്കം എന്ന തത്വം ദിയാബ് പറയാ ശ്രമിക്കുന്നുണ്ട്.
 

പിടിച്ചിരുത്തുന്ന കഥപറച്ചിലും അഭിനയിച്ച് വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളും കൊണ്ട് നിറഞ്ഞ പല വിഷയങ്ങ ഒരുമിച്ച് കൈകാര്യം ചെയ്ത സിനിമ സീരിയസ് സിനിമാ പ്രേക്ഷകര്ക്ക് ഒരുപാടിഷ്ടമാകും. നെല്ലി എന്ന കഥാപാത്രം പറയുന്നുണ്ട്, പുരുഷനി നിന്ന് സ്ത്രീ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമാണ് സുരക്ഷിതത്വം എന്ന്... ഇതാണ് ഓരോ പുരുഷനും സിനിമയി നിന്ന് പഠിക്കുക എന്നെനിക്കു തോന്നുന്നു !

6 comments:

  1. Not interested
    I skip this movie!

    ReplyDelete
    Replies
    1. may be its not your cup of coffee ajithettaa.. :-) thanks for coming ~

      Delete
  2. ഈ സിനിമ കണ്ടിട്ടില്ല .. പക്ഷെ കേട്ടിട്ടുണ്ട് .. ഇവിടെ മൂന്നു വർഷം മുൻപ് ദുബായിൽ വച്ചുള്ള ഫിലിം ഫെസ്റ്റിവലിൽ ഈ സിനിമ വളരെയധികം പ്രശംസിക്കപ്പെട്ടിരുന്നു ... ഇറാനിയൻ സിനിമകൾ കണ്ടിട്ടുണ്ട് ... ഈജിപ്ഷ്യൻ ഇന്നീ വരെ കണ്ടിട്ടില്ലാ ..എന്തായാലും ഈ സിനിമ ഒന്ന് കണ്ടു നോക്കണം ... ഈ സിനിമയെ പരിചയപ്പെടുത്തി തന്നതിന് ഒരായിരം നന്ദി ...

    ReplyDelete
    Replies
    1. നമ്മൾ കണ്ടിഷ്ടപ്പെട്ട സിനിമകൾ മറ്റുള്ളവരെ കാണിക്കുന്നതിൽ പ്രത്യേക സന്തോഷമുണ്ട്. അഭിപ്രായങ്ങൾ അറിയിക്കുക .. താങ്ക്സ് :-)

      Delete
  3. ഈ പരിചപ്പെടുത്തലിന്ന് നന്ദി

    ReplyDelete