Monday, 12 August 2013

A separation ! ബന്ധങ്ങൾ ബന്ധനങ്ങൾ ആകുമ്പോൾ..


                ആഖ്യാന ശൈലി കൊണ്ടും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും എന്നെ വിസ്മയിപ്പിച്ച ഒരു അന്യഭാഷാ ചലചിത്രം, അവാർഡുകളും അഭിനന്ദനങ്ങളും വാരിക്കൂട്ടിയ ഈ ഇറാനിയൻ ചിത്രം, കുടുംബ ബന്ധങ്ങളുടെ തീഷ്ണത വരച്ചു കാണിച്ചു കാണിക്കുന്നു.

              ഡിവോഴ്സ് എന്നത് സർവ സാധാരണവും കാരണങ്ങൾ അതിവിചിത്രവുമായ ഇക്കാലത്ത്, മറവി രോഗം ബാധിച്ച പിതാവിനും മകളുടെ ഭാവിക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ ആകാതെ ഉഴറുന്ന ഭാര്യാ ഭർത്താക്കന്മാർ, അക്കാരണത്താൽ പിരിയാൻ തീരുമാനിക്കുന്നതും അതിനായുള്ള ശ്രമങ്ങൾകിടയിൽ മറ്റൊരു വെല്ലുവിളി വേലക്കാരിയുടെ രൂപത്തിൽ കടന്നു വരുന്നതും ആണ്  ഇറാനിയൻ സംവിധായകാൻ അഷ്ഗർ ഫർഹാദി തന്റെ "A Separation"എന്ന സിനിമയിലൂടെ, പറയുന്ന കഥയുടെ ഇതിവൃത്തം.

             മകളുടെ മുൻപിൽ തന്റെ നിരപരാദിത്തം തെളിയിക്കാൻ പെടാപാട് പെടുന്ന, പിതാവിനെ കൊച്ചു കുഞ്ഞിനെ പോലെ ശുശ്രൂഷിക്കുന്ന നാദെറും.. മകളുടെ ഭാവിക്കു വേണ്ടി ബന്ധം ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്ന സിമിനും.. മാതാപിതാക്കളുടെ അഭിപ്രായ വ്യത്യാസത്തിനിടയിൽ കഷ്ടപ്പെടുന്ന തര്മിയയും.. വേലക്കാരിയും കുടുംബവും നേരിടുന്ന കഷ്ടതകളും.. പ്രേക്ഷകരെ ചിന്തകളുടെ ആഴങ്ങളിലേക്ക് തള്ളിയിടുന്നു..

             ഇറാനിലെ പ്രതികൂല സാഹചര്യങ്ങളിലും അവിടെനിന്നും പുറത്ത് വരുന്ന ഇത്തരത്തിൽ ഉള്ള മികച്ച കലാസൃഷ്ടികൽ അപ്പ്രീഷിയേറ്റ്‌ ചെയ്യപ്പെടെണ്ടാതാണ്.
Must watch !!!

Trailer :

3 comments:

  1. ഈ സിനിമ കൈയ്യീൽ കിട്ടിയിട്ട് ഏകദേശം ഒരു കൊല്ലമാകാരായി ...ഇത് വരെ കാണാൻ പറ്റിയിട്ടില്ല .. അഷ്ഘർ ഫർഹദിയുടെ തന്നെ About Elly , Dancing in the dust, the beautiful city , fireworks Wednesday ഒക്കെ കാണേണ്ട സിനിമകളാണ് ... വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിരമായി അവതരിപ്പിക്കപ്പെടാരുണ്ട് ... the beautiful city പറയുന്നത് പതിനാറാം വയസ്സിൽ കൊലക്കുറ്റത്തിന് വധ ശിക്ഷക്ക് വിധിക്കപ്പെട്ട പയ്യന്റെ കഥയാണ് . പതിനെട്ടു വയസ്സ് തികയുന്ന ദിവസം മാത്രമേ അവനുള്ള ശിക്ഷ പക്ഷെ നടപ്പിലാക്കാൻ സാധിക്കൂ .. fireworks Wednesday യിൽ മൂന്നു വ്യത്യസ്ത വിവാഹ ജീവിതങ്ങളാണ് പറയുന്നത് .. ഇദ്ദേഹത്തിന്റെ സിനിമയിൽ വിവാഹ മോചനം തേടുന്ന കഥാപാത്രങ്ങൾ ഒരു സ്ഥിര സാന്നിധ്യമാണ് ..

    അഷ്ഘർ ഫർഹദിയുടെ ഒരു ഫ്രഞ്ച് സിനിമ ഈ കഴിഞ്ഞ മെയിൽ വന്നിരുന്നു .. ദി പാസ്റ്റ് .. അതിലും കൈകാര്യം ചെയ്യന്ന വിഷയങ്ങൾ ഇതൊക്കെ തന്നെ .. ദി പാസ്റ്റിൽ തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് നാല് വർഷത്തിനു ശേഷം പാരിസിലേക്ക് മടങ്ങി വരുന്ന നായകൻ, തന്റെ ആദ്യ ഭാര്യയേയും അവളുടെ ആദ്യ വിവാഹത്തിലുള്ള മക്കളെയും കാണുന്നുണ്ട് .. കൂടെ അവൾക്കു മറ്റൊരു ഭർത്താവ് , ആ ഭർത്താവിനു കോമയിൽ കിടക്കുന്ന ഒരു ഭാര്യയും മകനും ഉണ്ടെന്നു മനസിലാക്കുന്നു ..പിന്നീടുള്ള കുടുംബ രംഗങ്ങൾ complicated ആയി കാണിച്ചു കൊണ്ടാണ് പലപ്പോഴും സംവിധായകൻ സിനിമയിലൂടെ സാമൂഹ്യ ഇടപെടലുകൾ നടത്തുന്നത് ..

    എന്തായാലും A separation ഉം വിവാഹ മോചന വിഷയം തന്നെ കൈകാര്യം ചെയ്യുന്നു എന്ന് മനസിലാക്കുന്നു .. ബാക്കി കണ്ടിട്ട് പറയാം .. എന്തായാലും കുറഞ്ഞ വാക്കുകളാൽ ഈ സിനിമയെ കുറിച്ച് നല്ലൊരു വിവരണം നൽകിയതിന് ഒരായിരം അഭിനന്ദനങ്ങൾ ... keep it up ...

    ReplyDelete
  2. നന്ദി .. :-) ഈ പറഞ്ഞ സിനിമകളും കാണണം .. അതിനേ എഴുത്ത് ഉപകരിക്കും ..
    thanks allot ! :-)

    ReplyDelete
  3. ഇറാനിയന്‍ സിനിമകള്‍ ഒരത്ഭുതം തന്നെയാണ്. കടുത്ത നിയമചട്ടക്കൂടുകളുള്ള രാഷ്ട്രത്തില്‍ നിന്ന് വരുന്ന മികച്ച ചിത്രങ്ങള്‍.

    കാണണം ഇത്.

    ReplyDelete