Sunday, 28 April 2013

മനുഷ്യസ്നേഹവും യുക്തിവാദികളുടെ "മദവും"

"മതം തുലയട്ടെ... മനുഷ്യത്വം വളരട്ടെ ....." പുരോഗമന യുക്തിവാദത്തിന്റെ ആപ്തവാക്യം ! (ഇസ്ലാം മനുഷ്യനെ പ്രാകൃതൻ ആക്കുന്നു എന്ന നിലയിൽ ഉള്ള വിമർശനങ്ങൾക്ക്, ഇസ്ലാമിലൂടെ തന്നെ മറുപടി പറയാൻ ഒരു ശ്രമം..മുഴുവൻ വ്യക്തതയോടെ വായിക്കുക)

മതം :- തികച്ചും... വേദഗ്രന്ഥത്തിൽ ഊന്നിയ ജീവിത ശൈലി കൈകൊള്ളുക.. അതനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുക. ((അറബി പേരുള്ളവർ എന്നല്ല)

മനുഷ്യത്വം :- സഹജീവികളുടെ വിഷമത്തിൽ അവരോടു മതവും ജാതിയും നോക്കാതെ കൂടെ നില്ക്കുക, സഹായിക്കുക, അവര്ക് നന്മ ചെയ്യുക.

മതവും - മനുഷ്യത്വവും :- സമത്വത്തിനു സഹോദര്യത്തിനും പ്രഥമ പ്രാധാന്യം നല്കിയ പ്രവാചകന് പ്രഖ്യാപിച്ചു: ”അറബിക്ക് അനറബിയേക്കാള് മഹത്വമില്ല; വെളുത്തവന് കറുത്തവനെക്കാളും. നിങ്ങളെല്ലാം ആദമില്നിന്ന്. ആദമാകട്ടെ മണ്ണില്നിന്നും.”
മനുഷ്യന്റെ മനുഷ്യത്വം എന്തായിരിക്കണം എങ്ങനെ വേണം എന്നത്തിന്റെ മകുടോധാഹരണം ആണ്, പ്രവാചകൻ. ഇവിടെ നമുക്ക് മനുഷ്യത്വം എത്രത്തോളം ജീവിതത്തിൽ വേണം എന്ന് പഠിപ്പിക്കുന്ന ഒരുപാട് ഖുറാൻ വചനങ്ങൾ ഉണ്ട്, അതിൽ ചിലത് നിങ്ങളുടെ സമക്ഷം വക്കുന്നു.

'ഹേ, മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം അറിയേണ്ടതിന്ന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു' (49:13).

"മതകാര്യത്തില് നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില് നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.(വി.ഖു60:8)

"സത്യവിശ്വാസികളേ, നിങ്ങള് ദൈവത്തിനു വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില് കണിശമായി നീതി നിലനിര്ത്തുന്നവരായിരിക്കണം. അത് നിങ്ങള്ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്, അടുത്ത ബന്ധുക്കള് എന്നിവര്ക്കോ പ്രതികൂലമായിത്തീര്ന്നാലും ശരി... അതിനാല് നിങ്ങള് നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്പറ്റരുത്. . (വി. ഖുര്ആന് 4:135)

അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനും പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില് പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവനും മതത്തെ വ്യാജമാക്കുന്നവന് ആണെന്ന് ഖുറാൻ പറയുന്നു.. ഒരു പടി കൂടി കടന്നു പരോപകാര വസ്തുക്കള് മുടക്കുന്നവരുമായ നമസ്കാരക്കാർക്ക് നാശം എന്ന് കൂടെ പറയുന്നു (ഖുറാൻ :അദ്ധ്യായം 107)

ഈ സൂക്തങ്ങളിലൂടെ ഒരു മതത്തിന്റെയോ ജാതിയുടെയോ വേലിക്കെട്ടുകൾ തീര്കാനോ, അധര്മം പ്രവര്തിക്കാനോ ഇസ്ലാം പറയുന്നില്ല എന്ന് മാത്രമല്ല, നന്മയും നീതിയും പുലര്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

**ഇനി ഇസ്ലാമിലെ ഓരോ ആരധനാകർമങ്ങളിലും സാമൂഹികമായി അവൻ പാലിക്കേണ്ട മര്യാദകൽക് ഉള്ള പ്രാധാന്യം നമുക്ക് പരിശോദിക്കാം**

*നല്ലവാക്കുകളും പ്രവര്ത്തികളും ധാനധര്മങ്ങളും ചെയ്യാതെ, പകൽ മുഴുവൻ ആഹാര പാനീയങ്ങൾ വര്ജിച്ചു നോമ്പ് നോല്കുന്നത് ദൈവത്തിനൊരു നിര്ബന്ധവും ഇല്ല എന്നാണു പ്രവാചകൻ പഠിപ്പിച്ചത്.

*മറ്റൊരു ആരധനായ സകാത്തിന്റെ ഉദ്ദേശം വിശദീകരിക്കേണ്ടതില്ലല്ലോ .. ഇതെല്ലം മനുഷ്യരുടെ സംസ്കരണം ലക്ഷ്യം ആക്കി ഉള്ളതാണ്, വ്യക്തിപരവും സാമൂഹികവുമായ പരിശുദ്ധിക്കും സുരക്ഷക്കും വേണ്ടി കൂടിയുള്ളതാണ്. വിശ്വാസി തന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത പങ്കു ദാനമായി നൽകൽ "നിര്ബന്ധമാണ്".

*ഹജ്ജ് ചെയ്യുവാൻ ഒരാള് പുറപ്പെടുന്നതിനു മുന്പ് അയാള്ക്ക് നിർബന്ധമാക്കപ്പെട്ട കടമകൾ വളരെ പ്രസക്തമാണ്. അയാള് തന്റെ സാമ്പത്തിക ബാധ്യതകളിൽ നിന്ന് (കടം, പെണ്മക്കളുടെ വിവാഹം തുടങ്ങി എല്ലാം) മുക്തനായിരിക്കണം. അയാള് തന്റെ സഹജീവികളോട് ചെയ്തുപോയ തെറ്റിന് അവരോട് ക്ഷമ ചോദിക്കണം.

പ്രമാണങ്ങൾ പരിശോദിച്ചാൽ കാര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും ഗുണകരവും നന്മയും മാത്രം പ്രധാനം ചെയ്യുന്നു എങ്കിലും. മതം "പണ്ഡിതന്മാർ" പറഞ്ഞതിനപ്പുറത്തേക്ക് അറിയാത്ത, പഠിക്കാത്ത ചിലരുടെ വഴികെട്ട ജീവിതം കണ്ടും വ്യക്തി താല്പര്യങ്ങൾക് വേണ്ടി വളച്ചൊടിച്ച പ്രമാങ്ങൾ കൊണ്ട് ഭീകരത വളര്ത്തുന്ന ഇത്തിക്കണ്ണികളെ കണ്ടും.. ഇസ്ലാം എന്ന ആശയത്തിന്റെ കുഴപ്പമാണ് എന്ന് തെറ്റിദ്ധരിച്ച സുഹൃത്തുക്കളോട് പറയാനുള്ളത്, മതം കളയാൻ പറയുന്നതിന് മുന്പ് മതമെന്താനു എന്ന് പഠിക്കൂ.

ഇസ്ലാം എന്ന് പറഞ്ഞു സ്വയം ചെറുതായതല്ല, മറിച്ചു മറ്റു മതങ്ങളിൽ വിപുലമായ അറിവില്ലാത്തതിനാൽ മാത്രം അതിനെ കുറിച്ച് സംസാരിച്ചില്ല, പക്ഷെ, എല്ലാ മതത്തിലും മനുഷ്യത്വതതിനെ ഉയരത്തിലാണ് പ്രതിഷ്ടിച്ചിരിക്കുന്നത്. മതങ്ങളും വേദങ്ങളും മനുഷ്യത്വതിനെതിരല്ല പകരം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്, എന്നിരിക്കെ യുക്തിവാദി, പുരോഗമനവാദി "മനുഷ്യ സ്നേഹികൾ", പറയേണ്ടത്.. "മതവിശ്വാസികളെ നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് തിരിച്ചു പോകൂ.. മനുഷ്യത്വം ജീവിതത്തിൽ പകര്ത്തൂ .. " എന്നല്ലേ ?

7 comments:

 1. ത്രിശൂക്കാരന്‍ കൊള്ളാം . നല്ലൊരു സ്റ്റീരിയോ ടൈപ് ആണ് പൊളിക്കാന്‍ നോക്കിയത് . എഴുതിയെടത്തോളം വിജയിച്ചിരിക്കുന്നു . കൊള്ളാം

  ReplyDelete
 2. വിജയിച്ചിരിക്കുന്നു . കൊള്ളാം

  ReplyDelete
 3. Manassilullath panguvekkunnathil vijayicchirikkunnu.
  Kurachu koodi vishadeekarikkamayirunnu.
  Well said bro

  ReplyDelete